പ്രകടനപത്രികയില്‍ ജനങ്ങളുടെ വികാരം പ്രതിഫലിക്കുമെന്ന് ഉമ്മന്‍ചാണ്ടി, വമ്പന്‍ നീക്കത്തിനൊരുങ്ങി യുഡിഎഫ്
തിരുവനന്തപുരം: നിയമയഭ തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മനസ്സറിയുന്ന പ്രകടനപത്രികയായിരിക്കും യുഡിഎഫ് തയ്യാറാകുന്നതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിനായുള്ള കമ്മിറ്റി വിവിധ സ്ഥലങ്ങളില്‍ യോഗം ചേരും. വിവിധ വിഭാഗങ്ങളുമായും പ്രത്യേകിച്ചു യുവാക്കളുമായും വിദ്യാര്‍ഥികളുമായും ചര്‍ച്ച ചെയ്ത് അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

ശശി തരൂര്‍ എം.പി തിരുവനന്തപുരം, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ചര്‍ച്ച നടത്തും. കൃത്യമായ കാഴ്ചപ്പാടോടെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുന്നത്. ജനുവരി 31ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. യാത്ര വിജയമാക്കാന്‍ എംപിമാര്‍ നേരിട്ട് ജില്ലകളുടെ ചാര്‍ജെടുക്കും. കോട്ടയത്ത് എനിക്കും, മലപ്പുറത്ത് ടി.സിദ്ദിഖിനും വയനാടും ആലപ്പുഴയും കെ.സി. വേണുഗോപാലിനുമാണ് യാത്രയുടെ ചുമതല.
കെ.പി.സി.സി തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ പ്രഥമയോഗം ഇന്ദിരാ ഭവനില്‍ നടന്നു. എ.ഐ.സി.സി നിരീക്ഷകരായി കേരളത്തിലെത്തിയ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഗോവ മുന്‍ മുഖ്യമന്ത്രി ലൂസിനോ ഫലീറോ, കര്‍ണ്ണാടക മുന്‍ ഉപമുഖ്യമന്ത്രി പരമേശ്വര എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications