കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വി മുരളീധരന്‍, സിനിമ താരങ്ങളും പരിഗണനയില്‍

Google Oneindia Malayalam News

തൃശൂര്‍: നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. സംസ്ഥാന സമിതിയില്‍ ഈ മാസം സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

kerala

സ്ഥാനാര്‍ത്ഥി പട്ടികയില്‍ സിനിമ താരങ്ങള്‍ ഉള്‍പ്പടെ പരിഗണനയിലുണ്ട്. ബിജെപിയുടെ എതൊരു പാര്‍ട്ടി പ്രവര്‍ത്തകനെ സംബന്ധിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. അതുകൊണ്ട് പാര്‍ട്ടി പറഞ്ഞാല്‍ അടുത്ത ദിവസം തന്നെ മത്സര രംഗത്തേക്കിറങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ചോളം സീറ്റുകള്‍ ഇത്തവണ കൂടുതലായി നിലനിര്‍ത്തണം എന്ന കര്‍ശന നിര്‍ദേശമാണ് പാര്‍ട്ടി ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിന് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് മികച്ച പ്രവര്‍ത്തനം നടത്തുകയെന്ന ലക്ഷ്യമാണ് ബിജെപിക്കുള്ളത്. സിറ്റിങ് സീറ്റായ നേമം നിലനിര്‍ത്തുന്നതിനോടൊപ്പം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇത്തവണ മത്സര രംഗത്ത് ഉണ്ടായേക്കില്ലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. പകരം കേന്ദ്രമന്ത്രി വി മുരളീധരന്‍ ആയിരിക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടിയെ നയിക്കുകയെന്ന റിപ്പോര്‍ട്ടികളും പുറത്തുവരുന്നുണ്ട്.

കേരളത്തില്‍ അഞ്ച് സീറ്റ് പിടിക്കുമെന്നുറപ്പിച്ച് ബിജെപി; വട്ടിയൂര്‍ക്കാവില്‍ വിവി രാജേഷ്, കൃഷ്ണദാസ് കാട്ടാക്കടകേരളത്തില്‍ അഞ്ച് സീറ്റ് പിടിക്കുമെന്നുറപ്പിച്ച് ബിജെപി; വട്ടിയൂര്‍ക്കാവില്‍ വിവി രാജേഷ്, കൃഷ്ണദാസ് കാട്ടാക്കട

ലീഗ് കോട്ടകള്‍ പൊളിച്ചടുക്കുമോ സിപിഎം; സമസ്ത ഇകെ വിഭാഗത്തിന്‍റെ നിലപാടില്‍ ലീഗില്‍ ആശങ്കലീഗ് കോട്ടകള്‍ പൊളിച്ചടുക്കുമോ സിപിഎം; സമസ്ത ഇകെ വിഭാഗത്തിന്‍റെ നിലപാടില്‍ ലീഗില്‍ ആശങ്ക

കുമ്മനത്തിന് ചെന്നിത്തല വക ക്ലാസ്സ്! ഗുജറാത്ത് അല്ല നേമം... എന്തുകൊണ്ട്? മനുഷ്യവിരുദ്ധ പ്രവർത്തനങ്ങളുടെ നാട്കുമ്മനത്തിന് ചെന്നിത്തല വക ക്ലാസ്സ്! ഗുജറാത്ത് അല്ല നേമം... എന്തുകൊണ്ട്? മനുഷ്യവിരുദ്ധ പ്രവർത്തനങ്ങളുടെ നാട്

Recommended Video

cmsvideo
പ്രതീക്ഷയേറി ചെന്നിത്തലയും കെസി വേണുഗോപാലും | Oneindia Malayalam

English summary
Kerala Assembly Election; V Muraleedharan says he will contest the elections if the party wants
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X