കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിച്ച് പിജെ ജോസഫ്; 15 സീറ്റിലും മത്സരിക്കും.. യുഡിഎഫിൽ പുതിയ പോര്, തടയിടാൻ കോൺഗ്രസ്

Google Oneindia Malayalam News

കൊച്ചി; യുഡിഎഫിൽ നിന്നും പുറത്താക്കപ്പെട്ട കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്കെന്ന് ഉറപ്പായിരിക്കുകയാണ്. ഇടതുപ്രവേശനം സംബന്ധിച്ച് ചർച്ച പൂർത്തിയായെന്നും തിങ്കളാഴ്ചയോടെ തന്നെ അന്തിമ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകളിൽ ജോസ് വിഭാഗം മത്സരിക്കാൻ ഉദ്ദേശിക്കുന്ന സീറ്റുകളുടെ പട്ടിക നേരത്തേ തന്നെ സിപിഎമ്മിന് കൈമാറിയിരുന്നു. അനിശ്ചിതത്വം നിലനിൽക്കുന്ന സീറ്റുകൾ സംബന്ധിച്ച് വരും ദിവസങ്ങളിൽ സമവായത്തിലെത്തും.

അതേസമയം മറുവശത്ത് യുഡിഎഫിൽ സീറ്റ് വിഭജനം സംബന്ധിച്ചുള്ള ചർച്ചകൾ പുതിയ കല്ലുകടിക്ക് കാരണമായിരിക്കുകയാണ്.സീറ്റുകൾ സംബന്ധിച്ച് കോൺഗ്രസിന് വെല്ലുവിളി ഉയർത്തുകയാണ് പിജെ ജോസഫ് വിഭാഗം. വിശദാംശങ്ങളിലേക്ക്

പിജെ ജോസഫിനൊപ്പം

പിജെ ജോസഫിനൊപ്പം

ജോസ് കെ മാണിയും പിജെ ജോസഫും തമ്മിലുള്ള അധികാര വടംവലിയിൽ ജോസഫിനൊപ്പം ഉറച്ച് നിൽക്കാനായിരുന്നു യുഡിഎഫിന്റെ തിരുമാനം. കേരള കോൺഗ്രസിൽ ജോസിനെക്കാൾ ശക്തൻ പിജെ ജോസഫ് തന്നെയാണെന്നായിരുന്നു മുന്നണിയിൽ ഉയർന്ന വികാരം. ഇടതുമുന്നണി വിടുമ്പോഴുള്ളതിനേക്കാള്‍ ശക്തനാണ് നിലവിലെ പിജെ ജോസഫ് എന്നായിരുന്നു മുന്നമിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടിയത്.

മുന്നറിയിപ്പുമായി ജോസഫ്

മുന്നറിയിപ്പുമായി ജോസഫ്

ഇതിന്റെ അടിസ്ഥാനത്തിൽ ജോസഫിന്റെ സാന്നി്ൃധ്യം യുഡിഎഫിന് ഗുണകരമാകുമെന്ന് മുന്നണി പ്രതീക്ഷിച്ചു. എന്നാൽ തങ്ങൾക്ക് കരുത്താകുമെന്ന വിശ്വസിച്ച ജോസഫ് യുഡിഎഫിന് തലവേദന തീർക്കുന്ന കാഴ്ചയാണ് ഇപ്പോൾ.കോൺഗ്രസിനെ വെല്ലുവിളിച്ച് കൂടുതൽ സീറ്റുകളിൽ മത്സരിക്കാനാണ് ജോസഫ് വിഭാഗം തിരുമാനിച്ചിരിക്കുന്നത്.

15 സീറ്റുകളിൽ മത്സരിക്കും

15 സീറ്റുകളിൽ മത്സരിക്കും


ജോസ് കെ മാണി മുന്നണി വിട്ടതോടെ കൂടുതൽ സീറ്റുകൾ മത്സരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ. എന്നാൽ സീറ്റ് മോഹികളെല്ലാം ആഗ്രഹങ്ങൾ എട്ടായി മടക്കിവെയ്ക്കാനാണ് ജോസഫിന്റെ മുന്നറിയിപ്പ്. തിരഞ്ഞെടുപ്പിൽ 15 സീറ്റുകളിൽ മത്സരിക്കുമെന്നാണ് പിജെ ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്

മുഴുവൻ സീറ്റിലും

മുഴുവൻ സീറ്റിലും

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച 15 സീറ്റുകളിലും സ്ഥാനാര്‍ഥികളുണ്ടാകുമെന്നാണ് ജോസഫ് പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പഴയ മാണി വിഭാഗം 10 ഇടത്ത് മത്സരിച്ചപ്പോള്‍ 4 സീറ്റുകളിലായിരുന്നു ജോസഫ് പക്ഷ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നത്.

ജോസഫ് വിഭാഗം മത്സരിച്ചത്

ജോസഫ് വിഭാഗം മത്സരിച്ചത്

പാലാ, ചങ്ങനാശേരി, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ഇടുക്കി, തിരുവല്ല, ഇരിങ്ങാലക്കുട, പേരാമ്പ്ര, തളിപ്പറപ്പ്, ആലത്തൂര്‍ സീറ്റുകളിലായിരുന്നു മാണി വിഭാഗം മത്സരിച്ചത്.തൊടുപുഴ, കോതമംഗലം, കടുത്തുരുത്തി, കുട്ടനാട് സീറ്റുകളില്‍ ജോസഫ് വിഭാഗവും മത്സരിച്ചു.

അയയാതെ ജോസഫ്

അയയാതെ ജോസഫ്

തൊടുപുഴ, കടുത്തുരുത്തി, പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുകയും ചെയ്തിരുന്നു. അതേസമയം വരും തിരഞ്ഞെടുപ്പിൽ ഈ മുഴുവൻ സീറ്റുകളിലും ജോസഫ് വിഭാഗം തന്നെ മത്സരിക്കുമെന്നാണ് പിജെ ജോസഫ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇടഞ്ഞ് കോൺഗ്രസ്

ഇടഞ്ഞ് കോൺഗ്രസ്

നിലവിലെ സീറ്റ് ധാരണയിൽ കോൺഗ്രസിനോ മറ്റ് ഘടകക്ഷികൾക്കോ എതിർപ്പുകൾ ഇല്ലെന്നും ജോസഫ് വിഭാഗം പറഞ്ഞു. എന്നാൽ ജോസിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടാണ് നേരത്തേ കോൺഗ്രസ് സ്വീകരിച്ചത്. കുറഞ്ഞത് 6 വരെ സീറ്റുകൾ മാത്രമേ നൽകാനാകൂവെന്ന് കോൺഗ്രസ് വ്യക്തമാക്കിയത്.

ന്യായമാണെന്ന് ജോസഫ്

ന്യായമാണെന്ന് ജോസഫ്

അതേസമയം കൂടുതൽ നേതാക്കൾ ജോസ് പക്ഷത്ത് നിന്ന് എത്തിയ സാഹചര്യത്തിൽ തന്റെ ആവശ്യം ന്യായമാണെന്ന് ജോസഫ് ചൂണ്ടിക്കാട്ടുന്നു. ജോസ് പക്ഷത്ത് നിന്നും മറ്റ് പാര്‍ട്ടികളില്‍ നിന്നുമടക്കം ഫ്രാന്‍സിസ് ജോര്‍ജ്ജ്, ജോണി നെല്ലൂര്‍, ജോസഫ് എം പുതുശ്ശേരി, പ്രിന്‍സ് ലൂക്കോസ്, ജോയി എബ്രഹാം, സജി മഞ്ഞക്കടമ്പില്‍, വിക്ടര്‍ ടി തോമസ്, അറക്കല്‍ ബാലകൃഷ്ണപ്പിള്ള എന്നിവരാണ് പാർട്ടി വിട്ടെത്തിയത്.

