Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടികളും സീറ്റുകളും: സിപിഎം തനിച്ച് കേവല ഭൂരിപക്ഷത്തിന് അടുത്ത്; ലീഗ് സ്ട്രൈക്ക് റേറ്റ് ഇടിഞ്ഞു

തിരുവനന്തപുരം: 99 സീറ്റുകള്‍ എന്ന വന്‍ ലീഡുമായി കേരളത്തില്‍ ഇടതുപക്ഷം മുന്നേറുമ്പോള്‍ സിപിഎം ഉള്‍പ്പടെ മുന്നണിയിലെ കക്ഷികള്‍ എല്ലാം തന്നെ മികച്ച നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. മറുവശത്ത് യുഡിഎഫില്‍ ആവട്ടെ ഏത് തകര്‍ച്ചയിലും മികച്ച സ്ട്രൈക്ക് റേറ്റുമായി മുന്നേറാറുണ്ടായിരുന്ന ലീഗിന് ഉള്‍പ്പെടെ ഇത്തവണ തിരിച്ചടി നേരിടേണ്ടി വന്നു. തുടര്‍ ഭരണവുമായി പിണറായി വിജയന്‍ ചരിത്രം കുറിക്കുമ്പോള്‍ ഏറ്റവും വലിയ നേട്ടം ഉണ്ടാക്കിയത് സിപിഎം തന്നെയാണ്. മത്സരിക്കാന്‍ സീറ്റ് കുറഞ്ഞിട്ടും തനിച്ച് കേവല ഭൂരിപക്ഷത്തിനോട് അടുത്ത് നില്‍ക്കുന്ന സീറ്റുകള്‍ സ്വന്തമാക്കാന്‍ ഇത്തവണ സിപിഎമ്മിന് സാധിച്ചു.

ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

മുന്നേറി സിപിഎം

മുന്നേറി സിപിഎം

കേരള കോണ്‍ഗ്രസ് എം, എല്‍ജെഡി എന്നിങ്ങനെ പുതിയ കക്ഷികള്‍ മുന്നണിയിലേക്ക് വന്നപ്പോള്‍ മുന്നണിയില്‍ സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പടെ പല മണ്ഡലങ്ങളും ഇത്തവണ സിപിഎമ്മിന് വിട്ടുകൊടുക്കേണ്ടി വന്നിരുന്നു. അതുകൊണ്ട് കഴിഞ്ഞ തവണ 90 ലേറെ സീറ്റില്‍ മത്സരിച്ച സിപിഎം ഇത്തവണ സ്വതന്ത്രര്‍ ഉള്‍പ്പടെ 86 സീറ്റിലാണ് മത്സരിച്ചത്. ഇതില്‍ 68 ഇടത്ത് വിജയിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചു.

Recommended Video

cmsvideo
    #KLElection Results; ചുവന്ന് തുടുത്ത് കേരളം
    സിപിഎം വിജയം

    സിപിഎം വിജയം

    2016 ല്‍ സ്വതന്ത്രര്‍ ഉള്‍പ്പടെ 63 സീറ്റിലായിരുന്നു സിപിഎം വിജയം. എന്നാല്‍ ഇത്തവണ അതില്‍ നിന്നും അഞ്ചോളം സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ സിപിഎമ്മിന് മാത്രം സാധിച്ചു. 23 സീറ്റില്‍ മത്സരിച്ച സിപിഐക്ക് ഇത്തവണ 17 സീറ്റില്‍ വിജയിക്കാന്‍ സാധിച്ചു. കഴിഞ്ഞ തവണ 25 സീറ്റില്‍ മത്സരിച്ച സിപിഐക്ക് 19 സീറ്റിലായിരുന്നു സിപിഐ വിജയിച്ചത്. ഇത്തവണ രണ്ട് സിറ്റിങ് സീറ്റുകളില്‍ പരാജയപ്പെട്ടു.

    കേരള കോണ്‍ഗ്രസ് എം

    കേരള കോണ്‍ഗ്രസ് എം

    ഇടതുമുന്നണിയില്‍ അടുത്തതായി നേട്ടമുണ്ടാക്കിയ പാര്‍ട്ടി കേരള കോണ്‍ഗ്രസ് എമ്മാണ്. പാര്‍ട്ടി ചെയര്‍മാന‍് ജോസ് കെ മാണി പാലായില്‍ പരാജയപ്പെട്ടെങ്കിലും 12 സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസിന് 5 സീറ്റില്‍ വിജയിക്കാന്‍ സാധിച്ചു. ഇടുക്കി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, റാന്നി സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് വിജയിച്ചത്.

