കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയ്ക്ക് ഇന്ന് കാസര്‍കോട്ടെ മഞ്ചേശ്വരത്ത് തുടക്കമാവും

Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫിന്റെ ഐശ്വര്യ കേരള യാത്രയ്ക്ക് ഇന്ന് കാസര്‍കോട്ടെ മഞ്ചേശ്വരത്ത് തുടക്കമാവും. 'സംശുദ്ധം സദ്ഭരണം' എന്നതാണ് ജാഥയുടെ മുദ്രാവാക്യം. കേരളത്തിന്റെ ഐശ്വര്യം വീണ്ടെടുക്കാന്‍ ജനാധിപത്യ മതേതര പുരോഗമന ശക്തികളെ ഒരുമിപ്പിക്കുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യം.

സംഘപരിവാരത്തെ ചൂഴ്ന്നു നിൽക്കുന്ന ഭയത്തിന്റെ പ്രതീകമാണ് ആ മുഖംമൂടി, തുറന്നടിച്ച് തോമസ് ഐസക്സംഘപരിവാരത്തെ ചൂഴ്ന്നു നിൽക്കുന്ന ഭയത്തിന്റെ പ്രതീകമാണ് ആ മുഖംമൂടി, തുറന്നടിച്ച് തോമസ് ഐസക്

udf

അതോടൊപ്പം യു.ഡി.എഫിന്റെ ബദല്‍ വികസന, കരുതല്‍ മാതൃകകള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യും. തിരഞ്ഞെടുപ്പിനായുള്ള യു.ഡി.എഫിന്റെ പ്രകടന പത്രിക പൊതുജന പങ്കാളിത്തത്തോടെ രൂപപ്പെടുത്താനുള്ള അഭിപ്രായ സ്വരൂപണവും യാത്രയുടെ ലക്ഷ്യമാണ്.

ഒടുവില്‍ ഉറച്ച നിലപാടുമായി ഫിറോസ് കുന്നംപറമ്പില്‍; മല്‍സരിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം ഇതാഒടുവില്‍ ഉറച്ച നിലപാടുമായി ഫിറോസ് കുന്നംപറമ്പില്‍; മല്‍സരിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം ഇതാ

മഞ്ചേശ്വരത്ത് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ജാഥ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. എ.ഐ.സി.സി. സെക്രട്ടറി താരീഖ് അന്‍വര്‍ മുഖ്യ അതിഥിയായിരിക്കും.

ബിജെപിയെ കൂട്ടുപിടിച്ച കേരള കോണ്‍ഗ്രസ് പെട്ടു; റാന്നി പ്രസിഡന്റ് പദവി തെറിക്കും, എല്‍ഡിഎഫ് തീരുമാനംബിജെപിയെ കൂട്ടുപിടിച്ച കേരള കോണ്‍ഗ്രസ് പെട്ടു; റാന്നി പ്രസിഡന്റ് പദവി തെറിക്കും, എല്‍ഡിഎഫ് തീരുമാനം

എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കര്‍ണ്ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി. പരമേശ്വര, കര്‍ണ്ണാടക മുന്‍മന്ത്രിമാരായ യുടി ഖാദര്‍, വിനയകുമാര്‍ സോര്‍ക്കെ, രാമനാഥ് റായ്, മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍, യു.ഡി.എഫ് നേതാക്കളായ പി.ജെ. ജോസഫ്, എ.എ.അസീസ്, അനൂപ് ജേക്കബ്, സി.പി.ജോണ്‍, ജി.ദേവരാജന്‍, ജോണ്‍ ജോണ്‍, കെ.സുധാകരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ സംബന്ധിക്കും. യാത്ര ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് എത്തും. തുടര്‍ന്ന് 23 ന് തിരുവനന്തപുരത്ത് സമാപന റാലി കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും.

പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചുപ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു

കല്യാശേരിയിൽ നിന്ന് ടിവി രാജേഷ് ഇല്ല പകരം പികെ ശ്രീമതി;കണ്ണൂരിൽ നിന്ന് പോരാട്ടത്തിന് സിപിഎമ്മിലെ 4 വനിതകൾകല്യാശേരിയിൽ നിന്ന് ടിവി രാജേഷ് ഇല്ല പകരം പികെ ശ്രീമതി;കണ്ണൂരിൽ നിന്ന് പോരാട്ടത്തിന് സിപിഎമ്മിലെ 4 വനിതകൾ

ഒടുവില്‍ ഉറച്ച നിലപാടുമായി ഫിറോസ് കുന്നംപറമ്പില്‍; മല്‍സരിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം ഇതാഒടുവില്‍ ഉറച്ച നിലപാടുമായി ഫിറോസ് കുന്നംപറമ്പില്‍; മല്‍സരിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം ഇതാ

കൊവിഡ്: എം വിജയരാജൻ്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻകൊവിഡ്: എം വിജയരാജൻ്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം; മുഖ്യമന്ത്രിയുടേത് മര്യാദകേട്, നാടകം;ചെന്നിത്തലസംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം; മുഖ്യമന്ത്രിയുടേത് മര്യാദകേട്, നാടകം;ചെന്നിത്തല

English summary
Kerala Assembly Election: UDF's Aishwarya Kerala Yatra will begin today at Kasargod Manjeswaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X