സദാശിവത്തിന്റെ 'ചരിത്ര വോട്ട്'!!! കേരളത്തെ ഞെട്ടിച്ച് ഗവര്‍ണര്‍... അതെങ്ങനെ?
തിരുവനന്തപുരം: ഒരു ഗവര്‍ണര്‍ വോട്ട് ചെയ്യുന്നതില്‍ എന്തെങ്കിലും പ്രത്യേകതയുണ്ടോ? സാധാരണഗതിയില്‍ ഇല്ലെന്ന് പറയാം. എന്നാല്‍ കേരളത്തില്‍ അത് വലിയ സംഭവം തന്നെയാണ്. കേരള ഗവര്‍ണര്‍ സ്ഥാനത്തിരുന്ന ആരും കേരളത്തിലെ ഒരു തിരഞ്ഞെടുപ്പിലും വോട്ട് ചെയ്തിട്ടില്ല.
എന്നാല്‍ ഇപ്പോഴത്തെ കേരള ഗവര്‍ണര്‍ ചരിത്രത്തെ പോലും 'ഞെട്ടിച്ചിരിയ്ക്കുകയാണ്'. എങ്ങനെയാണെന്നോ... കേരളത്തിന്റെ തിരഞ്ഞെടുപ്പില്‍ ഭാഗമായിക്കൊണ്ട് തന്നെ.
ഗവര്‍ണറാണെന്ന് കരുതി ഒരു പ്രത്യേക ആനുകൂല്യത്തിനും അദ്ദേഹം കാത്ത് നിന്നില്ല. സാധാരണക്കാര്‍ക്കൊപ്പം വരിയില്‍ നിന്നാണ് അദ്ദേഹവും പത്‌നിയും വോട്ട് രേഖപ്പെടുത്തിയത്.

ചരിത്രത്തില്‍ ആദ്യം
കേരള ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ഗവര്‍ണര്‍ സംസ്ഥാനത്ത് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ ഈ നിയമസഭ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും.

ജസ്റ്റിസ് സദാശിവം
വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ 68-ാം ബൂത്തില്‍ ആയിരുന്നു ഗവര്‍ണര്‍ പി സദാശിവം വോട്ട് രേഖപ്പെടുത്തിയത്.

ഭാര്യയ്‌ക്കൊപ്പം
ഗവര്‍ണര്‍ക്കൊപ്പം ഭാര്യ സരസ്വതി സദാശിവവും വോട്ട് രേഖപ്പെടുത്തി.

വരിനിന്ന്
ഗവര്‍ണറുടെ അധികാരമോ, സ്വാധീനമോ ഒന്നും ഉപയോഗിയ്ക്കാതെ സാധാരണക്കാര്‍ക്കൊപ്പം വരിയില്‍ നിന്നാണ് ജസ്റ്റിസ് പി സദാശിവം വോട്ട് രേഖപ്പെടുത്തിയത്.

100 ശതമാനം
എല്ലാ വോട്ടര്‍മാരും സമ്മതിദാന അവകാശം ഉപയോഗപ്പെടുത്തണം. 100 ശതമാനം പോളിങ്ങാണ് ഗവര്‍ണറുടെ പ്രതീക്ഷ.

ആര്‍ക്കാണ് വോട്ട്?
ആര്‍ക്കായിരിക്കും ഗവര്‍ണര്‍ പി സദാശിവം വോട്ട് ചെയ്തിട്ടുണ്ടാവുക? അതെന്തായാലും ഗവര്‍ണര്‍ക്കല്ലാതെ മറ്റാര്‍ക്കും അറിയാന്‍ സാധ്യതയില്ല.












Click it and Unblock the Notifications