• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുഡിഎഫിനെ പൂട്ടാൻ സിപിഎമ്മിന്റെ പ്ലാൻ ബി;ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും കുരുക്ക്,നേതാക്കൾ വേറെയും

തിരുവനന്തപുരം; കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡിസംബർ 28 മുതൽ 3 ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. തീയതി പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ പാർട്ടികൾ വേഗം പകർന്ന് തുടങ്ങി. ജനങ്ങൾ തങ്ങൾക്കൊപ്പമാണെന്ന് മൂന്ന് മുന്നണികളും അവകാശപ്പെടുന്നത്.

അതേസമയം നിയമസഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ യുഡിഎഫിനെ പൂട്ടാനുള്ള നീക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് സർക്കാർ. വിശദാംശങ്ങളിലേക്ക്

സർക്കാർ പ്രതിസന്ധിയിൽ

സർക്കാർ പ്രതിസന്ധിയിൽ

കേരളത്തിലെ പതിവ് രീതികൾ തെറ്റിച്ച് ഇക്കുറി പിണറായി വിജയൻ സർക്കാർ ഭരണ തുടർച്ച നേടുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. പുറത്തുവന്ന ചില അഭിപ്രായ സർവ്വേകൾ അത്തരം സാധ്യതകളായിരുന്നു പ്രവചിച്ചത്. എന്നാൽ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ സംഭവം സംസ്ഥാന സർക്കാരിനെ വലിയ പ്രതിസന്ധിയിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്.

കേന്ദ്ര ഏജൻസി നടപടികൾ

കേന്ദ്ര ഏജൻസി നടപടികൾ

കേസിൽ സർക്കാരിന് നേരിട്ട് ബന്ധമുള്ളതായി സ്ഥാപിക്കാൻ കേന്ദ്ര ഏജൻസികൾക്ക് സാധിച്ചിട്ടില്ലേങ്കിലും സ്വർണക്കടത്ത് വിഷയം സർക്കാരിനെതിരായ പ്രധാന ആയുധമാക്കി മാറ്റിയിരിക്കുകയാണ് പ്രതിപക്ഷം.അതിനിടെ ബെംഗളൂരു ലഹരിക്കടത്ത് കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിലായതും കേസിലെ ഇഡി ഇടപെടലുമെല്ലാം സിപിഎമ്മിനേയും കനത്ത പ്രതിരോധത്തിലാക്കിയിട്ടുണട്.

നേതാക്കൾവെട്ടിലാകും

നേതാക്കൾവെട്ടിലാകും

ഈ സാഹചര്യത്തിലാണ് യുഡിഎഫിനെതിരെ മറുപണി ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ നീക്കങ്ങളിലേക്ക് സർക്കാർ കടക്കാനൊരുങ്ങുന്നത്. പ്രതിപക്ഷ നേതാക്കൾ ഉൾപ്പെട്ട കേസുകളിൽ നിയമനടപടികൾ കടുപ്പിക്കാനാണ് സർക്കാർ തിരുമാനം. ഉമ്മൻചാണ്ടി മുതൽ ബിജെപി ദേശീയ ഉപാധ്യക്ഷൻ അബ്ദുള്ളക്കുട്ടി വരെ ഇതോടെ വെട്ടിലായേക്കും. സോളാർ കേസ്, ബാർ കോഴ ക്കേസ്, ടൈറ്റാനിയം കേസ് എന്നിവയിലാകും സർക്കാർ അന്വേഷണം വേഗത്തിലാക്കുക.

പ്രതിപക്ഷ നേതാക്കൾക്കെതിരെ

പ്രതിപക്ഷ നേതാക്കൾക്കെതിരെ

അധികാരത്തിലേറിയപ്പോൾ തന്നെ പ്രതിപക്ഷ നേതാക്കൾക്കെതിരെ നടപടി വേണമെന്നായിരുന്നു അണികൾ ആവശ്യപ്പെട്ടത്. എന്നാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തെ വിവാദങ്ങൾ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കേണ്ടെന്നായിരുന്നു സർക്കാർ തിരുമാനം. അതേസമയം രാഷ്ട്രീയ സാഹചര്യങ്ങൾ ആവശ്യപ്പെട്ടാൽ തിരഞ്ഞെടുപ്പിനോട് അടുപ്പിച്ച് തക്കതായ നടപടികളിലേക്ക് കടക്കാമെന്നും നേതൃത്വം കണക്ക് കൂട്ടി.

പഴയ കേസുകൾ

പഴയ കേസുകൾ

ഈ സാഹചര്യത്തിലാണ് പഴയ കേസുകൾ വീണ്ടും പൊടിതട്ടിയെടുക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, പിടി തോമസ്, വിഡി സതീശന്‍, എപി അനില്‍കുമാര്‍, കെഎംഷാജി, വികെ ഇബ്രാഹിംകുഞ്ഞ്,എപി അബ്ദുള്ളക്കുട്ടി എന്നിവരാണ് സർക്കാരിന്റെ പ്രധാന ഉന്നം. ആദ്യം സോളാർ കേസിലെ തെളിവെടുപ്പുകളാകും വേഗത്തിലാക്കുക.

