Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭ കയറുന്നത് 11 വനിതകൾ: റെക്കോർഡ് ഭൂരിപക്ഷവുമായി കെ കെ ശൈലജ, അരൂരിലും കായംകുളത്തും ചരിത്രം!!

തിരുവനന്തപുരം: കേരളത്തിൽ ഇടതുമുന്നണി വീണ്ടും അധികാരമുറപ്പിക്കുമ്പോൾ 11 വനിതകളാണ് മുന്നണിയിൽ നിന്ന് കേരള നിയമസഭയിലേക്ക് എത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ 15 പേരായിരുന്നു വനിതകളായി ഉണ്ടായിരുന്നത്. ഇതിൽ പുതുമുഖങ്ങളും അടങ്ങുന്നുണ്ട്. ഇതിൽ 11 പേരും വിജയിച്ച് കയറിയിട്ടുണ്ട്. യുഡിഎഫ് പത്ത് വനിതാ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചെങ്കിലും വടകര മണ്ഡലത്തിൽ നിന്ന് മത്സരിച്ച കെകെ രമ മാത്രമാണ് വിജയിച്ചത്.

വനിതാ സ്ഥാനാർത്ഥികളിൽ ഏറ്റവും തിളക്കം നൽകുന്നത് കെ കെ ശൈലജയാണ്. മട്ടന്നൂരിൽ മത്സരിച്ച് റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് ശൈലജയുടെ വിജയം.മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഇല്ലിക്കല്‍ അഗസ്തിയെക്കാൾ 60963 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ശൈലജയുടെ വിജയം.

photo-2021-05-02-22-2

ആറന്മുളയിൽ എൽഡിഎഫ് ടിക്കറ്റിൽ മത്സരിച്ച വീണ ജോർജ് 13,853 വോട്ട് സ്വന്തമാക്കിക്കൊണ്ടാണ് വിജയം ആവർത്തിച്ചത്. വടകരയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ആർ.എം.പി. എം.എൽ.എ. കെ.കെ. രമ 7461 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു. മൂന്ന് സ്ത്രീ സ്ഥാനാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയ വൈക്കത്ത് ത്തവണയും സി കെ ആശയാണ് വിജയം ആവർത്തിച്ച് സ്വന്തം സീറ്റ് നിലനിർത്തിയത്. ഇരിങ്ങാലക്കുടയിൽ ഇടതു സ്ഥാനാർത്ഥി ആർ. ബിന്ദുവും വിജയിച്ചു. സിപിഎം നേതാവ് എ വിജയരാഘവന്റെ ഭാര്യയായ ബിന്ദു 5,949 വോട്ടുകളുടെ ഭൂരിപക്ഷത്തിലും വിജയിച്ചു.

കോങ്ങാട് മണ്ഡലത്തിൽ എൽഡിഎഫ് ഇത്തവണ മത്സരത്തിനിറക്കിയ പുതുമുഖം കെ. ശാന്തകുമാരിയും എൽഡിഎഫിന്െ പ്രതീക്ഷ കാത്തുവെച്ചു. 3,214 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്ഥാനാർത്ഥി ജയിച്ച് കയറിയത്. ഏറെ എതിർപ്പുകൾക്കൊടുവിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയ കൊല്ലം ചടയമംഗലത്തെ ചിഞ്ചുറാണി 10923 വോട്ടുകൾക്കാണ് വിജയിച്ചത്. അരൂർ മണ്ഡലത്തിലെ പോരാട്ടവും ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു.

ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

അരനൂറ്റാണ്ടിനുശേഷം അരൂർ മണ്ഡലത്തിൽ രണ്ടു സ്ത്രീകൾ തമ്മിലുള്ള പോരാട്ടത്തിന് സാക്ഷിയാവുന്നത് ഈ തിരഞ്ഞെടുപ്പിലാണ്. ഇവിടെ യുഡിഎഫ് എംഎൽഎ. ആയിരുന്ന ഷാനിമോൾ ഉസ്മാനെ മറികടന്നാണ് ലീമ ജോജോ വിജയിച്ചത്.31,636 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ആറ്റിങ്ങൽ എൽഡിഎഫ്. പ്രതിനിധിയായ ഒ.എസ് അംബികയുടെ വിജയവും ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ തവണത്തെ വിജയം ആവർത്തിച്ചാണ് . കായംകുളത്തു യു പ്രതിഭയുടെ വിജയം. തുടക്കം മുതൽ തന്നെ ലീഡിലാണ് പ്രതിഭ മുന്നേറ്റം കുറിച്ചത്. മറ്റൊരു വനിതാ സ്ഥാനാർത്ഥി എൽഡിഎഫിൽ നിന്നുള്ള കൊയിലാണ്ടി മണ്ഡലത്തിലെ സ്ഥാനാർത്ഥി കാനത്തിൽ ജമീലയാണ്.

ഹോട്ട് ലുക്കിൽ നടി ഓവിയ ഹെലൻ, പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
    പുതിയ മന്ത്രിസഭയിൽ ആരൊക്കെ ഇടംപിടിക്കും?

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+