കേരളം യുഡിഎഫ് ഭരിക്കുമെന്ന് ഒരു സര്‍വ്വേ....ശ്ശെടാ അതേത് സര്‍വ്വേ?
കേരളത്തില്‍ ഇടതുമുന്നേറ്റമെന്ന അഭിപ്രായ സര്‍വ്വേ ഫലങ്ങളെ ശരിവെക്കുന്നതായിരുന്നു വോട്ടെടുപ്പ് തീര്‍ന്നതിന് ശേഷം പുറത്തുവന്ന എക്സിറ്റ് പോളുകളും പറഞ്ഞത്. 101 സീറ്റുകള്‍ വരെ നേടി സി പി എം നയിക്കുന്ന എല്‍ ഡി എഫ് അധികാരത്തില്‍ വരുമമെന്നാണ് ഹെഡ്ലൈന്‍സ് ടുഡേയുടെ എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. യു ഡി എഫിന്റെ സീറ്റുകള്‍ 38 മുതല്‍ 48 വരെ ഒതുങ്ങുമെന്നാണ് ഈ സര്‍വ്വേ പറഞ്ഞത്.
സീ വോട്ടര്‍ - ടൈംസ് നൗ എക്സിറ്റ് പോള്‍ ഫലവും പ്രവചിച്ചത് കേരളത്തില്‍ ഇടതുഭരണം വരും എന്ന് തന്നെയായിരുന്നു. യു ഡി എഫിന് 58 സീറ്റുകള്‍ വരെ കിട്ടുമെന്ന് സീ വോട്ടര്‍ പറയുന്നുണ്ട്. ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നാണ് രണ്ട് സര്‍വ്വേകളും പറയുന്നത്. യു ഡി എഫിന് 73ഉം എല്‍ ഡി എഫിന് 67 ഉം സീറ്റുകളാണ് നിലവില്‍ ഉള്ളത്.

ഈ രണ്ട് സര്‍വ്വേകളും കണ്ട് കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന യു ഡി എഫിന് ആശ്വാസം തോന്നുന്നില്ലെങ്കില്‍ ഇതാ അവര്‍ക്ക് വേണ്ടി ഒരു എക്സിറ്റ് പോള്‍. ന്യൂസ് നേഷന്റെ എക്സിറ്റ് പോളാണ് കേരളത്തില്‍ ഭരണത്തുടര്‍ച്ച പ്രവചിക്കുന്നത്. 140 അംഗ നിയമസഭയില്‍ യു ഡി എഫിന് 68 മുതല്‍ 72 വരെ സീറ്റുകളാണ് ഈ എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്.
എല്‍ ഡി എഫിനാകട്ടെ 67 മുതല്‍ 71 വരെ സീറ്റുകള്‍ കിട്ടും. കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ എന്‍ ഡി എയ്ക്ക് 0 - 2 സീറ്റുകളാണ് സര്‍വ്വേ പ്രവചിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് 41 ശതമാനം മലയാളികളും പിന്തുണക്കുന്നത് ഉമ്മന്‍ ചാണ്ടിയെ ആണെന്നും സര്‍വ്വേ പറയുന്നു. ന്യൂസ് നേഷന്‍ പറയുന്നത് പോലെയാണ് കാര്യങ്ങള്‍ എങ്കില്‍ എന്‍ ഡി എയ്ക്ക് സര്‍ക്കാരുണ്ടാക്കുന്നതില്‍ ഒരു നിര്‍ണായക പങ്ക് വഹിക്കാനുണ്ടാകും.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications