കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരുടെയും മുന്നില്‍ കൈനീട്ടിയിട്ടില്ല. കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി ധാരണയില്ലെന്ന് സുധാകരന്‍!!

Google Oneindia Malayalam News

കണ്ണൂര്‍: കെപിസി അധ്യക്ഷനാവാന്‍ താന്‍ ആരുടെയും കാല് പിടിച്ചിട്ടില്ലെന്ന് കെ സുധാകരന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് വിജയിച്ചത്. അതാണ് കാര്യങ്ങള്‍ ഇപ്പോള്‍ മാറ്റിമറിച്ചത്. യുഡിഎഫിന്റെ ആത്മവിശ്വാസം ഇതോടെ ഇരട്ടിയായെന്നും സുധാകരന്‍ വ്യക്തമാക്കി. യുഡിഎഫ് അധികാരത്തില്‍ തിരിച്ചുവരുമെന്ന് ഉറപ്പാണ്. മുഖ്യമന്ത്രി ആരാകും എന്നതിനെ കുറിച്ചൊന്നും ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. നിലവിലുള്ള പത്തംഗ സമിതിയുടെ നിര്‍ദേശ പ്രകാരമാണ് എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുക. തന്നെ എന്ത് പദവി പാര്‍ട്ടി ഏല്‍പ്പിച്ചാലും നിര്‍വഹിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.

1

തന്നെ താല്‍ക്കാലിക അധ്യക്ഷനാക്കാന്‍ ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ല. പത്തംഗ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയിലെ അംഗമാണ് താന്‍. കേരളത്തില്‍ ഒന്നാകെ പ്രചാരണം നടത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അല്ലാതെ അധ്യക്ഷ സ്ഥാനത്തിനായി ആരുടെയും മുന്നില്‍ പോയിട്ടില്ല. ഉമ്മന്‍ ചാണ്ടിയെ തിരഞ്ഞെടുപ്പിന്റെ മുന്നില്‍ നിര്‍ത്തുന്നതിന് വലിയ ആത്മവിശ്വാസമുണ്ട്. അദ്ദേഹം വന്നാല്‍പാര്‍ട്ടി മാറും എന്ന കാര്യത്തില്‍ ആത്മവിശ്വാസമുണ്ട്. തന്നെ ദില്ലിക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ പോയിരുന്നില്ല. മുല്ലപ്പള്ളി സ്വന്തം ഗ്രൂപ്പുണ്ടാക്കി എന്നൊക്കെ പറയുന്നത് തീര്‍ത്തും തെറ്റാണെന്നും സുധാകരന്‍ വ്യക്തമാക്കി.

മുല്ലപ്പള്ളി മത്സരിക്കുന്നതിനോട് യാതൊരു എതിര്‍പ്പും ആര്‍ക്കുമില്ലമെന്നും സുധാകരന്‍ പറഞ്ഞു. നേരത്തെ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ കെ സുധാകരന്‍ കെപിസിസിയുടെ താല്‍ക്കാലിക അധ്യക്ഷനായി എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഉടന്‍ തന്നെ സുധാകരന്‍ ചുമതല ഏല്‍ക്കുമെന്നും അത് കേരളത്തിലെ നേതൃത്വത്തിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. മുതിര്‍ന്ന നേതാവ് എകെ ആന്റണി പിന്തുണയും കെ സുധാകരനുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ സുധാകരന്‍ തള്ളിയിരിക്കുന്നത്.

അതേസമയം മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോടോ വയനാടോ മത്സരിക്കുമെന്നാണ് സൂചന. ഇതില്‍ തന്നെ വയനാട്ടിലെ കല്‍പ്പറ്റ സീറ്റില്‍ മത്സരിക്കാന്‍ മുല്ലപ്പള്ളിക്ക് വലിയ താല്‍പര്യമുണ്ട്. മുസ്ലീം ലീഗും ഈ സീറ്റിന് അവകാശവാദമുന്നയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനെ നയിക്കാന്‍ കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ചിരുന്നു. പത്തംഗ സമിതിയുടെ അധ്യക്ഷനും ഉമ്മന്‍ ചാണ്ടിയായിരുന്നു. ഇതില്‍ സുധാകരനുമുണ്ട്. ഇത്തവണ അധികാരം ഉറപ്പിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

Recommended Video

cmsvideo
Kerala assembly election 2021: Congress falls back on Chandy to lead Assembly charge

English summary
kerala assembly election results 2021: k sudhakaran says he dont have any interest for kpcc president post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X