കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭ തിരഞ്ഞെടുപ്പ്; പ്രഖ്യാപനം ഫെബ്രുവരിയില്‍ ഉണ്ടാകാന്‍ സാധ്യത, നിരീക്ഷക സംഘം കേരളം സന്ദര്‍ശിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഫെബ്രുവരി മാസം ഉണ്ടായേക്കുമെന്ന് സൂചന. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ കാലാവധി തികയ്ക്കുന്ന സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷണ സംഘം കേരളം സന്ദര്‍ശിച്ചതിന് ശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകും. നിലവില്‍ സംഘം പശ്ചിമബംഗാളില്‍ സന്ദര്‍ശനം നടത്തുകയാണ് സംഘം.

election

ജനുവരി അവസാനത്തോടെയാണ് സംഘം കേരളത്തിലെത്തുക. നിയമസഭ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടത്തില്‍ നടത്താനാണ് സാധ്യത. ഏപ്രില്‍ 30നകം തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുന്ന തരത്തില്‍ ഫെബ്രുവരി പകുതിയോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. പ്രഖ്യാപനം വരുന്ന അന്ന് മുതല്‍ സംസ്ഥാനത്ത് പെരുമാറ്റ ചട്ടം നലവില്‍ വരും.

ആരുടെയും മുന്നില്‍ കൈനീട്ടിയിട്ടില്ല. കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി ധാരണയില്ലെന്ന് സുധാകരന്‍!!ആരുടെയും മുന്നില്‍ കൈനീട്ടിയിട്ടില്ല. കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി ധാരണയില്ലെന്ന് സുധാകരന്‍!!

സംസ്ഥാനത്ത് എത്തുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൂടിക്കാഴ്ച നടത്താനുള്ള അവസരമുണ്ടാകും. എല്ലാ ആശങ്കകളും ആക്ഷേപങ്ങളും അപ്പോള്‍ അറിയിക്കാവുന്നതാണ്. നേരത്തെ ജനുവരി 20,21 ആവുമ്പോഴേക്കും കേന്ദ്ര സംഘം കേരളത്തില്‍ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ബംഗാള്‍ സന്ദര്‍ശിക്കുന്നതിനാല്‍ സംസ്ഥാനത്തേക്കുള്ള വരവ് നീട്ടിവയ്ക്കുകയായിരുന്നു.

മറിച്ചായിരുന്നെങ്കില്‍ അമ്മയ്ക്ക് വീടിന് പുറത്ത് കൂടി ഒരു ജീവിതം ഉണ്ടായേനെ; കുറിപ്പുമായി അശ്വതി ശ്രീകാന്ത്മറിച്ചായിരുന്നെങ്കില്‍ അമ്മയ്ക്ക് വീടിന് പുറത്ത് കൂടി ഒരു ജീവിതം ഉണ്ടായേനെ; കുറിപ്പുമായി അശ്വതി ശ്രീകാന്ത്

ചോക്ലേറ്റ് തന്ന് ശരീരത്തിൽ കടന്നുപിടിക്കാൻ ശ്രമിച്ചു; അന്ന് നേരിട്ട മോശം അനുഭവത്തെ കുറിച്ച് നടി അനാർക്കലിചോക്ലേറ്റ് തന്ന് ശരീരത്തിൽ കടന്നുപിടിക്കാൻ ശ്രമിച്ചു; അന്ന് നേരിട്ട മോശം അനുഭവത്തെ കുറിച്ച് നടി അനാർക്കലി

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

തോമസ് മാഷെ തഴഞ്ഞ് ഹൈക്കമാന്‍ഡും; പഴയ വിശ്വസ്തനോട് കരുണയില്ല, വഴങ്ങേണ്ടെന്ന് നിര്‍ദ്ദേശംതോമസ് മാഷെ തഴഞ്ഞ് ഹൈക്കമാന്‍ഡും; പഴയ വിശ്വസ്തനോട് കരുണയില്ല, വഴങ്ങേണ്ടെന്ന് നിര്‍ദ്ദേശം

English summary
Kerala Assembly elections 2021;Announcement is likely in February, monitoring team will visit Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X