'തവനൂരിൽ പിഴുതെറിഞ്ഞത് കാപട്യത്തിന്റെ ജീവൽ പ്രതീകങ്ങളെ'; കുറിപ്പുമായി കെടി ജലീൽ
മലപ്പുറം; തിരുവനന്തപുരം; ഇടതുപക്ഷത്തെ തോൽപ്പിച്ച് തന്നെ രാഷ്ട്രീയ വനവാസത്തിനയക്കാമെന്ന ലീഗ് മോഹത്തിൻ്റെ സ്വപ്നപ്പെട്ടിയിലെ അവസാനത്തെ ആണിയാണ്, തവനൂർ നിയോജക മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലുള്ള ഉൽബുദ്ധരായ വോട്ടർമാർ അടിച്ചു കയറ്റിയിരിക്കുന്നതെന്ന് കെടി ജലീൽ.മുള്ള് മുരട് മൂർഖൻ പാമ്പ് മുതൽ കല്ല് കരട് കാഞ്ഞിരക്കുറ്റി വരെയുള്ള മുഴുവൻ ദുശ്ശക്തികളും സർവായുധ വിഭൂഷിതരായി അണിനിരന്ന് പടനയിച്ചിട്ടും തവനൂർ മണ്ഡലം നേരിൻ്റെ പക്ഷത്തെയാണ് നെഞ്ചോട് ചേർത്തുവെച്ചത്. കുപ്രചരണങ്ങളുടെ കുത്തൊഴുക്കിലും സത്യം തിരിച്ചറിഞ്ഞ മുഴുവൻ ജനങ്ങളോടും ജീവിതാന്ത്യംവരെ താൻ കടപ്പെട്ടിരിക്കുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജലീൽ പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

കേരളം LDF ന്, പിണറായി തരംഗം ആഞ്ഞടിച്ചു, തവനൂരിൽ വീണ്ടും ചെങ്കൊടി പാറി. അങ്ങിനെ മൂന്നാം തവനൂർ യുദ്ധവും LDF ജയിച്ചു. കേരളം വീണ്ടും ഇടതുമുന്നണി ഭരിക്കും. സഖാവ് പിണറായി വിജയൻ കാലാവധി പൂർത്തിയാക്കി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട് വീണ്ടും കേരളത്തിൻ്റെ മുഖ്യമന്ത്രിയാകുന്ന പ്രഥമ ഭരണത്തലവനെന്ന ഖ്യാതിനേടി ഒരുപക്ഷേ കേരളത്തിൽ അടുത്തൊന്നും ഭേദിക്കപ്പെടാത്ത റെക്കാർഡിൻ്റെ ഉടമയുമാകും.
മുള്ള് മുരട് മൂർഖൻ പാമ്പ് മുതൽ കല്ല് കരട് കാഞ്ഞിരക്കുറ്റി വരെയുള്ള മുഴുവൻ ദുശ്ശക്തികളും സർവായുധ വിഭൂഷിതരായി അണിനിരന്ന് പടനയിച്ചിട്ടും തവനൂർ മണ്ഡലം നേരിൻ്റെ പക്ഷത്തെയാണ് നെഞ്ചോട് ചേർത്തുവെച്ചത്. കുപ്രചരണങ്ങളുടെ കുത്തൊഴുക്കിലും സത്യം തിരിച്ചറിഞ്ഞ മുഴുവൻ ജനങ്ങളോടും ജീവിതാന്ത്യംവരെ ഈയുള്ളവൻ കടപ്പെട്ടിരിക്കും. UDF തകർന്നടിഞ്ഞ തെരഞ്ഞെടുപ്പിൽ കേളപ്പജിയുടെയും മഹാകവി വള്ളത്തോളിൻ്റെയും മണ്ണിൽ നിന്ന് ചാരിറ്റി മാഫിയാ തലവൻ വേരോടെ പിഴുതെറിയപ്പെട്ടിരിക്കുന്നു.
2006 ൽ കുറ്റിപ്പുറത്ത് സർവ തിൻമകളുടെയും വടവൃക്ഷത്തെയാണ് കടപുഴക്കി വീഴ്ത്തിയതെങ്കിൽ 2021 ൽ തവനൂരിൽ പിഴുതെറിഞ്ഞത് കാപട്യത്തിൻ്റെ ജീവൽ പ്രതീകങ്ങളെയാണെന്ന വ്യത്യാസമേയുള്ളൂ. ലീഗുകാരനെ കോൺഗ്രസ്സ് കുപ്പായമിടിയിച്ച് നിർത്തി ലീഗ് - കോൺഗ്രസ്സ് വോട്ടുകൾ ഒരു പെട്ടിയിൽ വീഴ്ത്തിയും ബി.ജെ.പിയുടെ നല്ലൊരു ശതമാനം വോട്ടുകൾ വിലക്ക് വാങ്ങിയും വെൽഫെയർ പാർട്ടിയുടെ വോട്ടുകൾ സ്വരൂപിച്ചും എസ്.ഡി.പി.ഐ യെ കൂടെ നിർത്തിയും ഇടതുപക്ഷത്തെ തോൽപ്പിച്ച് എന്നെ രാഷ്ട്രീയ വനവാസത്തിനയക്കാമെന്ന ലീഗ് മോഹത്തിൻ്റെ സ്വപ്നപ്പെട്ടിയിലെ അവസാനത്തെ ആണിയാണ്, തവനൂർ നിയോജക മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലുള്ള ഉൽബുദ്ധരായ വോട്ടർമാർ അടിച്ചു കയറ്റിയിരിക്കുന്നത്.
