കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ പയറ്റേണ്ട തന്ത്രം ഇനി മോദി പറയും; രണ്ടും കല്‍പ്പിച്ച് ഞെട്ടിക്കാനൊരുങ്ങി ബിജെപി, വമ്പന്‍ പട എത്തും

Google Oneindia Malayalam News

തിരുവനന്തപുരം: ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മേല്‍ക്കൈ നേടുകയെന്ന ലക്ഷ്യം മാത്രമാണ് ബിജെപിക്കുള്ളത്. ഇതിനായി വമ്പന്‍ പദ്ധതികളാണ് ബിജെപി ക്യാമ്പില്‍ നടക്കുന്നത്. സംസ്ഥാനത്തെ വിജയ സാധ്യതയുള്ള മണ്ഡലങ്ങളെ എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി നേട്ടം കൊയ്യാനാണ് പാര്‍ട്ടി പ്രധാനമായും പദ്ധതിയിടുന്നത്. കൂടാതെ കാല്‍ ലക്ഷത്തോളം വോട്ടുകളുണ്ടെന്ന് കരുതുന്ന മണ്ഡലങ്ങളുടെ പട്ടിക തയ്യാറാക്കി തന്ത്രങ്ങള്‍ മെനയാനും ബിജെപിക്ക് ഒരുങ്ങുന്നുണ്ട്. അതേസമയം, കേരളത്തിലെ തിരഞ്ഞെടുപ്പില്‍ പയറ്റേണ്ട തന്ത്രങ്ങള്‍ മോദി മുന്നില്‍ വയ്ക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പ്രധാനമന്ത്രി കേരളത്തില്‍

പ്രധാനമന്ത്രി കേരളത്തില്‍

നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുന്ന കേരളത്തിലേക്ക് പ്രധാനമന്ത്രിയുടെ ഏകദിന പര്യടനം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് ആവേശമാകുമെന്ന കാര്യത്തില്‍ സംശയമില്ല. അമ്പലമുകളില്‍ നടക്കുന്ന നിര്‍ണായക പാര്‍ട്ടി കോര്‍ കമ്മറ്റി യോഗത്തില്‍ നരേന്ദ്ര മോദി പങ്കെടുക്കും. കേരളത്തില്‍ നേട്ടമുണ്ടാക്കുന്നതിനുള്ള പ്രചരണ തന്ത്രങ്ങള്‍ മോദി മുന്നോട്ടുവയ്ക്കുമെന്നാണ് സൂചന.

 ദേശീയ നേതാക്കള്‍ കേരളത്തില്‍

ദേശീയ നേതാക്കള്‍ കേരളത്തില്‍

വരും ദിവസങ്ങളില്‍ കൂടുതല്‍ ദേശീയ നേതാക്കള്‍ കേരളത്തില്‍ എത്തുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വിജയ യാത്ര 21ന് ആരംഭിക്കും. ഈ യാത്രയ്ക്ക് ആവേശം പകരാന്‍ കൂടിയാണ് മോദിയുടെ വരവ്. കൊച്ചിയിലെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം ബിജെപിയുടെ നിര്‍ണായക കോര്‍ കമ്മറ്റി യോഗത്തില്‍ മോദി പങ്കെടുക്കും.

തന്ത്രങ്ങള്‍ മോദി പറയും

തന്ത്രങ്ങള്‍ മോദി പറയും

സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ പയറ്റാനുള്ള തന്ത്രങ്ങള്‍ മോദി നേതൃത്വത്തിന് മുന്നോട്ടുവയ്ക്കുമെന്നാണ് സൂചന. ദേശീയ അധ്യക്ഷന്‍ നേരത്തെ എത്തി. പിന്നാലെ പ്രധാനമന്ത്രിയും. യോഗി ആദിത്യനാഥ് വിജയ യാത്ര ഉദ്ഘാടനം ചെയ്യുന്നതോടെ തിരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ.

കേരളത്തില്‍

കേരളത്തില്‍

തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ കേരളത്തില്‍ ദേശീയ നേതാക്കളുടെ ഒരു പട തന്നെ കേരളത്തില്‍ എത്തുമെന്നാണ് സൂചന. സംസ്ഥാന ഘടകത്തില്‍ തുടരുന്ന പ്രശ്‌നങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിന് തിരഞ്ഞെടുപ്പിനെ നേരിടാണ് ദേശീയ നേതൃത്വം പ്രധാനമായും ആവശ്യപ്പെടുന്നത്.

15 മണ്ഡലങ്ങളില്‍

15 മണ്ഡലങ്ങളില്‍

അതേസമയം, കേരളത്തിലെ 15ഓളം മണ്ഡലങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാനാണ് പ്രധാനമായും ഉയരുന്ന നിര്‍ദ്ദേശം. ഇവിടെ കേന്ദ്ര നേതാക്കളെ ഉള്‍പ്പെടുത്തി പരിപാടികള്‍ സംഘടിപ്പിക്കും. ഇവിടങ്ങളില്‍ ആവശ്യമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രചരണ രംഗത്തിറക്കാന്‍ നേതൃത്വത്തിന് പദ്ധതിയുണ്ട്.

വലിയ റാലികള്‍

വലിയ റാലികള്‍

നേമം, വട്ടിയൂര്‍കാവ്, കഴക്കൂട്ടം, കാട്ടാക്കട, തിരുവനന്തപുരം സെന്‍ട്രല്‍, മഞ്ചേശ്വരം, പാലക്കാട്, കോന്നി, അടൂര്‍, ചാത്തന്നൂര്‍, തൃശൂര്‍ ടൗണ്‍ എന്നീ മണ്ഡലങ്ങളായ ബിജെപി പ്രധാനമായും വിജയ സാധ്യത കല്‍പ്പിക്കുന്നത്. ഇവിടെ ദേശീയ നേതാക്കളെ പങ്കെടുപ്പിച്ച് വലിയ റാലികള്‍ നടത്താനുള്ള പദ്ധതിയും ബിജെപിക്കുണ്ട്.

 വിരുന്നിന് വന്നവര്‍ വീട്ടുകാരായി; മോഹിച്ചത് പാലാ മാത്രം,വികാര നിര്‍ഭര കുറിപ്പുമായി മാണി സി കാപ്പന്‍ വിരുന്നിന് വന്നവര്‍ വീട്ടുകാരായി; മോഹിച്ചത് പാലാ മാത്രം,വികാര നിര്‍ഭര കുറിപ്പുമായി മാണി സി കാപ്പന്‍

 കാപ്പന് പീതാംബരൻ മാസ്റ്ററുടെ പിന്തുണ: ആവശ്യം ന്യായം, പാർട്ടി വിടാനുള്ള തീരുമാനം വഞ്ചനയല്ല വേദന കാപ്പന് പീതാംബരൻ മാസ്റ്ററുടെ പിന്തുണ: ആവശ്യം ന്യായം, പാർട്ടി വിടാനുള്ള തീരുമാനം വഞ്ചനയല്ല വേദന

 കോട്ട തിരികെ പിടിക്കാന്‍ ഉമ്മന്‍ചാണ്ടിയെത്തി; പത്തനംതിട്ടയിലെ 5 മണ്ഡലങ്ങളും വിജയിക്കാന്‍ കോണ്‍ഗ്രസ് കോട്ട തിരികെ പിടിക്കാന്‍ ഉമ്മന്‍ചാണ്ടിയെത്തി; പത്തനംതിട്ടയിലെ 5 മണ്ഡലങ്ങളും വിജയിക്കാന്‍ കോണ്‍ഗ്രസ്

മാണി സി കാപ്പന്‍ ഒറ്റയ്ക്കല്ല; കൂടെ 9 പ്രമുഖരും... 10 പേര്‍ എന്‍സിപിയില്‍ നിന്ന് രാജിവച്ചു, ഇനി എന്‍സിപി കേരളമാണി സി കാപ്പന്‍ ഒറ്റയ്ക്കല്ല; കൂടെ 9 പ്രമുഖരും... 10 പേര്‍ എന്‍സിപിയില്‍ നിന്ന് രാജിവച്ചു, ഇനി എന്‍സിപി കേരള

കോവളവും തിരുവനന്തപുരവും സിപിഎം ഏറ്റെടുക്കുന്നു, ടിഎന്‍ സീമയെ മത്സരിപ്പിക്കാന്‍ നീക്കം!!കോവളവും തിരുവനന്തപുരവും സിപിഎം ഏറ്റെടുക്കുന്നു, ടിഎന്‍ സീമയെ മത്സരിപ്പിക്കാന്‍ നീക്കം!!

English summary
Kerala Assembly Election: PM Narendra Modi will be formulate plan to face elections in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X