കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ തിരഞ്ഞെടുപ്പ്‌ ഉടന്‍; ജില്ലാ ഭരണകൂടങ്ങളോട്‌ വേഗത്തില്‍ സജ്ജമാകാന്‍ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍

Google Oneindia Malayalam News

തിരവനന്തുരം; സംസ്ഥാനത്ത്‌ നിയമസഭ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന്‌ സൂചന നല്‍കി കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍. തിരഞ്ഞെടുപ്പില്‍ വേഗത്തില്‍ സജ്ജമാകാന്‍ കലക്ടര്‍മാരോടും പോലീസ്‌ മേധാവികളോടും കമ്മീഷന്‍ നിര്‍ദേശം നല്‍കി. ജില്ലാ കലക്ടര്‍മാരോടും എസ്‌പിമാരുമായും നടത്തിയ ചര്‍ച്ചയിലാണ്‌ കമ്മീഷന്‍ തിരഞ്ഞെടുപ്പ്‌ ഒരുക്കങ്ങള്‍ വിശദീകരിച്ചത്‌.

കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കേണ്ടവരുടെ പട്ടിക തയാറാക്കി അടിയന്തിര നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. നിയമസഭ തിരഞ്ഞെടുപ്പിന്‌ വേഗത്തില്‍ സജ്ജമാകണം. എല്ലാ ജില്ലകളിലും പോലീസ്‌ ഉദ്യോഗസ്ഥര്‍ സുരക്ഷ സംബന്ധിച്ച നടപടികള്‍ സ്വീകരിക്കണം. പ്രശ്‌ന ബാധിത ബൂത്തുകളില്‍ കര്‍ശന സുരക്ഷയൊരുക്കണം,കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കേണ്ടവരുടെ പട്ടിക തയാറാക്കി നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി പോലീസ്‌ സുരക്ഷ സംബന്ധിച്ചും സംസ്ഥാന പോലീസ്‌ മേധാവിയുമായും ചീഫ്‌ സെക്രട്ടറിയുമായും കമ്മീഷന്‍ ചര്‍ച്ച നടത്തും.

election commission

കര്‍ഷകര്‍ക്ക് ആവേശമായി രാഹുല്‍ ഗാന്ധി; അജ്മീറില്‍ നടന്ന റാലിയുടെ ചിത്രങ്ങള്‍

മുഖ്യതിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ഇന്ന്‌ വൈകിട്ട്‌ മാധ്യമങ്ങളെ കാണും. ഏപ്രില്‍ രണ്ടാം വാരത്തിന്‌ മുന്‍പ്‌ തിരഞ്ഞെടുപ്പ്‌ നടത്തണമെന്നാണ്‌ എല്‍ഡിഎഫും യുഡിഎഫും തിരഞ്ഞെടുപ്പ്‌ കമ്മിഷനോട്‌ ആവശ്യപ്പെട്ടത്‌. തിരഞ്ഞെടുപ്പ്‌ മെയില്‍ മതിയെന്ന നിലപാടിലാണ്‌ ബിജെപി. സന്ദര്‍ശനം പൂര്‍ത്തിയാക്കി നാളെയാണ്‌ മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മിഷ്‌ണര്‍ സുനില്‍ അറോറ അടങ്ങുന്ന സംഘം ദില്ലിക്ക്‌ മടങ്ങുന്നത്‌. അടുത്തയാഴ്‌ച്ച അവസാനത്തോടെ അഞ്ച്‌ സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ്‌ ഉണ്ടാകുമെന്നാണ്‌ സൂചന.

English summary
Kerala assembly election; election declaration will be soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X