എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ
ഭരണവിരുദ്ധ വികാരമുണ്ടാകുമോയെന്ന ഭീതിയിലും വികസന-ക്ഷേമ പ്രവർത്തനങ്ങൾ നേട്ടമാകുമെന്ന പ്രതീക്ഷയിലും വിമതരുയർത്തുന്ന വെല്ലുവളിയിലും തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കവേ, കഴിഞ്ഞ കാൽനൂറ്റാണ്ടിലെ തെരഞ്ഞെടുപ്പ് കണക്കുകളിൽ ആശ്വാസം തേടുകയാണ് ഇടതുമുന്നണി. 2001 മുതൽ 2026 വരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോൾ 2001ലാണ് എൽഡിഎഫ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. അന്ന് 40 സീറ്റുകളിലേക്കാണ് ഇടത് ചുരുങ്ങിയത്. 2011ലും എൽഡിഎഫ് പരാജയപ്പെട്ടെങ്കിലും 68 സീറ്റുകൾ നേടാൻ കഴിഞ്ഞിരുന്നു.
ഈ 25 വർഷത്തിനിടെ എൽഡിഎഫ് സർക്കാറുകൾ അധികാരത്തിലേറിയ 2006, 2016, 2021 തെരഞ്ഞെടുപ്പുകളിലെല്ലാം 90ലധികം സീറ്റുകൾ നേടാൻ കഴിഞ്ഞിരുന്നു. എന്നാൽ, യുഡിഎഫിനെ സംബന്ധിച്ച് 2001ൽ മാത്രമാണ് 99 സീറ്റുകൾ നേടാനായത്. 2011ൽ അധികാരത്തിലെത്തിയെങ്കിലും ലഭിച്ചത് 72 സീറ്റുകളാണ്. പരാജയപ്പെട്ട ഘട്ടങ്ങളിലെല്ലാം യുഡിഎഫ് 50ൽ താഴെ സീറ്റുകളിലേക്ക് ചുരുങ്ങി. 2006ൽ 41 സീറ്റാണെങ്കിൽ 2016ൽ 47 ആയിരുന്നു. 2021ൽ 41ഉം.

1980 മുതൽ എൽഡിഎഫും യുഡിഎഫും ഊഴം മാറി അധികാരം കൈയാളുന്ന ചരിത്രം 2021ലെ ഇടത് തുടർഭരണത്തോടെയാണ് വഴിമാറിയത്. 10 വർഷത്തെ ചരിത്രപരമായ ഭരണത്തുടർച്ചയുടെ സ്വഭാവികവും കനത്തതുമായ പ്രതികൂല വികാരം മറികടക്കാനാകുമെന്ന പ്രതീക്ഷ ഇടതുപക്ഷത്തിന് നൽകുന്നത് കാൽനൂറ്റാണ്ടിന്റെ ഈ കണക്കുകളിലെ കളികളാണ്. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ വിജയമാണ് ഈ കണക്കാധിപത്യങ്ങൾക്കുള്ള മറുപടിയായി യുഡിഎഫിന്റെ പക്കലുള്ളത്.
പ്രാദേശിക സാഹചര്യങ്ങളും വിഷയങ്ങളും തദ്ദേശ ജനവിധിയെ നിർണയിക്കുമെന്ന പരമ്പരാഗത ധാരണകളെ തിരുത്തുന്നതായിരുന്നു ഇക്കഴിഞ്ഞ ജനവിധി. പാർട്ടി സമ്മേളനങ്ങൾ പൂർത്തിയാക്കി എണ്ണയിട്ട യന്ത്രം പോലെ ചലിക്കുന്ന സിപിഎം സംഘടന സംവിധാനം ഒന്നാകെ രംഗത്തിറങ്ങിയിട്ടും തിരുവനന്തപുരം മുതൽ കാസർകോട് വരെ യുഡിഎഫിന് അനുകൂലമായുണ്ടായ വിധിയെഴുത്ത് പ്രാദേശിക സാഹചര്യങ്ങളുടെ സ്വാധീനത്തിനപ്പുറം സംസ്ഥാന വ്യാപകമായി ആഞ്ഞടിച്ച ഭരവിരുദ്ധ വികാരമെന്നാണ് പ്രതിപക്ഷ വിലയിരുത്തൽ.
മുന്നണികളുടെ സ്ഥിരതയുള്ള മണ്ഡലങ്ങളുടെ എണ്ണം പരിശോധിക്കുമ്പോഴും കൂടുതൽ മണ്ഡലങ്ങൾ തങ്ങൾക്കൊപ്പമെന്ന് ഇടതുമുന്നണി ചൂണ്ടിക്കാട്ടുന്നു. 2006 മുതലുള്ള കണക്കെടുത്താൽ 31 മണ്ഡലങ്ങളാണ് (ചില മണ്ഡലങ്ങൾ അതിന് മുമ്പും) ഇത്തരത്തിൽ ഇടതുമുന്നണിയെ സ്ഥിരമായി പിന്തുണക്കുന്നത്. ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, പയ്യന്നൂർ, കല്യാശ്ശേരി, തളിപ്പറമ്പ്, ധർമടം, തലശ്ശേരി, മട്ടന്നൂർ, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് നോർത്ത്, ബേപ്പൂർ, ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, തരൂർ, ആലത്തൂർ, ചേലക്കര, കുന്ദമംഗലം, കൈപ്പമംഗലം, പുതുക്കാട്, ഉടുമ്പൻചോല, വൈക്കം, റാന്നി, പുനലൂർ, ഇരവിപുരം, ചിറയിൻകീഴ്, വാമനപുരം എന്നിവയാണിവ.
ഇക്കാലയളവിൽ യു.ഡി.എഫിനെ സ്ഥിരമായി പിന്തുണച്ചതാകട്ടെ 20 മണ്ഡലങ്ങളാണ്. മഞ്ചേശ്വരം, കാസർകോട്, ഇരിക്കൂർ, കൊണ്ടോട്ടി, ഏറനാട്, വണ്ടൂർ, മഞ്ചേരി, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി, കോട്ടക്കൽ, പാലക്കാട്, പരവൂർ, എറണാകുളം, തൃക്കാക്കര, കോട്ടയം, കടുത്തുരുത്തി, പുതുപ്പള്ളി, ഹരിപ്പാട് എന്നിവ.
-
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..? മാധ്യമസര്‍വേകൾ പറയുന്നത്... -
ചിത്രം തെളിഞ്ഞു- സിപിഎം ‘90’ സീറ്റിൽ, കോൺഗ്രസ് ‘95’ൽ -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പെട്രോള്‍, എല്‍പിജി വില കൂടും; മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി -
പിഷാരടിയും അഖില്‍മാരാരും തമ്മിലുള്ള വ്യത്യാസം..; പരിഹാസവുമായി അഖില്‍ മാരാര്‍: മമ്മൂട്ടിക്കും വിമര്‍ശനം -
കഴിഞ്ഞ തവണ കെട്ടിവെച്ച കാശ് പോയത് 644 പേർക്ക്, ‘വരുമാനം’ 61.6 ലക്ഷം രൂപ -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications