കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുതിർന്ന നേതാക്കൾ കളത്തിലേക്ക്; യുഡിഎഫിൽ പിടിമുറിക്കാൻ കോൺഗ്രസ്.. തിരഞ്ഞെടുപ്പിന് മുൻപ് അടിമുടി മാറ്റം

Google Oneindia Malayalam News

തിരുവനന്തപുരം; തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുതരംഗത്തിൽ ഇക്കുറി പിടിച്ച് നിൽക്കാൻ പോലും കേരളത്തിൽ യുഡിഎഫിന് സാധിച്ചിരുന്നില്ല. സർക്കാരിനെതിരായ ഭരണവിരുദ്ധ വികരങ്ങളും വിവാദങ്ങളും യുഡിഎഫിന് അനുകൂല വോട്ടായി മാറുമെന്ന് പ്രതീക്ഷിച്ച നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.എന്നാൽ തോൽവിയുടെ പശ്ചാത്തലത്തിൽ വലിയൊരു മുന്നൊരുക്കങ്ങളോടെ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. പ്രാദേശിക തലം മുതലുള്ള അഴിച്ച് പണിക്കാണ് യുഡിഎഫ് ഒരുങ്ങുന്നത്.ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

നയപരമായും സംഘടാപരമായും

നയപരമായും സംഘടാപരമായും

തിരഞ്ഞടെുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം കേരളത്തിന്റെ ചുമതയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ യുഡിഎഫ് ഘടകക്ഷികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുന്നണിയെ വിജയത്തിലേക്ക് നയിക്കുന്ന നടപടികൾക്ക് വേഗം പകരണമെന്ന ആവശ്യമായിരുന്നു ഘടകക്ഷികൾ ഉയർത്തിയത്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കൊപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും നേതൃത്വത്തിൽ ഉണ്ടാവണമെന്നും നയപരമായും സംഘടാപരമായും ഉള്ള കാര്യങ്ങളിൽ മാറ്റം വരണമെന്നുമായിരുന്നു ഘടകകക്ഷികൾ ആവശ്യപ്പെട്ടത്.

ജനുവരി 10 നകം ശുദ്ധികലശം

ജനുവരി 10 നകം ശുദ്ധികലശം

കോൺഗ്രസിലെ ഗ്രൂപ്പിസവും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന വിമർശനവും ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം മൂന്ന് എഐസിസി സെക്രട്ടറിമാരുമായും താരിഖ് അൻവർ ചർച്ച നടത്തുകയും ഒരു റിപ്പോർട്ട് ഹൈക്കമാന്റിൽ സമർപ്പിക്കുകയും ചെയ്തിരു്നു.റിപ്പോർട്ട് പ്രകാരം ജനവരി 10 നകം പാർട്ടിയിൽ ശുദ്ധികലശം നടത്താനാണ് നേതൃത്വം ഒരുങ്ങുന്നത്. താഴെ തട്ട് മുതൽ പ്രവർത്തനം ശക്തമാക്കാനാണ് പാർട്ടി തിരുമാനം.

നേരിട്ട് ഇറങ്ങും

നേരിട്ട് ഇറങ്ങും

മുതിർന്ന നേതാക്കളെ നേരിട്ട് കളത്തിലിറക്കാനാണ് നേതൃത്വത്തിന്റെ തിരുമാനം. നേതാക്കൾ തന്നെ അതത് ബൂത്തുകളുടെ പ്രർത്തനം ഏകോപിപ്പിക്കണമെന്ന് പാർട്ടി നിർദ്ദേശം. വീഴ്‌ച വരുത്തരുതെന്ന കർശന നിർദ്ദേശവും പാർട്ടി നേതൃത്വം നൽകുന്നുണ്ട്.എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന നിലയിൽ ബൂത്തുകളെ പുനസംഘടിപ്പിക്കമെന്നും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

മണ്ഡലം കേന്ദ്രീകരിച്ച്

മണ്ഡലം കേന്ദ്രീകരിച്ച്

നിയോജമക മണ്ഡലങ്ങളുടെ ചുമതല നൽകിയ കെപിസിസി സെക്രട്ടറിമാരോട് മ ണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. ബ്ലോക്ക്, മണ്ഡലം, ബൂത്ത് ഭാരവാഹികളുടെ യോഗം വിളിച്ച് ഇവർ മണ്ഡലങ്ങളുടെ പ്രവർത്തനം വിലയിരുത്തണം.അതേസമയം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഉയരുന്ന വിമർശനങ്ങളിലും ഫ്ളക്സ് രാഷ്ട്രീയത്തിലും ഹൈക്കമാന്റിന് കടുത്ത അതൃപ്തിയുണ്ട്.

