കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎം ഷാജി സൂക്ഷിച്ചോളൂ... ഇതാ നികേഷ് കുമാര്‍ ഒരുങ്ങിയിരിപ്പുണ്ട്

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂരിന്റെ രാഷ്ട്രീയത്തില്‍ ഇപ്പോഴും എംവി രാഘവന്‍ ഒരു വികാരമാണ്. പണ്ട് സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷവും കണ്ണൂരില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ ധൈര്യം കാണിച്ച നേതാവാണ് അദ്ദേഹം. എന്നാല്‍ സിപിഎമ്മില്‍ നിന്ന് പുറത്ത് പോകേണ്ടിവന്ന രാഘവന്‍ രൂപീകരിച്ച സിഎംപിയുടെ അവസ്ഥ ഇന്ന് ദയനീയമാണ്.

രാഘവനോടൊപ്പം ശക്തമായി നിന്ന സിപി ജോണ്‍ ഇപ്പോള്‍ യുഡിഎഫിനൊപ്പമാണ്. അരവിന്ദാക്ഷന്‍ വിഭാഗം എല്‍ഡിഎഫിനൊപ്പവും. എന്നാല്‍ എംവി രാഘവന്റെ കുടുംബം ഇപ്പോള്‍ ഇടത് അനുകൂല നിലപാടാണ് സ്വീകരിച്ചിരിയ്ക്കുന്നത്.

തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് സംസ്ഥാനം കടക്കുമ്പോള്‍ കണ്ണൂരിലെ അഴീക്കോട് മണ്ഡലം ശ്രദ്ധാകേന്ദ്രമാവുകയാണ്. അതിന് കാരണം എവി രാഘവന്റെ മകനും മാധ്യമ പ്രവര്‍ത്തകനും ആയഎവി നികേഷ് കുമാര്‍ തന്നെയാണ്. ലീഗിലെ യുവതുര്‍ക്കിയായ കെഎം ഷാജിയാണ് ഇപ്പോള്‍ അഴിക്കോട്ടെ എംഎല്‍എ.

നികേഷ് കുമാര്‍

നികേഷ് കുമാര്‍

നികേഷ് കുമാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കും എന്ന രീതിയില്‍ വാര്‍ത്തകള്‍ വരുന്നത് ഇത് ആദ്യമായിട്ടൊന്നും അല്ല. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്നും പ്രചാരണം ഉണ്ടായിരുന്നു.

സിപിഎമ്മിനൊപ്പം

സിപിഎമ്മിനൊപ്പം

എന്തായാലും ഇത്തവണ ഒരു കാര്യം ഉറപ്പാണ്- നികേഷ് കുമാറിന്റെ സ്ഥാനം സിപിഎമ്മിനൊപ്പമാണ്. അതില്‍ ഒരു തര്‍ക്കവും ആര്‍ക്കും കാണില്ല.

ചാനല്‍ പോലും

ചാനല്‍ പോലും

നികേഷ് കുമാര്‍ നേതൃത്വം നല്‍കുന്ന റിപ്പോര്‍ട്ടര്‍ ചാനല്‍ പോലും സിപിഎമ്മിന് അനുകൂലമായ നിലപാടുകളാണ് സ്വീകരിയ്ക്കുന്നത് എന്ന് ആക്ഷേപമുണ്ട്. പലപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തരം ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.

അഴീക്കോട് മണ്ഡലം

അഴീക്കോട് മണ്ഡലം

1987 ല്‍ എംവി രാഘവന്‍ ജയിച്ച മണ്ഡലമായിരുന്നു അഴീക്കോട്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട രാഘവന്‍ സ്വതന്ത്രനായാണ് അന്ന് അഴീക്കോട് നിന്ന് ജയിച്ചുകയറിയത്. എന്നാല്‍ അതിന് ശേഷമുള്ള തിരഞ്ഞെടുപ്പുകളുടെ കണക്കെടുത്താല്‍ സിപിഎമ്മിനാണ് അവിടെ സ്വാധീനം എന്ന് മനസ്സിലാക്കാം.

 കെഎം ഷാജി

കെഎം ഷാജി

1991 മുതല്‍ 2006 വരെ സിപിഎം തന്നെ ആയിരുന്നു മണ്ഡലത്തില്‍ വെന്നിക്കൊടി പാറിച്ചത്. എന്നാല്‍ 2011 ലെ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിലെ യുവതുര്‍ക്കിയായ കെഎം ഷാജി അവിടെ ജയിച്ചു കയറി. സിപിഎമ്മിനെ മാത്രമല്ല, ലീഗിനെ പോലും ഞെട്ടിച്ച വിജയം ആയിരുന്നു അത്.

 വെറും 493 വോട്ട്

വെറും 493 വോട്ട്

2011 ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എം പ്രകാശന്‍ മാസ്റ്ററെ കെഎം ഷാജി തോല്‍പിച്ചത് വെറും 493 വോട്ടുകള്‍ക്കായിരുന്നു. ഫോട്ടോ ഫിനിഷ് എന്ന് വിളിയ്ക്കാവുന്ന വിജയം.

കളി മാറും

കളി മാറും

ഇത്തവണ അഴീക്കോട് മണ്ഡലത്തിലേയ്ക്ക് സിപിഎം സ്ഥാനാര്‍ത്ഥികളെയൊന്നും നിശ്ചയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നികേഷ് കുമാറിനെ ഇടത് സ്വതന്ത്രനായി മത്സരിപ്പിയ്ക്കാനാണത്രെ നീക്കം. അങ്ങനെയെങ്കില്‍ കെഎം ഷാജിയുടെ നില അത്ര സുരക്ഷിതമല്ലെന്ന് ഉറപ്പിയ്‌ക്കേണ്ടിവരും.

ഷാജി അവിടെത്തന്നെ

ഷാജി അവിടെത്തന്നെ

കഴിഞ്ഞ തവണ ജയിച്ച സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ വലിയ വ്യത്യാസമൊന്നും ഇല്ലെന്ന് മുസ്ലീം ലീഗ് പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കെഎം ഷാജിയ്ക്ക് അഴീക്കോട് തന്നെ മത്സരിയ്‌ക്കേണ്ടി വരും.

ആരോപണങ്ങള്‍

ആരോപണങ്ങള്‍

നികേഷ് കുമാറിനെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തേണ്ടതിന്റെ കാര്യമൊന്നും ഇല്ല. പക്ഷേ അടുത്തിടെ അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അത്ര ചെറുതല്ല. അതിനിടെ നികുതി പ്രശ്നത്തില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

 നികേഷ് തയ്യാര്‍

നികേഷ് തയ്യാര്‍

അഴീക്കോട് മണ്ഡലത്തില്‍ മത്സരിയ്ക്കാന്‍ നികേഷ് കുമാറിനും സമ്മതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അദ്ദേഹം ഇത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

English summary
Kerala Assembly Election 2016: Nikesh Kumar may contest from Azhikode Constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X