കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകര സീറ്റ് ആര്‍എംപിക്ക് നല്‍കാന്‍ കോണ്‍ഗ്രസ്; മലബാറില്‍ പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി യുഡിഎഫ്

  • By Aami Madhu
Google Oneindia Malayalam News

കോഴിക്കോട്; ലോക്സഭ തിരഞ്ഞെടുപ്പിൽ ഇക്കുറി യുഡിഎഫ് മിന്നും വിജയം കാഴ്ച വെച്ച മണ്ഡലമായിരുന്നു വടകര. യുഡിഎഫിന്റെ സിറ്റിംഗ് മണ്ഡലമായ വടകരയിൽ സിപിഎം സ്ഥാനാർത്ഥിയായി ജയരാജൻ മത്സരത്തിന് എത്തിയതോടെയാണ് രാഷ്ട്രീയ ചിത്രം തന്നെ മാറിയത്. മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരത്തിൽ നിന്ന് വിട്ടുനിന്നതോടെ യുഡിഎഫ് സ്ഥാനാർത്ഥിയായി കെ മുരളീധരൻ വടകരയിൽ എത്തി. പിന്നീട് നടന്നത് അഭിമാന പോരാട്ടമായിരുന്നു. ആർഎംപിയുടെ പരസ്യ പിന്തുണ കൂടി ഉറപ്പാക്കിയതോടെ ഇടത് ക്യാമ്പിനെ പോലും അമ്പരപ്പിക്കുന്നതായിരുന്നു മുരളിയുടെ വിജയം.

ഇപ്പോഴിതാ ലോക്സഭ തിരഞ്ഞെടുപ്പിലെ മാജിക് വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലും ആവർത്തിക്കാൻ ഒരുങ്ങുകയാണ് യുഡിഎഫ്. 2016 ലെ 'തെറ്റ്' ആവർത്തിക്കാതിരിക്കാൻ ഇക്കുറി വടകര സീറ്റ് ആർഎംപിക്ക് നൽകാനാണ് യുഡിഎഫ് തിരുമാനം. വിശദാംശങ്ങളിലേക്ക്

നിർദ്ദേശം ഇങ്ങനെ

നിർദ്ദേശം ഇങ്ങനെ

വരുന്ന നിയമസഭ തിര‍ഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ ആർഎംപിയെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. ഇവിടെ രമ തന്നെ മത്സരിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ താത്പര്യം പ്രകടിപ്പിച്ചതായി ദി ക്യൂ റിപ്പോർട്ട് ചെയ്തു. അതേസമയം യുഡിഎഫ് പിന്തുണയോടെ സംസ്ഥാന സെക്രട്ടറി എൻ വേണുവിനെ മത്സരിപ്പിക്കാനാണ് ആർഎംപി ആലോചിക്കുന്നത്.

താത്പര്യം പ്രകടിപ്പിച്ച് മുരളിയും

താത്പര്യം പ്രകടിപ്പിച്ച് മുരളിയും

രമയെ മത്സരിപ്പിക്കണമെന്നാണ് വടകര എംപി കെ മുരളീധരനും ആവശ്യപ്പെട്ടിരിക്കുന്നതത്രേ. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പി ജയരാജനെ കെട്ട് കെട്ടിട്ടിച്ച് യുഡിഎഫിന് വൻ വിജയം നേടാൻ കഴിഞ്ഞതിന് പിന്നിൽ ആർഎംപിയുടെ പിന്തുണ നിർണായകമായിരുന്നു. മണ്ഡലത്തിൽ 22936 വോട്ടുകളായിരുന്നു കെ മുരളീധരന്റെ ഭൂരിപക്ഷം.

നിരുപാധിക പിന്തുണ

നിരുപാധിക പിന്തുണ

പി. ജയരാജൻ സ്ഥാനാർത്ഥിയായി എത്തിയതോടെ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ചിത്രം തന്നെ മാറി മറിയുകയായിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തിരുമാനത്തിൽ നിന്ന് ആർഎംപി പിൻമാറുകയും കെ മുരളീധരന് നിരുപാധിക പിന്തുണ നൽകുകയും ചെയ്തു, ഫലമോ നിലംതൊടാൻ പോലും പി ജയരാജന് സാധിച്ചില്ല.