താത്പര്യം പ്രകടിപ്പിച്ച് നേതാക്കൾ

താത്പര്യം പ്രകടിപ്പിച്ച് നേതാക്കൾ

ഇവരിൽ പലരും സീറ്റ് മോഹം പ്രകടിപ്പിച്ച് കഴിഞ്ഞു. പാർട്ടിയിൽ ഇത് സംബന്ധിച്ച് തർക്കം ഉയരുന്നത് തെര‍ഞ്ഞെടുപ്പ് കാലത്ത് ഗുണകരമാകില്ലെന്ന് ജോസഫ് ഭയക്കുന്നു. പ്രത്യേകിച്ച് തിരഞ്ഞെടുപ്പിനോടടുത്ത് കൂടുതൽ കൂടുമാറ്റങ്ങൾ ഉണ്ടാകാനിടയുള്ള സാഹചര്യത്തിൽ.

ചങ്ങനാശ്ശേരിയിലും

ചങ്ങനാശ്ശേരിയിലും

അതേസമയം ജോസഫും കോൺഗ്രസും നിലപാട് ഉറച്ച് നിൽക്കുന്ന സാഹചര്യത്തിൽ ചങ്ങനാശ്ശേരിയുൾപ്പെടെയുള്ള മണ്ഡലങ്ങളിലാകും തർക്കം മൂക്കുക. ചങ്ങനാശേരി എംഎൽഎയായ സിഎഫ് തോമസ് അന്തരിച്ചതോടെ അദ്ദേഹത്തിന്റെ മണ്ഡലം ജോസഫ് പക്ഷത്ത് നിന്ന് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

രമേശ് ചെന്നിത്തലയോ

രമേശ് ചെന്നിത്തലയോ

ഇക്കുറി ഇവിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തന്നെ മത്സരിപ്പിക്കാൻ കോൺഗ്രസ് ആലോചിക്കുന്നുണ്ടെന്നാണ് സൂചന. എന്നാൽ പതിറ്റാണ്ടുകളായി കേരള കോൺഗ്രസ് മത്സരിക്കുന്ന സീറ്റാണ് ചങ്ങനാശ്ശേരി. ഈ സീറ്റ് വിട്ടുകൊടുക്കാൻ ജോസഫ് വിഭാഗം തയ്യാറായേക്കില്ല. ഇത് ഉൾപ്പെടെ പല സീറ്റുകളും വിട്ട് വീഴ്ചയ്ക്ക് ജോസഫ് തയ്യാറാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

കണക്ക് കൂട്ടൽ പിഴയ്ക്കാതെ ജോസ്.. ഇടതുപ്രവേശം ക്ലൈമാക്സിലേക്ക്;സീറ്റ് ധാരണകൾ,അനുനയ നീക്കവുമായി സിപിഎം<br />കണക്ക് കൂട്ടൽ പിഴയ്ക്കാതെ ജോസ്.. ഇടതുപ്രവേശം ക്ലൈമാക്സിലേക്ക്;സീറ്റ് ധാരണകൾ,അനുനയ നീക്കവുമായി സിപിഎം

ജോസിന് വഴിമുടക്കാന്‍ കാപ്പന്‍; ജനപിന്തുണ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്ടതാണ്,ആ വികാരവുമായി വരേണ്ടതില്ലജോസിന് വഴിമുടക്കാന്‍ കാപ്പന്‍; ജനപിന്തുണ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കണ്ടതാണ്,ആ വികാരവുമായി വരേണ്ടതില്ല

ലാലേട്ടന്‍ ഭീമനിലേയ്ക്ക് പ്രവേശിച്ചിരുന്നു,അര്‍ജ്ജുനനെ പോലെ തളര്‍ന്നവനാണ് ഞാനെന്ന് വിഎ ശ്രീകുമാര്‍ലാലേട്ടന്‍ ഭീമനിലേയ്ക്ക് പ്രവേശിച്ചിരുന്നു,അര്‍ജ്ജുനനെ പോലെ തളര്‍ന്നവനാണ് ഞാനെന്ന് വിഎ ശ്രീകുമാര്‍

English summary
Kerala assembly election; PJ Joseph says will contest in 15 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X