ആദ്യ ലക്ഷം അനിൽ കുമാർ

ആദ്യ ലക്ഷം അനിൽ കുമാർ

കോൺഗ്രസ് നേതാക്കൾക്കെതിരെ സോളാർ സംരംഭക നൽകിയ ലൈംഗിക പീഡന പരാതികളിൽ ക്രൈംബ്രാഞ്ച് നിർണായക നടപടികളിലേക്ക് കടക്കാനൊുങ്ങുകയാണ്.പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ ക്രൈംബ്രാഞ്ച് തെളിവെടുപ്പും ആരംഭിച്ചിരുന്നു. മുൻ മന്ത്രി എ പി അനിൽ കുമാറിനെതിരായ തെളിവുകളാണ്ശക്തമായിട്ടുള്ളതെന്നാണ് സൂചന. ഉടൻ തന്നെ അനിൽ കുമാറിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയേക്കും.

ടൈറ്റാനിയം കേസിൽ

ടൈറ്റാനിയം കേസിൽ

ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വി കെ ഇബ്രാഹിം കുഞ്ഞ് അടക്കമുള്ള യുഡിഎഫ് നേതാക്കൾ ആരോപണം നേരിടുന്ന ടൈറ്റാനിയം കേസ് ഏറ്റെടുക്കേണ്ടതില്ലെന്ന് സിബിഐ നിലപാട് വ്യക്തമാക്കിയതോടെ കേസിൽ വിജിലൻസ് അന്തിമ റിപ്പോർട്ട് നൽകും. ടൈറ്റാനിയം കമ്പനിയിൽ മാലിന്യ സംസ്‍കരണ പ്ലാന്‍റ് സ്ഥാപിച്ചതിൽ 256 കോടിയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം.കേസിൽ നേതാക്കൾക്കെതിരെ തെളിവുകൾ ഉണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ.

മുസ്ലീം ലീഗ് നേതാക്കൾ

മുസ്ലീം ലീഗ് നേതാക്കൾ

അതേസമയം മുസ്ലീം ലീഗ് എംഎൽഎ വികെ ഇബ്രാഹിം ഉൾപ്പെട്ട പാലാരിവട്ടം പാലം അഴിമതിയും സർക്കാർ ശക്തമായ പ്രചരണ ആയുധമാക്കും. കാസര്‍കോഡ് ഫാഷന്‍ ജൂവല്ലറി കേസില്‍ എംസി കമറുദ്ദീനെതിരെയുള്ള നടപടികളും കെഎം ഷാജിക്കെതിരായ കേസുകളും മുന്നോട്ട് കൊണ്ടുപോകാൻ തന്നെയാണ് സ്ർക്കാർ ആലോചിക്കുന്നത്.

'കേന്ദ്ര ഏജൻസികൾ വരട്ടെ';'ഇതാണോ വൈരുദ്ധ്യാത്മക ഭൗതികവാദം'; പിണറായിയെ ട്രോളി മുനീർ'കേന്ദ്ര ഏജൻസികൾ വരട്ടെ';'ഇതാണോ വൈരുദ്ധ്യാത്മക ഭൗതികവാദം'; പിണറായിയെ ട്രോളി മുനീർ

ദീപാവലിക്ക് ചാണകം കൊണ്ടുള്ള വിളക്കുകകൾ വിപണിയിലെത്തിക്കാൻ യുപി; വരുമാനം ഗോശാലകൾക്ക്ദീപാവലിക്ക് ചാണകം കൊണ്ടുള്ള വിളക്കുകകൾ വിപണിയിലെത്തിക്കാൻ യുപി; വരുമാനം ഗോശാലകൾക്ക്

രാഹുൽ എത്തുന്ന ദിവസം ബിജെപി എംപിയുടെ മകനായ എംഎൽഎ കോൺഗ്രസിലേക്ക്; ‌ഞെട്ടിച്ച നീക്കത്തിന് ഡികെരാഹുൽ എത്തുന്ന ദിവസം ബിജെപി എംപിയുടെ മകനായ എംഎൽഎ കോൺഗ്രസിലേക്ക്; ‌ഞെട്ടിച്ച നീക്കത്തിന് ഡികെ

'കാശുകൂടിയിട്ടുള്ള തിളപ്പല്ല സർ';പട്ടി ഷോ എന്ന് ആക്ഷേപിച്ചവർക്ക് ചുട്ടമറുപടിയുമായി ഗോപി സുന്ദർ'കാശുകൂടിയിട്ടുള്ള തിളപ്പല്ല സർ';പട്ടി ഷോ എന്ന് ആക്ഷേപിച്ചവർക്ക് ചുട്ടമറുപടിയുമായി ഗോപി സുന്ദർ

English summary
Kerala assembly election;LDF is preparing the ground
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X