ഇരട്ടിയിലധികം

ഇരട്ടിയിലധികം

സിറ്റിങ് എംപി മുല്ലപ്പള്ളി 2014ല്‍ നേടിയതിനേക്കാള്‍ 25 ഇരട്ടിയോളമാണ് കെ മുരളീധരന്‍ നേടിയ ഭൂരിപക്ഷം. 526755 വോട്ടുകളാണ് കെ മുരളീധരന് നേടാനായത്.
ഏഴ് നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്ന വടകരയില്‍ മുരളിക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് വടകര നിയമസഭ മണ്ഡലത്തിൽ നിന്നായിരുന്നു. അതുകൊണ്ട് തന്നെ ഈ വിജയത്തിനുള്ള പ്രത്യുപകാരമെന്ന നിലയിലാണ് ആർഎംപിക്ക് മണ്ഡലം വിട്ടുകൊടുക്കണമെന്ന താത്പര്യം കെ മുരളീധരൻ പ്രകടിപ്പിച്ചിരിക്കുന്നത്.

മത്സരരംഗത്തേക്ക്

മത്സരരംഗത്തേക്ക്

വടകര സീറ്റ് ഇക്കുറി യുഡിഎഫിനോട് ആവശ്യപ്പെടണമെന്ന അഭിപ്രായം ആർഎംപിയിലും ശക്തമായിരുന്നു. സാധാരണ നിയമസഭ , ലോക്സഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കുകയെന്ന സമീപനം ഇക്കുറി വേണ്ടെന്നാണ് പാർട്ടിയിൽ ഉയർന്ന വികാരം. അതേസമയം കെകെ രമ മത്സരിക്കുകയാണെങ്കിൽ വ്യക്തിപരമായ ആക്രമണം കടുക്കുമെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്.

രമയുടെ മുന്നേറ്റം

രമയുടെ മുന്നേറ്റം

വേണുവിനെ മത്സരിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. 2011 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എൻ വേണു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. അന്ന് 10,098 വോട്ടാണ് വേണുവിന് ലഭിച്ചത്. ടിപി ചന്ദ്രശേഖരന്റെ അതിദാരുണമായ കൊലപാതകത്തിനുശേഷം നടന്ന ആദ്യ നിയമസഭ തിരഞ്ഞെടുപ്പായിരുന്നു 2016 ലേത്. മണ്ഡലത്തിൽ 20,504 വോട്ട് നേടാൻ അന്ന് രമയ്ക്ക് സാധിച്ചിരുന്നു.

യുഡിഎഫ് സ്ഥാനാർത്ഥി

യുഡിഎഫ് സ്ഥാനാർത്ഥി

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആര്‍എംപി പിന്തുണ ആവശ്യപ്പെട്ടിരുന്നെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയായിരുന്നു.ജെഡിയുവിന്റെ മനയത്ത് ചന്ദ്രനായിരുന്നു ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി. എന്നാൽ തിരഞ്ഞെടുപ്പിൽ ചന്ദ്രൻ പരാജയപ്പെട്ടു.
സിറ്റിംഗ് എംഎൽഎ കൂടിയായിരുന്ന സികെ നാണുവിനായിരുന്നു വിജയം.

യുഡിഎഫിന് പരാജയം

യുഡിഎഫിന് പരാജയം

മനയത്ത് ചന്ദ്രനേക്കാള്‍ 9511 വോട്ടിന്റെ ഭൂരിപക്ഷമാണ് നാണുവിന് ലഭിച്ചത്. 39700 വോട്ടുകളാണ് കന്നിക്കാരനായ മനയത്തിന് ലഭിച്ചത്. ഇക്കുറി യുഡിഎഫ് പിന്തുണയിൽ കെകെ രമ മത്സരിക്കുകയാണെങ്കിൽ വിജയം ഉറപ്പാണെന്നാണ് കോൺഗ്രസ് നേതാക്കൾ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.

വടകരയിൽ നിന്ന്

വടകരയിൽ നിന്ന്

അതേസമയം ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് മത്സരിക്കാനാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ താത്പര്യം പ്രകടിപ്പിച്ചത്. മുഖ്യമന്ത്രി സ്ഥാനാർത്ഥി ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി മത്സരിക്കാതിരുന്നത്. രമയ്ക്ക് വേണ്ടി സീറ്റ് വിട്ടുകൊടുക്കയാണെങ്കിൽ മുല്ലപ്പള്ളി കൊയിലാണ്ടിയിൽ മത്സരിച്ചേക്കാനാണ് സാധ്യത.

സിപിഎം കോട്ട

സിപിഎം കോട്ട

സിപിഎമ്മിന്റെ കുത്തക മണ്ഡലമായിരുന്ന വടകര 2009 ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് മുല്ലപ്പള്ളിയിലൂടെ യുഡിഎഫ് പിടിച്ചെടുക്കുന്നത്. ടി പി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ആര്‍എംപി രൂപീകരിച്ചതിന് ശേഷമായിരുന്നു യുഡിഎഫിന്റെ വിജയം. 2014-ലും മുല്ലപള്ളി വിജയം ആവർത്തിച്ചിരുന്നു.

English summary
Kerala assembly election; UDF to give Vadakara assembly seat to RMP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X