ഒടുവില്‍ വഴങ്ങി; ഒ രാജഗോപാല്‍ നേമത്ത് മത്സരിക്കും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന വാശി ഉപേക്ഷിച്ച് ഒ രാജഗോപാല്‍. തിരുവനന്തപുരത്തെ നേമം നിയമസഭാ മണ്ഡലത്തില്‍രാജഗോപാല്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായി. ബിജെപി ആര്‍എസ്എസ് ചര്‍ച്ചയ്ക്കുശേഷമായിരുന്നു തീരുമാനം. കേന്ദ്ര നേതൃത്വവും രാജഗോപാല്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കേരളത്തില്‍ ബിജെപി ഏറെ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന മണ്ഡലമാണ് നേമം. ഈ മണ്ഡലത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മത്സരിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇതേ തുടര്‍ന്ന് മറ്റു സീറ്റുകളില്‍ മത്സരിക്കാന്‍ രാജഗോപാല്‍ തയ്യാറാവാതിരിക്കുകയായിരുന്നു.

നാളിതുവരെ ജയത്തിന്റെ വക്കില്‍ നിന്നും തോല്‍വി മാത്രം ഏറ്റുവാങ്ങിയ നേതാവാണ് രാജഗോപാല്‍. അത്തരം ഒരു സാഹചര്യത്തില്‍ രാജഗോപാല്‍ വീണ്ടും തോല്‍ക്കുകയും കുമ്മനം ജയിക്കുകയും ചെയ്താല്‍ രാജഗോപാലിന്റെ രാഷ്ട്രീയ ജീവിതത്തിനുതന്നെ മോശം പേരുണ്ടാക്കുമെന്ന തോന്നലിലാണ് അദ്ദേഹം മത്സരിക്കാന്‍ വിസമ്മതിച്ചത്. എന്നാല്‍, നേമം വിട്ടുനല്‍കാന്‍ കുമ്മനം തയ്യാറായതോടെയാണ് രാജഗോപാല്‍ വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങാന്‍ തീരുമാനിച്ചത്.
ബിജെപിയുടെ മറ്റു സാധ്യതാ മണ്ഡലങ്ങളായ മഞ്ചേശ്വരത്തു നിന്നും കെ സുരേന്ദ്രനും, കാട്ടാക്കടയില്‍ പി കെ കൃഷ്ണദാസുമാണ് മത്സരിക്കാന്‍ സാധ്യത. വി മുരളീധരനും ശോഭാ സുരേന്ദ്രനും സ്ഥാനാര്‍ഥികളാകും. പാലക്കാട്ടായിരിയ്ക്കും ശോഭാ സുരേന്ദ്രന്‍ മത്സരിയ്ക്കുക.












Click it and Unblock the Notifications