മാണി സി കാപ്പന്റെ തീരുമാനം വൈകരുത്, നേമത്ത് ഇത്തവണ ശക്തനായ സ്ഥാനാര്‍ത്ഥി വരും: കെ മുരളീധരന്‍
ദില്ലി: പാലാ സീറ്റുമായി ബന്ധപ്പെട്ട് ഇടഞ്ഞ് നില്‍ക്കുന്ന എന്‍സിപി നേതാവ് മാണി സി കാപ്പനെ യുഡിഎഫ് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് കെ മുരളീധരന്‍ എംപി. പാലാ സീറ്റ് മാണി സി കാപ്പന് നല്‍കുന്നതില്‍ ഒരു തര്‍ക്കവുമില്ലെന്നും വരുന്നുണ്ടെങ്കില്‍ തീരുമാനം വൈകരുതെന്നും കെ മുരളീധരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

കര്‍ണാടക കൗണ്‍സില്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ബസവരാജ് ഹൊറട്ടി- ചിത്രങ്ങള്‍
പാലാ സീറ്റുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കത്തിന് പിന്നാലെ എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്കെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് കെ മുരളീധരന്‍ നിലപാട് വ്യക്തമാക്കുന്നത്. ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിച്ചേക്കുമെന്ന പ്രചരണം തള്ളിയ മുരളീധരന്‍ ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളി നിന്ന് മാറി മത്സരിക്കേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കി.
നേമത്തെ ഇത്തവണ ശക്തനായ സ്ഥാനാര്‍ത്ഥിയുണ്ടാകും. മുഖ്യമന്ത്രിക്കെതിരെ കെ സുധാകരന്റെ പരാമര്‍ശത്തെ തുടര്‍ന്നുള്ള വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണ്. കേന്ദ്രസര്‍ക്കാരുമായി പിണറായി സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണയാണ് സ്വര്‍ണക്കടത്ത് കേസ്, ഡോളര്‍ കേസ് എന്നിവ മരവിപ്പിക്കാന്‍ കാരണമായതെന്നും കെ മുരളീധരന്‍ ദില്ലിയില്‍ പറഞ്ഞു.












Click it and Unblock the Notifications