• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രകടനപത്രികയില്‍ ജനങ്ങളുടെ വികാരം പ്രതിഫലിക്കുമെന്ന് ഉമ്മന്‍ചാണ്ടി, വമ്പന്‍ നീക്കത്തിനൊരുങ്ങി യുഡിഎഫ്

തിരുവനന്തപുരം: നിയമയഭ തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മനസ്സറിയുന്ന പ്രകടനപത്രികയായിരിക്കും യുഡിഎഫ് തയ്യാറാകുന്നതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിനായുള്ള കമ്മിറ്റി വിവിധ സ്ഥലങ്ങളില്‍ യോഗം ചേരും. വിവിധ വിഭാഗങ്ങളുമായും പ്രത്യേകിച്ചു യുവാക്കളുമായും വിദ്യാര്‍ഥികളുമായും ചര്‍ച്ച ചെയ്ത് അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

ഇത്തവണ തോല്‍വി കുറയും; കളി മാറ്റിപ്പിടിച്ച് സിപിഎം, ഭരണത്തുടര്‍ച്ച ഉറപ്പാക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് നേതൃത്വം

ശശി തരൂര്‍ എം.പി തിരുവനന്തപുരം, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ചര്‍ച്ച നടത്തും. കൃത്യമായ കാഴ്ചപ്പാടോടെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുന്നത്. ജനുവരി 31ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. യാത്ര വിജയമാക്കാന്‍ എംപിമാര്‍ നേരിട്ട് ജില്ലകളുടെ ചാര്‍ജെടുക്കും. കോട്ടയത്ത് എനിക്കും, മലപ്പുറത്ത് ടി.സിദ്ദിഖിനും വയനാടും ആലപ്പുഴയും കെ.സി. വേണുഗോപാലിനുമാണ് യാത്രയുടെ ചുമതല.

മലബാറില്‍ കഴിഞ്ഞ തവണ സിപിഎമ്മിനോട് തോറ്റമ്പി, ഇത്തവണ മൂന്ന് സീറ്റ് സിപിഎമ്മിനോട് ചോദിച്ച് കേരള കോണ്‍ഗ്രസ് എം

കെ.പി.സി.സി തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ പ്രഥമയോഗം ഇന്ദിരാ ഭവനില്‍ നടന്നു. എ.ഐ.സി.സി നിരീക്ഷകരായി കേരളത്തിലെത്തിയ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഗോവ മുന്‍ മുഖ്യമന്ത്രി ലൂസിനോ ഫലീറോ, കര്‍ണ്ണാടക മുന്‍ ഉപമുഖ്യമന്ത്രി പരമേശ്വര എന്നിവര്‍ പങ്കെടുത്തു.

വിഡി സതീശന്‍റെ കാര്യം ഞങ്ങളേറ്റു; പറവൂരില്‍ സിപിഎമ്മിനോട് നോ പറഞ്ഞ് സിപിഐ, മത്സരിക്കാന്‍ പ്രമുഖര്‍

ചെന്നിത്തല ദയനീയ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ്; മുഖ്യമന്ത്രിയാവാന്‍ ആന്റണിയും യോഗ്യന്‍... അടച്ചാക്ഷേപം

കേരളത്തില്‍ അഞ്ച് സീറ്റ് പിടിക്കുമെന്നുറപ്പിച്ച് ബിജെപി; വട്ടിയൂര്‍ക്കാവില്‍ വിവി രാജേഷ്, കൃഷ്ണദാസ് കാട്ടാക്കട

ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിൽ ഇക്കുറി അട്ടിമറി?;സിപിഎം പരിഗണിക്കുന്നത് ..തദ്ദേശ കണക്കുകൾ ഗുണം ചെയ്യുമെന്ന്

cmsvideo
  പ്രതീക്ഷയേറി ചെന്നിത്തലയും കെസി വേണുഗോപാലും | Oneindia Malayalam

  English summary
  Kerala Assembly Election; Oommen Chandy Says, UDF manifesto will reflect the sentiments of people
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X