കുമ്മനം, ശ്രീധരന്‍ പിള്ള... ഇനി കെ സുരേന്ദ്രന്റെ വിധിയെന്ത്? മിസോറാമോ അതോ നിയമസഭയോ...
തിരുവനന്തപുരം: ഈ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഏറ്റവും നിര്‍ണായകമാവുക കേരളത്തിലെ ബിജെപി നേതൃത്വത്തിന് ആയിരിക്കും. ഇത്രയും കാലം നേരിട്ട തിരഞ്ഞെടുപ്പുകളെ പോലെ ആയിരുന്നില്ല 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ്. പ്രതീക്ഷിച്ചതിന്റെ പാതിയെങ്കിലും ലഭിച്ചില്ലെങ്കില്‍ നേതൃത്വത്തിലെ പല തലകളും ഉരുളുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കെ സുരേന്ദ്രന് മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷരായ രണ്ട് പേരും പിന്നീട് മിസോറാം ഗവര്‍ണര്‍മാരാകുന്ന കാഴ്ചയാണ് കേരളം കണ്ടത്. എന്തായിരിക്കും കെ സുരേന്ദ്രന്റെ ഭാവി എന്നാണ് പലയിടത്തും ചര്‍ച്ചകള്‍. പരിശോധിക്കാം...
റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്റെ ഒന്നര ലക്ഷം ഡോസ് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍ കാണാം

35 സീറ്റ് കിട്ടിയാൽ
കേരളത്തില്‍ തങ്ങള്‍ക്ക് 35 സീറ്റുകള്‍ ലഭിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കും എന്നായിരുന്നു കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്. ആകെ ഒരു സിറ്റിങ് സീറ്റ് മാത്രം ഉള്ള പാര്‍ട്ടിയാണ് ബിജെപി. ഈ ഘട്ടത്തില്‍ ഇത്തരമൊരു പ്രഖ്യാപനം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

സീറ്റ് കൂട്ടാന്‍
ഇത്തവണ കേരളത്തില്‍ വോട്ട് വിഹിതം കൂട്ടുകയല്ല തങ്ങളുടെ ലക്ഷ്യം എന്നും കെ സുരേന്ദ്രന്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. സീറ്റുകളുടെ എണ്ണം കൂട്ടുക എന്നതാണ് ലക്ഷ്യം. എല്ലാ മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, പോരാട്ട സാധ്യതയുള്ള മണ്ഡലങ്ങള്‍ സര്‍വ്വശക്തിയും എടുത്ത് പോരാടുക എന്നതായിരുന്നു ബിജെപി സ്വീകരിച്ച നയം.

രണ്ട് മണ്ഡലങ്ങള്‍
കെ സുരേന്ദ്രന്‍ ഇത്തവണ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. മഞ്ചേശ്വരത്തും കോന്നിയിലും ആണ് അദ്ദേഹം മത്സരിക്കുന്നത്. 2016 ലെ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് 89 വോട്ടുകള്‍ക്കായിരുന്നു സുരേന്ദ്രന്റെ പരാജയം. ഇത്തവണ ബിജെപി വിജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് മഞ്ചേശ്വരം.

പ്രതീക്ഷ പത്ത് സീറ്റില്‍
35 സീറ്റ് കിട്ടിയാല്‍ സര്‍ക്കാര്‍ രൂപീകരിക്കും എന്നൊക്കെ പറഞ്ഞെങ്കിലും, യഥാര്‍ത്ഥത്തില്‍ ബിജെപി ആഗ്രഹിക്കുന്നത് പത്ത് സീറ്റുകളെങ്കിലും നേടുക എന്നതാണ്. എന്നാല്‍ പുറത്ത് വന്ന എക്‌സിറ്റ് പോളുകള്‍ ഒന്നും തന്നെയും ബിജെപി പ്രതീക്ഷകള്‍ക്ക് ആശ്വാസം പകരുന്നതല്ല. ഒരു പിശുക്കുമില്ലാതെ സീറ്റ് നല്‍കിയ എക്‌സിറ്റ് പോളില്‍ പോലും ബിജെപിയ്ക്ക് പ്രവചിക്കുന്നത് പരമാവധി 6 സീറ്റുകളാണ്.

പൊതുസമ്മതര്‍
ഇ ശ്രീധരനെ പോലുള്ള പൊതു സമ്മതരെ രംഗത്തിറക്കിയാണ് ഇത്തവണ ബിജെപി പോരാട്ടത്തിനിറങ്ങിയത്. മുന്‍ ഡിജിപി ജേക്കബ് തോമസും മത്സര രംഗത്തുണ്ട്. സിനിമ രംഗത്ത് നിന്നുള്ളവരേയും ബിജെപി കളത്തിലിറക്കിയിട്ടുണ്ട്. ബിജെപിയുടെ ഈ തന്ത്രം വിജയിക്കുമോ അതോ അമ്പേ പരാജയപ്പെടുമോ എന്ന് കൂടി തിരഞ്ഞെടുപ്പ് ഫലം തെളിയിക്കും.

ആഭ്യന്തര പ്രശ്‌നങ്ങള്‍
കേരളത്തിലെ ബിജെപിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കലുഷമായ ആഭ്യന്ത്ര പ്രശ്‌നങ്ങളിലൂടെയാണ് പാര്‍ട്ടി കടന്നുപോകുന്നത്. ഈ ഘട്ടത്തിലെ തിരഞ്ഞെടുപ്പ് അതുകൊണ്ട് തന്നെ ഏറെ നിര്‍ണായകവും ആണ്. വി മുരളീധരന്റെ പിന്തുണയോടെ കെ സുരേന്ദ്രന്‍ നയിക്കുന്ന വിഭാഗത്തിന്റെ ഏകാധിപത്യമാണ് പാര്‍ട്ടിയില്‍ എന്നാണ് എതിര്‍ വിഭാഗങ്ങളുടെ ആരോപണം.

ശോഭയുടെ വരവ്
ഒരു വര്‍ഷത്തോളം പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനിന്ന ശോഭ സുരേന്ദ്രന്റെ തിരിച്ചുവരവും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. വി മുരളീധരന്‍ മത്സരിക്കാന്‍ ആഗ്രഹിച്ച കഴക്കൂട്ടം മണ്ഡലത്തില്‍ ശോഭ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം തീരുമാനിച്ചത് കേന്ദ്ര നേതൃത്വം ആയിരുന്നു. അതുകൊണ്ട് തന്നെ ശോഭയ്ക്കും ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്.

മെച്ചപ്പെടുത്തിയില്ലെങ്കില്‍
സംസ്ഥാന തലത്തില്‍ പാര്‍ട്ടിയുടെ നില മെച്ചപ്പെടുത്തിയില്ലെങ്കില്‍ കെ സുരേന്ദ്രന്റെ അധ്യക്ഷസ്ഥാനം തുലാസിലാകും എന്ന സൂചന കേന്ദ്ര നേതൃത്വം തന്നെ നല്‍കിയിട്ടുണ്ട്. മെച്ചപ്പെട്ട പ്രകടനം നടത്തിയില്ലെങ്കില്‍ പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്‌നങ്ങളും അണപൊട്ടിയൊഴുകും എന്നാണ് വിലയിരുത്തലുകള്‍.

കഴക്കൂട്ടത്ത് എന്താകും
കഴക്കൂട്ടം മണ്ഡലത്തില്‍ ഇത്തവണ ശോഭ സുരേന്ദ്രന്‍ നില മെച്ചപ്പെടുത്തിയില്ലെങ്കില്‍ അത് പല തരത്തില്‍ ആകും ബിജെപിയെ ബാധിക്കുക. എത്തരത്തിലായിരിക്കും കഴക്കൂട്ടത്തെ ഫലം എന്നത് വി മുരളീധരന്റെ ഭാവിയേയും നിര്‍ണയിക്കുമെന്ന് ഉറപ്പാണ്. കേന്ദ്ര നേതൃത്വം വിജയം പ്രതീക്ഷിക്കുന്ന മണ്ഡലം ആണിത്.

നേമം വീണാല്‍
ബിജെപിയുടെ ഏക സിറ്റിങ് സീറ്റ് ആണ് നേമം. അവിടെ ഇത്തവണ അതി ശക്തമായ ത്രികോണ പോരാട്ടമാണ് നടക്കുന്നത്. കുമ്മനം രാജശേഖരനാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. ഔദ്യോഗിക നേതൃത്വത്തിന് കുമ്മനത്തിനോട് അത്ര താത്പര്യമില്ല എന്നതും പ്രശ്‌നമാണ്. നേമം നഷ്ടപ്പെട്ടാല്‍ അത് ബിജെപിയ്ക്ക് ഏറ്റവും വലിയ വെല്ലുവിളിയാകും.

ജയിച്ചാല്‍
കെ സുരേന്ദ്രന്‍ രണ്ടില്‍ ഒരു മണ്ഡലത്തിലെങ്കിലും വിജയിച്ചാല്‍ അദ്ദേഹത്തിന്റെ ഭാവി ഏറെക്കുറേ സുരക്ഷിതമാകും എന്നാണ് പൊതു വിലയിരുത്തല്‍. അതേസമയം രണ്ടിടത്തും ജയിക്കാതെ പോവുകയും ബിജെപി കാര്യമായ നേട്ടം ഉണ്ടാക്കാതിരിക്കുകയും ചെയ്താല്‍ കെ സുരേന്ദ്രന് സ്ഥാനചലനവും ഉണ്ടായേക്കും.
കറുപ്പണിഞ്ഞ് ഗ്ലാമറസായി അഷു റെഡ്ഡി; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications