Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ഡിഎഫ് വന്നു, വിഎസിനെ ശരിയാക്കി; വിഎം സുധീരന്‍ പറയുന്നതെന്ത്?

എല്‍ ഡി എഫ് വന്നാല്‍ എല്ലാം ശരിയാകും എന്ന പ്രചരണ വാചകത്തെക്കുറിച്ച് നേരത്തെ തന്നെ ഞാനഭിപ്രായപ്പെട്ടത് എല്ലാവരും ഓര്‍ക്കുമെന്ന് കരുതുന്നു. എല്‍ ഡി എഫ് വന്നാല്‍ ആദ്യം ശരിയാക്കുന്നത് വി എസ്സിനെ ആയിരിക്കും എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അത് ഉള്‍ക്കൊള്ളാതിരുന്നവര്‍ക്കും ഇപ്പോഴത് ബോധ്യമായി കാണുമെന്ന് കരുതുന്നു - എന്നാണ് കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്‍ പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതുന്നത്.

vm-sudheeran

വി എസ് അച്യുതാനനന്ദനെ തഴഞ്ഞ് പിണറായി വിജയനെ മുഖ്യമന്ത്രിയാക്കിയ സി പി എം തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ടാണ് വി എം സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റ് എഴുതിയത് എന്നത് വ്യക്തം. സുധീരന്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ ഒരുപാട് പേര്‍ വി എസിനെ പാര്‍ട്ടി തഴഞ്ഞു എന്ന് അഭിപ്രായമുള്ളവരാണ്. വി എസ് അച്യുതാനന്ദനെ യെച്ചൂരി കേരളത്തിന്റെ ഫിഡല്‍ കാസ്‌ട്രോ എന്ന് വിശേഷിപ്പിച്ചതിലും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

vs

'കേരളം മുഴുവന്‍ ഓടിനടന്ന് എല്‍ ഡി എഫിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണം വി എസ് നയിച്ചപ്പോള്‍ അദ്ദേഹത്തില്‍ കാണാതിരുന്ന 'പ്രായകൂടുതലും ആരോഗ്യപ്രശ്നങ്ങളും' ഇപ്പോള്‍ കണ്ടെത്തിയ സഖാവ് യെച്ചൂരിയുടെ ഉന്നം വി.എസിനെ ഒഴിവാക്കാന്‍ തന്നെയാണെന്ന യാഥാര്‍ത്ഥ്യം ആര്‍ക്കാണ് മനസിലാകാത്തത്. ഫിദല്‍ കാസ്ട്രോ പട്ടം നല്‍കി ഇനി വി എസിന് വിശ്രമമാണ് അഭികാമ്യം എന്ന സന്ദേശം യെച്ചൂരി നല്‍കിയതോടെ എല്ലാം ശരിയായി - എന്ന് പറഞ്ഞാണ് വി എം സുധീരന്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+