യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം
നിയമസഭ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ചതിന് പിന്നാലെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സിപി റാഷിദ്. ചേലക്കരയില്‍ രമ്യ ഹരിദാസിനെ ജയിപ്പിച്ച പ്രവചനമല്ലേ എന്ന തരത്തിൽ ഇടതു ഹാൻ്റിലുകളിൽ നിന്ന് വിമർശനം ഉയരുന്നതിനിടെയാണ് റാഷിദിൻ്റെ പ്രതികരണം. 17 തിരഞ്ഞെപ്പുകൾ തൻ്റെ ഫേസ്ബുക്ക് വാളിൽ കുറിച്ചിട്ടുണ്ടെന്നും ഇതിൽ രണ്ടെണ്ണം പൂർണ്ണമായും പരാജയപ്പെട്ടിട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ പ്രവചിക്കാത്ത ഫിറോസ് കുന്നപറമ്പിലിനെ 2021 ൽ ജയിപ്പിച്ചു എന്ന തരത്തിലുള്ള പ്രചരണം പച്ചക്കള്ളമാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ റാഷിദ് വിശദീകരിച്ചു. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ
'പ്രിയപ്പെട്ടവരോടാണ്. എന്റെ ബോധ്യങ്ങളാണ് ഞാൻ നമ്പറുകളായി കുറിച്ചത്. അങ്ങനെ തന്നെയായിരുന്നു 2021 ലും കുറിച്ചത്. പലരും ആവേശത്തോടെ അഭ്യർത്ഥിച്ചിട്ടും, ഞാൻ കുറിപ്പ് ഇട്ടത്, വോട്ടിങ് പ്രക്രിയ പരിപ്പൂർണ്ണമായും അവസാനിച്ച ശേഷമാണ്. അതിൽ മറ്റൊന്നും കൊണ്ടല്ല. നമ്മുടെ ഈ ഏർപ്പാടുകൾ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ നടത്തുന്നതിലെ, അനീതി തിരിച്ചറിഞ്ഞത് കൊണ്ട് തന്നെയാണ്. എനിക്ക് ജനാധിപത്യത്തിലെ തിരഞ്ഞെടുപ്പ് ഉത്സവം എല്ലാ അർത്ഥത്തിലും ആവേശമാണ്. അങ്ങിനെ സോഷ്യൽ മീഡിയയിലെ സാധ്യതകളിൽ തുടങ്ങിയ ഒരേർപ്പാടാണിത്.

അതിൽ 17 തിരഞ്ഞെപ്പുകൾ ഈ വാളിൽ കുറിച്ചിട്ടുണ്ട്. രണ്ടെണ്ണം പൂർണ്ണമായും പരാജയപ്പെട്ടിട്ടുമുണ്ട്. ഒപ്പം, ഇവിടെ കുറിക്കാത്ത ഫിറോസ് കുന്നപറമ്പിലിനെ 2021 ൽ ജയിപ്പിച്ചു എന്ന തരത്തിൽ കുറേ കാലമായി നടത്തുന്നത് പച്ച കള്ളമാണ്', റഷീദ് പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് റാഷിദ് ആദ്യം നടത്തിയ പ്രവചനം ഇങ്ങനെയായിരുന്നു-
'യു ഡി എഫ് 91 - 102 ( 41.5 % - 45. % )
എൽ ഡി എഫ് 38 - 48 ( 36.5% - 39.5 % )
എൻ ഡി എ 1 - 3 ( 14 % - 17 % )
രണ്ടായിരത്തി ഒന്നിനു ശേഷം, ഇടത് പക്ഷത്തേക്ക് അടുത്ത ന്യുന പക്ഷ വോട്ടിന്റെ പരിപ്പൂർണ്ണമായ റിവേഴ്‌സ് സ്വീപ്.
സ്വജനപക്ഷ പാതം കൂടുതൽ പ്രകടമായി. അത്, ഇടത് അടിസ്ഥാന - അനുഭാവ വോട്ടർമാരെ ഒരേ പോലെ നിരാശപ്പെടുത്തി.
രാഷ്ട്രീയ നിലപാടിലെ തുടർച്ചയായ അസ്ഥിരത ഇടത് രാഷ്ട്രീയ ബോധ്യമുള്ള മനുഷ്യരെ ആകെ നിരാശപ്പെടുത്തി.
മുഖ്യമന്ത്രിയുടെ വ്യക്തി ഗത ഗ്രാഫിൽ സമാനതകൾ ഇല്ലാത്ത കുറവ് സംഭവിച്ചു'












Click it and Unblock the Notifications