അംഗീകരിക്കാനാവില്ല

അംഗീകരിക്കാനാവില്ല

മുല്ലപ്പളളിയെ മാത്രം പരാജയത്തിൽ കുറ്റപ്പെടുത്തുന്നതിനെ അംഗീകരിക്കാനാവില്ലന്ന നിലപാടിലാണ് നേതൃത്വം. മാത്രമല്ല അദ്ദേഹത്തിന്റെ കീഴിലാണ് സംസ്ഥാനത്ത് ലോക്സഭ തിരഞ്ഞെടുപ്പിൽ പാർട്ടി കൂറ്റൻ മുന്നേറ്റം നടത്തിയതെന്നും ഹൈക്കമാന്റ് ചൂണ്ടിക്കാട്ടുന്നു.തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം അത്ര മോശം അല്ലെന്ന വിലയിരുത്തലിലാണ് നേതൃത്വം. ആഞ്ഞ് പിടിച്ചാൽ അധികാരം കിട്ടുമെന്നും നേതാക്കൾ വ്യക്തമാക്കുന്നു.

കോൺഗ്രസ് ഇടപെടും

കോൺഗ്രസ് ഇടപെടും

അതേസമയംമൂന്ന് മേഖലകൾ തിരിച്ച് നിയോജക മണ്ഡലങ്ങളിലെ പാർട്ടി പ്രവർത്തനം സ്വാധീനമേഖലയിലെ തിരിച്ചടികൾ എന്നിവ സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ടും വരും ദിവസങ്ങളിൽ കെപിസിസി സെക്രട്ടറിമാർ നൽകും. യുഡിഎഫിലും ശക്തമായ ഇടപെടൽ നടത്താനാണ് കോൺഗ്രസ് തിരുമാനം.

ഇന്ത്യ തയ്യാറെടുക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊവിഡ് വാക്സിനേഷൻ യജ്ഞത്തിന്; പ്രധാനമന്ത്രിഇന്ത്യ തയ്യാറെടുക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊവിഡ് വാക്സിനേഷൻ യജ്ഞത്തിന്; പ്രധാനമന്ത്രി

ഗവർണർക്കെതിരെ മുഖ്യമന്ത്രി; സഭ ചേരുന്നതിൽ ഗവർണർക്ക് വിവേചനാധികാരം ഉപയോഗിക്കാനാകില്ലഗവർണർക്കെതിരെ മുഖ്യമന്ത്രി; സഭ ചേരുന്നതിൽ ഗവർണർക്ക് വിവേചനാധികാരം ഉപയോഗിക്കാനാകില്ല

പ്രധാനമന്ത്രിയുടെ ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ ധാന്യം വിളയിക്കാനാകില്ല,കർഷകരെ കേന്ദ്രം കേൾക്കണം;മന്ത്രി ചന്ദ്രശേഖരൻപ്രധാനമന്ത്രിയുടെ ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ ധാന്യം വിളയിക്കാനാകില്ല,കർഷകരെ കേന്ദ്രം കേൾക്കണം;മന്ത്രി ചന്ദ്രശേഖരൻ

ബാറിൽ ഇരുന്നാല്‍ വരാത്ത വൈറസ് തീയറ്ററിലെത്തുമെന്ന് നാസാ കണ്ടുപിടിച്ചോ; വിമര്‍ശനവുമായി ജോയ് മാത്യുബാറിൽ ഇരുന്നാല്‍ വരാത്ത വൈറസ് തീയറ്ററിലെത്തുമെന്ന് നാസാ കണ്ടുപിടിച്ചോ; വിമര്‍ശനവുമായി ജോയ് മാത്യു

രാജേട്ടന്‍ അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല; കര്‍ഷക നിയമത്തെ അനുകൂലിച്ച ആളാണ്; എംടി രമേശ്രാജേട്ടന്‍ അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല; കര്‍ഷക നിയമത്തെ അനുകൂലിച്ച ആളാണ്; എംടി രമേശ്

English summary
Kerala assembly elections 2020; Congress will appoint senior leaders booth level to coordinate election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X