Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫിന്റെ സീറ്റ്‌ വിഭജന ചര്‍ച്ചകള്‍ക്ക്‌ നാളെ തുടക്കം; കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ ലീഗ്‌

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ യുഡിഎഫിലെ സീറ്റ്‌ വിഭജന ചര്‍ച്ചകള്‍ക്ക്‌ നാളെ തുടക്കമാകും. ഉച്ചയ്‌ക്ക്‌ കന്റോണ്‍മെന്റ്‌ ഹൗസിലാണ്‌ യുഡിഎഫ്‌ നേതൃയോഗം ചേരുന്നത്‌. തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ക്ക്‌ യോഗം രൂപം നല്‍കും. ഒരു മാസത്തിനുള്ളില്‍ സീറ്റ്‌ വിഭജനം പൂര്‍ത്തിയാക്കനാണ്‌ കോണ്‍ഗ്രസ്‌ തീരുമാനം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും സീറ്റ്‌ വിഭജനം നേരത്തെ പൂര്‍ത്തിയാക്കനായിരുന്നു യുഡിഎഫ്‌ ശ്രമിച്ചതെങ്കിലും സീറ്റ്‌ വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും വൈകി. ഇത്തവണ പരസ്യ സീറ്റ്‌ ചര്‍ച്ചകള്‍ വേണ്ടെന്ന നിലപാടിലാണ്‌ നേതൃത്വം. ഗ്രൂപ്പ്‌ മാനദണ്ഡങ്ങള്‍ ഇല്ലാതെ വിജയ സാധ്യത മുന്‍നിര്‍ത്തിയും വിവാദങ്ങള്‍ ഒഴിവാക്കി സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാണ്‌ ഹൈക്കമാന്‍ഡ്‌ നിര്‍ദേശം.

udf

കേരള കോണ്‍ഗ്രസ്‌ യുഡിഎഫ്‌ വിട്ടതോടെ ഒഴിവുവന്ന സീറ്റുകളില്‍ ആവശ്യം ഉന്നയിക്കനാണ്‌ മുസ്ലിം ലീഗിന്റെ തീരുമാനം. കഴിഞ്ഞ തവണ 24 സീറ്റില്‍ മത്സരിച്ച ലീഗ്‌ ഇത്തവണ 30 സീറ്റ്‌ വരെ വേണമെന്ന ആവശ്യം മുന്നോട്ട്‌ വെക്കും. എല്‍ജെഡിയടക്കം രണ്ട്‌ കക്ഷികള്‍ മുന്നണി വിട്ടതോടെ ആര്‍എസ്‌പി, കേരള കോണ്‍ഗ്രസ്‌(ജേക്കബ്‌), സിഎംപി എന്നിവരെല്ലാം കൂടുതല്‍ സീറ്റെന്ന ആവശ്യം മുന്നോട്ട്‌ വെക്കും. ഒരു ഘട്ടത്തില്‍ മൂന്ന സീറ്റുകള്‍ വേണമെന്ന ആവശ്യം ആര്‍എസ്‌പി മുന്നോട്ട്‌ വ.്‌ക്കുകയും ചെയ്‌തിട്ടുണ്ട്‌.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 22 സീറ്റുകളിലാണ്‌ കേരള കോണ്‍ഗ്രസും എല്‍ജെഡിയും മത്സരിച്ചത്‌. നിലവില്‍ മുന്നണിക്കൊപ്പമുള്ള കേറല കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗത്തിന്‌ 10 സീറ്റ്‌ വരെ നല്‍കിയാല്‍ പോലും അവശേഷിക്കുന്ന സീറ്റുകളില്‍ മറ്റ്‌ കക്ഷികള്‍ കണ്ണു വെച്ച്‌ കഴിഞ്ഞു. മധ്യ കേരളത്തിലടക്കം അവശേഷിക്കുന്ന സീറ്റുകളില്‍ കോണ്‍ഗ്രസും നോട്ടമിട്ടിട്ടുണ്ട്‌. അതിനാല്‍ തന്നെ സീറ്റ്‌ വിഭജനം യുഡിഎഫിന്‌ എളുപ്പമാകില്ലെന്ന്‌ വ്യക്തം.

അതേ സമയം എല്‍ഡിഎഫ്‌ മുന്നണി വിട്ട്‌ എന്‍സിപി യുഡിഎഫിലേക്കെത്തിയാല്‍ എന്‍സിപ്പിക്കായി നാല്‌ സീറ്റുകള്‍ വരെ യുഡിഎഫിന്‌ മാറ്റി വെക്കേണ്ട വരും. തിരഞ്ഞെടുപ്പ്‌ കമ്മിറ്റികള്‍ രൂപീകരിക്കുക, യുഡിഎഫിന്റെ കീഴ്‌ ഘടകങ്ങള്‍ ശക്തമാക്കുക തുടങ്ങിയ അജണ്ടകള്‍ നാളെ ചേരുന്ന യുഡിഎഫ്‌ യോഗം ചര്‍ച്ച ചെയ്യും. തിരഞ്ഞെടുപ്പ്‌ ഒരുക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഹൈക്കമാന്റ്‌ നിയമിച്ച അശോക്‌ ഗഹ്ലോട്ട്‌ അടങ്ങുന്ന സംഘം വൈകാതെ കേരളത്തില്‍ എത്തും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+