    ജെഡിഎസ്

    ജെഡിഎസ്

    നാല് സീറ്റില്‍ മത്സരിച്ച ജെഡിഎസ് ഇത്തവണ രണ്ടിടത്ത് വിജയിച്ചു. 2016 ല്‍ അഞ്ചില്‍ മത്സരിച്ച പാര്‍ട്ടിക്ക് മൂന്നിടത്ത് വിജയിക്കാന്‍ സാധിച്ചിരുന്നു. തിരുവല്ല, ചിറ്റൂര്‍ സീറ്റുകളിലാണ് ജെഡിഎസ് ഇത്തവണ വിജയിച്ചത്. കഴിഞ്ഞ തവണ മൂന്നിടത്ത് വിജയിച്ച എന്‍സിപിക്കും ഇത്തവണ രണ്ടിടത്ത് മാത്രമേ വിജയിക്കാന്‍ സാധിച്ചിള്ളു. അതേസമയം മുന്നണിയിലേക്ക് പുതുതായി കടന്നുവന്ന എല്‍ജെഡിക്ക് മത്സരിച്ച മൂന്ന് സീറ്റില്‍ ഒരിടത്ത് (കൂത്തുപറമ്പ്) മാത്രമേ ജയിക്കാന്‍ സാധിച്ചുള്ളു.

    ഒറ്റയ്ക്ക് വന്നവര്‍

    ഒറ്റയ്ക്ക് വന്നവര്‍

    മൂന്ന് സീറ്റില്‍ മത്സരിച്ച ഐഎന്‍എല്ലിന് ഇത്തവണ ഒരിടത്ത് വിജയിക്കാന്‍ സാധിച്ചു. കോഴിക്കോട് സൗത്തില്‍ അഹമ്മദ് ദേവര്‍ കോവിലാണ് വിജയിച്ചത്. മുന്നണി പ്രവേശനം ലഭിച്ചതിന് ശേഷമുള്ള ആദ്യ വിജയം. ഒറ്റ സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ്, ജനാധിപത്യ കേരള കോണ്‍ഗ്രസ്, നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്, ആര്‍എസ്പി എല്‍ എന്നിവരും വിജയം കണ്ടു.

    യുഡിഎഫില്‍

    യുഡിഎഫില്‍

    യുഡിഎഫില്‍ ആവട്ടെ ഏറ്റവും വലിയ പരാജയം നേരിട്ടത് കോണ്‍ഗ്രസാണ് 93 സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസ് ഇത്തവണ വിജയിച്ചത് 21 സീറ്റില്‍ മാത്രം. കഴിഞ്ഞ തവണയും ഇത്രയും സീറ്റുകളിലായിലുന്നു യുഡിഎഫ് വിജയിച്ചത്. സിറ്റിങ് സീറ്റുകള്‍ പരാജയപ്പെട്ടപ്പോള്‍ തൃപ്പൂണിത്തുറ, കയ്പമംഗലം, കുണ്ടറ മണ്ഡലങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞതാണ് സീറ്റ് നില ഇത്രയെങ്കിലും എത്തിച്ചത്.

    മുസ്ലീം ലീഗ്

    മുസ്ലീം ലീഗ്


    യുഡിഎഫില്‍ ഇത്തവണ വലിയ തിരിച്ചടി നേരിടേണ്ടി വന്ന പ്രധാന കക്ഷി മുസ്ലിം ലീഗാണ്. കഴിഞ്ഞ തവണത്തേക്കാള്‍ മൂന്ന് സീറ്റുകളില്‍ കൂടുതല്‍ മത്സരിച്ച ലീഗിന്‍റെ വിജയം ഇത്തവണ 15 സീറ്റിലേക്ക് ഒതുങ്ങി. കഴിഞ്ഞ തവണ 24 സീറ്റില്‍ മത്സരിച്ച ലീഗ് 18 സീറ്റില്‍ വിജയിച്ചിരുന്നു. 10 സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് വിജയം രണ്ട് സീറ്റില്‍ ഒതുങ്ങി. കേരള കോണ്‍ഗ്രസ് ജേക്കബ് 1, ആര്‍എംപി 1 എന്നിവര്‍ ഒരോ സീറ്റിലും വിജയിച്ചു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+