ലോകം മുഴുവൻ വേട്ടയാടിയാലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമ ബോദ്ധ്യത്തോടെ മനസ്സാക്ഷിയുടെ മുന്നിലും മാലോകരുടെ മുന്നിലും തലകുനിക്കാതെ നിൽക്കാൻ സാധിക്കുമെങ്കിൽ സധൈര്യം മുന്നോട്ടു പോകാമെന്നതിൻ്റെ പരസ്യ പ്രഖ്യാപനവും കൂടിയാണ് ഈ മിന്നും ജയം.
രാഷ്ട്രീയ എതിരാളികളും ഇടതുപക്ഷ വിരുദ്ധത തലക്കുപിടിച്ച ചിലരും നയാഗ്രാ വെള്ളച്ചാട്ടം കണക്കെ അപവാദപ്രചരണങ്ങളുടെ കെട്ടഴിച്ചുവിട്ട് രാഷ്ട്രീയമായി കൊല്ലാകൊല ചെയ്തിട്ടും അടയാഭരണങ്ങളില്ലാത്ത എന്നെപ്പോലെ ഒരു സാധാരണ പൊതുപ്രവർത്തകനിലുള്ള ജനങ്ങളുടെ വിശ്വാസത്തിന് ഒരു പോറൽ പോലുമേൽപ്പിക്കാൻ കഴിയാതെ പോയത് സത്യത്തിന് അത്രയും വലിയ തെളിച്ചമുള്ളത് കൊണ്ടാണ്.
ചാനൽ അവതാരകരായ സുഹൃത്തുക്കളോടും അന്തിച്ചർച്ചകളിൽ പങ്കെടുക്കുന്ന രാഷ്ട്രീയക്കാരും അല്ലാത്തവരുമായ സ്നേഹിതരോടും ഒരഭ്യർത്ഥനയേ ഉള്ളൂ; തങ്ങൾ വേട്ടയാടിപ്പിടിച്ച് കടിച്ച്കുടഞ്ഞ് വലിച്ചുകീറിയെറിഞ്ഞ് 'രാഷ്ട്രീയമരണം' വിധിക്കുന്ന ഇരകളുടെ മനസ്സിലേക്കും ജീവിതത്തിലേക്കും എപ്പോഴെങ്കിലുമൊന്ന് എത്തിനോക്കി നിജസ്ഥിതി മനസ്സിലാക്കാൻ ശ്രമിക്കുക. തട്ടിപ്പൻമാരോടും വെട്ടിപ്പൻമാരോടും അഴിമതിക്കാരോടും 'ദയ' കാണിക്കണമെന്നല്ല, ജീവിതത്തിൽ ഒരു ചില്ലിപ്പൈസ അവിഹിതമായി ദേഹത്തെവിടെയുമാകാതെ സൂക്ഷ്മത പുലർത്തിയവരോടെങ്കിലും ഒരു ദാക്ഷിണ്യമായിക്കൂടെ?
Recommended Video

മഹാകവി കുമാരനാശാൻ്റെ വരികൾ ഉദ്ധരിച്ച് ഞാനീകുറിപ്പ് ചുരുക്കുകയാണ്. ''മദ്വചനങ്ങള്‍ക്ക് മാര്‍ദവമില്ലെങ്കി-
ലുദേശ്യശുദ്ധിയാല്‍ മാപ്പ്നല്‍കിന്‍''
സത്യവും അസത്യവും നന്മയും തിന്മയും നീതിയും അനീതിയും ന്യായവും അന്യായവും വിവേചിച്ചറിഞ്ഞ സ്നേഹനിധികളായ തവനൂർ മണ്ഡലത്തിലെ വോട്ടർമാർക്ക് കാണിക്കയായി സമർപ്പിക്കാൻ എൻ്റെ കയ്യിൽ ശേഷിപ്പായി ഉള്ളത് ശിഷ്ടകാല ജീവിതം മാത്രമാണ്. ജനങ്ങൾ പ്രകടിപ്പിച്ച ഐക്യദാർഢ്യത്തിനും സ്നേഹത്തിനും അതുപോലും പകരമാവില്ലെന്ന് എനിക്കറിയാം. തീർത്താൽ തീരാത്ത കടപ്പാടിൻ്റെ സൂചകമായി അതെങ്കിലും ഈ വിനീതനായ സേവകനിൽ നിന്ന് ജനായത്തത്തിലെ യഥാർത്ഥ യജമാനൻമാരായ സമ്മതിദായകർ സ്വീകരിച്ചാലും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications