കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈപ്പിനിൽ യുഡിഎഫ് സ്ഥാനാർത്ഥി?; ഒടുവിൽ പ്രതികരിച്ച് താരം.. മറുപടി ഇതാ ഇങ്ങനെ

Google Oneindia Malayalam News

എറണാകുളം; സ്വതന്ത്രരെ ഇറക്കി വിജയം കണ്ട എൽഡിഎഫ് മാതൃകയില് ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സ്വതന്ത്രരെ ഇറക്കാൻ യുഡിഎഫ് തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇക്കൂട്ടത്തിൽ നടൻ ധർമ്മജൻ ബോൾഗാട്ടിയേയും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനുള്ള ചർച്ചകൾ കോൺഗ്രസ് പ്രാദേശിക ഘടകം ശക്തമാക്കിയതായുള്ള റിപ്പോർട്ടുകളും ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ ആദ്യമായി പ്രതികരിക്കുകയാണ് ധർമ്മജൻ. മനോരമ ന്യൂസിനോടാണ് ധർമ്മജൻ വാർത്തകൾ സംബന്ധിച്ച് മറുപടി നൽകിയത്.

കോൺഗ്രസ് പ്രവർത്തകൻ

കോൺഗ്രസ് പ്രവർത്തകൻ

പഠിക്കുന്ന കാലത്ത് തന്നെ ധർമ്മജൻ ബോൾഗാട്ടി കോൺഗ്രസിലും സേവാദളിലും സജീവമായി പ്രവർത്തിച്ച വ്യക്തിയാണ്. അതുകൊണ്ട് തന്നെ ധർമ്മജനെ മത്സരിപ്പിച്ച് വിജയം കൊയ്യാനുള്ള നീക്കത്തിലാണ് കോൺഗ്രസ് എന്നായിരുന്നു റിപ്പോർട്ടുകൾ. താരത്തിനായി വൈപ്പിനാണ് പരിഗണിക്കുന്ന മണ്ഡലം എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

വൈപ്പിൻ മണ്ഡലത്തിൽ

വൈപ്പിൻ മണ്ഡലത്തിൽ

ധർമ്മജന്റെ സ്വദേശമായ ബോൾഗാട്ടി സ്ഥിതി ചെയ്യുന്നത് വൈപ്പിൻ മണ്ഡലത്തിലാണ്. അതുകൊണ്ട് കൂടിയാണ് താരത്തിനെ തന്നെ മത്സരിപ്പിക്കാൻ കോൺഗ്രസ് പരിഗണിക്കുന്നത് എന്നായിരുന്നു ചർച്ചകൾ. ഇപ്പോഴിതാ സ്ഥാനാർത്ഥിയാകുമോയെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ്. മത്സരിക്കുന്നുവെന്ന വാർത്തകളിൽ തനിക്ക് യാതൊരു അറിവുമില്ലെന്ന് ധർമ്മജൻ പറയുന്നു.

പിഷാരടി വിളിച്ചു

പിഷാരടി വിളിച്ചു

പിഷാരടി വിളിച്ച് ചോദിച്ചിരുന്നു. ഇത്തരമൊരി വാർത്ത കേൾക്കുന്നുണ്ടല്ലോ മത്സരിക്കുന്നുണ്ടോയെന്ന്. ശരിക്കും ഒരു സുപ്രഭാതത്തിലാണ് ഞാനും ഇതൊക്കെ അറിയുന്നത്. എന്റ സ്ഥാനാർത്ഥിത്വം തിരുമാനിക്കേണ്ടത് ഞാൻ തനിച്ചല്ലല്ലോ, അത് കെപിസിസിയും എഐസിസിയുമൊക്കെ തിരുമാനിക്കേണ്ട കാര്യമാണല്ലോ , ധർമ്മജൻ പറയുന്നു.

വെപ്പിനിലെ ബോൾഗാട്ടിയിൽ

വെപ്പിനിലെ ബോൾഗാട്ടിയിൽ

താനൊരു പാർട്ടി അനുഭാവി ആയതിനാലാകാം ഇത്തരം വാർത്തകൾ പ്രചരിക്കുന്നത്. മാത്രമല്ല വെപ്പിനിലാണ് എന്റെ സ്വദേശമായ ബോൾഗാട്ടിയും . ഇതും കൂടി ചേർത്ത് കൊണ്ടാവാം ചിലർ ഇത്തരം വാർത്തകൾ പടച്ച് വിടുന്നത്. മത്സരിക്കുന്നത് സംബന്ധിച്ച് താൻ ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും ധർമ്മജൻ പറഞ്ഞു.

സമീപിച്ചാൽ

സമീപിച്ചാൽ

അതേസമയം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസ് സമീപിച്ചാൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ തയ്യാറാകുമോയെന്ന ചോദ്യത്തിന് താൻ എപ്പോഴാണ് രാഷ്ട്രീയത്തിൽ നിന്ന് കയറിയത് എന്നായിരുന്നു ധർമ്മജന്റെ മറുചോദ്യം ചെറുപ്പം മുതൽ രാഷ്ട്രീയത്തിൽ താൻ സജീവമായിരുന്നു.

അങ്ങനെ ഇരിക്കട്ടെ

അങ്ങനെ ഇരിക്കട്ടെ

പാർട്ടിക്ക് വേണ്ടി ജയിലിൽ കിടന്ന് സമരം ചെയ്ത ആളാണ് ഞാൻ,ആ ഞാൻ ഇനി അതുകൊ്ട് ത്ന്നെ എങ്ങോട്ട് ഇറങ്ങാനാണ്.. രാഷ്ട്രീയത്തിലിറങ്ങിയാൽ മുഴുവൻ സമയം പ്രവർത്തിക്കേണ്ടി വരും.എന്നെ സംബന്ധിച്ച് എന്റെ ജീവിതം എന്നത് വളരെ കുറച്ച് പേരാണ്. അത് അങ്ങനെ തന്നെ ഇരിക്കുന്നതാണ് എനിക്ക് ഇഷ്ടമെന്നും ധർമ്മജൻ പറഞ്ഞു.

ധർമ്മജൻ ബോൾഗാട്ടിയെ കളത്തിലിറക്കും? വിജയസാധ്യതയെന്ന് കോൺഗ്രസ് വിലയിരുത്തൽധർമ്മജൻ ബോൾഗാട്ടിയെ കളത്തിലിറക്കും? വിജയസാധ്യതയെന്ന് കോൺഗ്രസ് വിലയിരുത്തൽ

കേരളത്തിൽ പിണറായി സർക്കാരിന് അധികാര തുടർച്ച; എൽഡിഎഫ് 89 സീറ്റുകൾ വരെ നേടുമെന്ന് എബിപി സർവ്വേകേരളത്തിൽ പിണറായി സർക്കാരിന് അധികാര തുടർച്ച; എൽഡിഎഫ് 89 സീറ്റുകൾ വരെ നേടുമെന്ന് എബിപി സർവ്വേ

തമിഴ്നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യം അധികാരം പിടിക്കും; എഐഎഡിഎംകെ-ബിജെപി സഖ്യം തകരുമെന്നും സർവ്വേതമിഴ്നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യം അധികാരം പിടിക്കും; എഐഎഡിഎംകെ-ബിജെപി സഖ്യം തകരുമെന്നും സർവ്വേ

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

English summary
kerala assembly election; will dharmajan bolgatty contest from vypin; This is what he replied
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X