കരുനാഗപ്പളളിയില്‍ ശക്തിയേറിയ പോരാട്ടം:എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ആര്‍ രാമചന്ദ്രനു വിജയം
കൊല്ലം: കരുനാഗപ്പള്ളി മണ്ഡലത്തില്‍ സിപി ഐ സ്ഥാനാര്‍ത്ഥി ആര്‍ രാമചന്ദ്രന്‍ 1759 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.69902 വോട്ടുകളാണ് രാമചന്ദ്രനു ലഭിച്ചത്. സിപി ഐ കൊല്ലം ജില്ലാ സെക്രട്ടറിയാണ് രാമചന്ദ്രന്‍. യുഡിഎഫിലെ സി ആര്‍ മഹേഷായിരുന്നു തൊട്ടു പിന്നില്‍. മഹേഷിന് 68143 വോട്ടുകളും ബിഡിജെഎസ് സ്ഥാനാര്‍ത്ഥി വി സദാശിവന് 19115 വോട്ടുകളുമാണ് ലഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപി ഐ സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ 14522 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഈ മണ്ഡലത്തില്‍ വിജയിച്ചത്.













Click it and Unblock the Notifications