Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്തെ യഥാര്‍ത്ഥ ഇടതുപക്ഷം കോണ്‍ഗ്രസ്, കേരളത്തില്‍ യുഡിഎഫ് അധികാരത്തിലെത്തും: മനീഷ് തിവാരി

തിരുവനന്തപുരം: കോണ്‍ഗ്രസാണ് യഥാര്‍ത്ഥ ഇടതുപക്ഷമെന്ന് മുന്‍ കേന്ദ്രമന്ത്രി മനീഷ് തിവാരി. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ ഇടതു മുന്നണികള്‍ക്ക് സാധിക്കില്ലെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ അദ്ദേഹം തിരുവനന്തപുരത്ത് ഇന്ദിരാഭവനില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

congress

രാജ്യം ഫാസിസത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ഇതു തടയാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും മാത്രമെ സാധിക്കൂ.രാജ്യത്തെ സാമ്പത്തിക അവസ്ഥ തകര്‍ന്നു. വരുമാനത്തിലും നികുതിയിലും 17 ലക്ഷം കോടി രൂപയുടെ വിടവാണ് ബജറ്റില്‍ കാണിക്കുന്നത്.പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റ് തുലച്ചു.ഇപ്പോള്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഏറെ നിര്‍ണായകമാണ്.

ഇന്ത്യയുടെ ആത്മാവ് സംരക്ഷിക്കാനുള്ള യുദ്ധമാണ് നടക്കുന്നത്. കേരളത്തിലെ ഓരോ ജനതയുടെയും വോട്ട് രാജ്യം ഫാസിസത്തിലേക്ക് നീങ്ങുന്നത് തടയാനും മാറ്റം കൊണ്ടുവരാനും ഉതകുന്നതാണ്. അതുകൊണ്ട് തന്നെ ഇടതു മുന്നണികള്‍ക്ക് വോട്ടു ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്നും കോണ്‍ഗ്രസാണ് യഥാര്‍ത്ഥ ഇടതുപക്ഷമെന്നും മനീഷ് തിവാരി ആവര്‍ത്തിച്ചു.കേരളത്തില്‍ യുഡിഎഫ് ഭരണത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+