കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി സ്ഥാനം പങ്കിടും?യുഡിഎഫ് സംസ്ഥാനത്ത് അധികാരം പിടിച്ചാൽ...നിലപാട് വ്യക്തമാക്കി ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം; കേരളത്തിൽ പതിവ് തെറ്റിച്ച് ഇത്തവണ എൽഡിഎഫിന് അധികാര തുടർച്ച ലഭിക്കുമോ? തുടർ ഭരണം ലഭിച്ചാൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ആയിരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.അതേസമയം മറുവശത്ത് യുഡിഎഫിൽ പിണറായിയോട് ആരാകും ഏറ്റുമുട്ടുക? മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോ? അതോ രമേശ് ചെന്നിത്തലയോ? അതുമല്ലേങ്കിൽ കെപിസിസസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ?.

ചർച്ചകൾക്ക് ചൂട് പിടിച്ചതോടെ ഇപ്പോൾ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ സംബന്ധിച്ചുള്ള ചോദ്യങ്ങൾ ചെന്നിത്തല മറുപടി നൽകിയത്.

ആരാകും മുഖ്യമന്ത്രി

ആരാകും മുഖ്യമന്ത്രി

തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ തന്നെ നിയമസഭ തിരഞ്ഞെടുപ്പ് വന്നെത്തും. സാധാരണ ഗതിയിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തലയാണ് യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകേണ്ടത്. എന്നാൽ സംസ്ഥാന രാഷ്ടട്രീയത്തിൽ നിന്ന് മാറി നിന്ന ഉമ്മൻ ചാണ്ടി തിരികെ രാഷ്ട്രീയത്തിൽ സജീവമായതോടെയാണ് കാര്യങ്ങൾ പാടെ മാറി മറിഞ്ഞത്.

ചെന്നിത്തലയുടെ മറുപടി

ചെന്നിത്തലയുടെ മറുപടി

ഇതോടെ മുഖ്യമന്ത്രിക്കസേരയ്ക്കുള്ള മത്സരത്തിൽ ഉമ്മൻ ചാണ്ടിയും ഉണ്ടെന്നുള്ള കാര്യം ഏറെ കുറെ വ്യക്തമായിരിക്കുകയാണ്. ഉമ്മൻചാണ്ടിയെ അടുത്ത മുഖ്യമന്ത്രിയായി ഉയർത്തിക്കൊണ്ടുള്ള പ്രചരണങ്ങളും ചില കോൺഗ്രസ് ഗ്രൂപ്പുകളിൽ ശക്തമാണ്. എന്നാൽ ഇത്തരം വാദങ്ങളെയെല്ലാം തള്ളുകയാണ് അഭിമുഖത്തൽ ചെന്നിത്തല

കോൺഗ്രസിനില്ലെന്ന്

കോൺഗ്രസിനില്ലെന്ന്

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകൂട്ടി നിശ്ചയിക്കുന്ന രീതി കോൺഗ്രിസ് ഇല്ലെന്ന് ചെന്നിത്തല പറഞ്ഞു.സാധാരണ രീതിയിൽ കോൺഗ്രസ് നേതൃത്വവമാണ് അക്കാര്യത്തിൽ തിരുമാനം എടുക്കേണ്ടത്. അതേ രീതിയില് തന്നെ കാര്യങ്ങൾ നടപ്പാക്കും. താനൊരിക്കലും മുഖ്യമന്ത്രി കസേരയ്ക്കായി അവകാശം ഉന്നയിച്ചിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

തിരുമാനിക്കേണ്ടത് പാർട്ടി

തിരുമാനിക്കേണ്ടത് പാർട്ടി

ഇപ്പോൾ നിയമസഭ തിരഞ്ഞെടുപ്പ് ചർച്ചകളല്ല, മുന്നിൽ തദ്ദേശ തിര‍ഞ്ഞെടുപ്പാണ് ഉള്ളത്. അതിന്റെ ചർച്ചകളാണ് പുരോഗമിക്കുന്നത്. ഞാൻ മുഖ്യമന്ത്രിയാകണമോയെന്നത് പാർട്ടിയും ജനങ്ങളുമാണ് തിരുമാനിക്കേണ്ടത്. ഇപ്പോൾ അതിനെ കുറിച്ച് ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

മറ്റൊരാൾ കൂടി?

മറ്റൊരാൾ കൂടി?

അതേസമയം ചെന്നിത്തലയേയും ഉമ്മൻചാണ്ടിയേയും കൂടാതെ കെപിസിസി അധ്യക്ഷൻ കൂടി കസേരയ്ക്കായി ചരടവുലികൾ നീക്കിയേക്കുമെന്ന കാര്യം വ്യക്തമാണ്. ഹൈക്കമാന്റ് മുല്ലപ്പള്ളിക്ക് മേൽ സമ്മർദ്ദം ചെലുത്തിയപ്പോൾ പോലും താൻ ദേശീയ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ഉറച്ച തിരുമാനം മുല്ലപ്പള്ളി പ്രഖ്യാപിച്ചത് കസേര ലക്ഷ്യം വെച്ചാണെന്ന വിലയിരുത്തലുകൾ ശക്തമാണ്.

രണ്ട് ടേമായി പങ്കുവെയ്ക്കും?

രണ്ട് ടേമായി പങ്കുവെയ്ക്കും?

അങ്ങനെയെങ്കിൽ ഇത്തവണ യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള ചർച്ചകലും പോരും മുറും എന്ന കാര്യത്തിൽ തർക്കമില്ല. അത്തരമൊരു സാഹചര്യം ഉണ്ടായാൽ ഒരുപക്ഷേ പ്രശ്ന പരിഹാരത്തിനായി രണ്ട് ടേമായി പങ്കുവെയ്ക്കാനുള്ള സാധ്യത ഉണ്ടെന്ന അഭ്യൂങ്ങൾ ശക്തമായിരുന്നു. അത്തരം സാധ്യതകളെ ചെന്നിത്തല പൂർണമായും തള്ളിക്കളയുന്നില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.

ഹൈക്കമാന്റെന്ന്

ഹൈക്കമാന്റെന്ന്

അത്തരമൊരു സാഹചര്യത്തെ കുറിച്ചെല്ലാം പാർട്ടി നേതൃത്വമാണ് തിരുമാനിക്കേണ്ടതെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. രണ്ട് ടേമായി നൽകാനാണെങ്കിൽചെന്നിത്തലയ്ക്കും ഉമ്മൻചാണ്ടിക്കുമാകുമോ രണ്ട് ടേം ലഭിച്ചേക്കുക, അതോ മുല്ലപ്പള്ളിക്ക് കൂടി സാധ്യത തെളിയുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

സെമിഫൈനലായി

സെമിഫൈനലായി


വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് നിയമസഭ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായിട്ടാണ് വിലയിരുത്തുന്നത്. ജോസ് കെ മാണിയുടെ മുന്നണി മാറ്റം തിരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റി നിയമസഭ തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം നടത്താനാണ് എൽഡിഎഫ് നീക്കം.

വ്യത്യസ്തമാണെന്ന്

വ്യത്യസ്തമാണെന്ന്

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും വ്യത്യസ്തമാണെന്നാണ് ചെന്നിത്തല പറയുന്നത്. പ്രാദേശിക തലത്തിലുള്ള രാഷ്ട്രീയവും ബന്ധവുമാണ് തദ്ദേശ തിരഞ്ഞടുപ്പിൽ ചർച്ചയാവുകയും പ്രതിഫലിക്കുകയും ചെയ്യുക.അതേസമയം നിയമസഭ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമാണ് ചർച്ചയാവുകയെന്നും ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ പ്രചരണം

പ്രതിപക്ഷ പ്രചരണം

സ്വർണക്കടത്ത് കേസ് ഉൾപ്പെടെ സർക്കാരിനെതിരെ തിരഞ്ഞെടുപ്പിൽ ആയുധമാക്കുകയാണ് പ്രതിപക്ഷം. 36 വർഷത്തെ ബന്ധം ഉപേക്ഷിച്ച് ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം മുന്നണി വിട്ടത് തങ്ങളെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന പ്രതീക്ഷയാണ് യുഡിഎഫ് പങ്കുവെയ്ക്കുന്നത്.

ജോസിന്റെ വരവ്

ജോസിന്റെ വരവ്

അതേസമയം സ്വർണകടത്ത് കേസിലുൾപ്പെടെ സർക്കാരിനെതിരെ ഒരു തെളിവും ഇതുവരെ പുറത്തുവിടാൻ പ്രതിപക്ഷത്തിനായില്ലെന്നാണ് എൽഡിഎഫിന്റെ ആശ്വാസം. മാത്രമല്ല ജോസ് കെ മാണി വിഭാഗത്തിന്റെ വരവ് തങ്ങൾക്ക് ഗുണകരമാകുമെന്നും നേതൃത്വം കണക്കാക്കുന്നു.

Recommended Video

cmsvideo
Ramesh Chennithala asks Rahul Gandhi to stop commenting on Kerala issues | Oneindia Malayalam
മധ്യകേരളം ചുവക്കും

മധ്യകേരളം ചുവക്കും

ജോസിന്റെ വരവ് മധ്യകേരളം ചുവപ്പിക്കുമെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ കനത്ത വിജയം നേടാനാകുമെന്നും നേതൃത്വം കണക്കാക്കുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിനുള്ള ചർച്ചകളും മുന്നണിയിൽ സജീവമായി തുടങ്ങിയിട്ടുണ്ട്.

'ഒരു കാര്യം: കാര്യമായൊന്നുമില്ല.അതിലും വലിയ കാര്യം മോദിയെ പരാമർശിച്ചിട്ടേയില്ല';പരിഹസിച്ച് ശശി തരൂർ'ഒരു കാര്യം: കാര്യമായൊന്നുമില്ല.അതിലും വലിയ കാര്യം മോദിയെ പരാമർശിച്ചിട്ടേയില്ല';പരിഹസിച്ച് ശശി തരൂർ

'പ്രിയങ്ക വരും,കോൺഗ്രസ് അധികാരം പിടിക്കും';യുപിയിൽ ആത്മവിശ്വാസത്തോടെ കോൺഗ്രസ്, അഖിലേഷിന് മറുപടി'പ്രിയങ്ക വരും,കോൺഗ്രസ് അധികാരം പിടിക്കും';യുപിയിൽ ആത്മവിശ്വാസത്തോടെ കോൺഗ്രസ്, അഖിലേഷിന് മറുപടി

കെ ഫോൺ ഉടനെത്തും; എന്ത് വിലകൊടുത്തും സ്വപ്ന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി മണികെ ഫോൺ ഉടനെത്തും; എന്ത് വിലകൊടുത്തും സ്വപ്ന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി മണി

English summary
Kerala assembly election; Will ramesh chennithala be next UDF CM Candidate, this is what his reply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X