തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസിന് നിർണായക ദൗത്യം; ലക്ഷ്യം പിടിച്ചെടുക്കണം, പുതുമുഖങ്ങളെ കളത്തിലിറക്കും
തിരുവനന്തപുരം: ഇരുമുന്നണികള്‍ക്കും നിര്‍ണായകമായ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. തുടര്‍ഭരണം ലക്ഷ്യമാക്കി എല്‍ഡിഎഫും ഭരണം ഏതുവിധേനയും പിടിച്ചെടുക്കമെന്ന ലക്ഷ്യത്തില്‍ യുഡിഎഫും വമ്പന്‍ പദ്ധതികളാണ് തിരഞ്ഞെടുപ്പിനായി നടത്തുന്നത്. ഭരണം പിടിച്ചെടുക്കാന്‍ നഷ്ടപ്പെട്ട സീറ്റുകള്‍ തിരിച്ചുപിടിക്കലാണ് യുഡിഎഫിനെ സംബന്ധിച്ച് പ്രധാന ലക്ഷ്യം.
നഷ്ടപ്പെട്ട സീറ്റുകള്‍ തിരിച്ചുപിടിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള നീക്കങ്ങള്‍ യൂത്ത് കോണ്‍ഗ്രസില്‍ സജീവമായി നടക്കുന്നുണ്ടെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ വ്യക്തമാക്കുന്നത്.

പുതുമുഖങ്ങള്‍
ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് പുതി മുഖങ്ങള്‍ ഉണ്ടാകുമെന്നാണ് ഷാഫി പറമ്പില്‍ പറയുന്നത്. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യുട്ടീവിന് മുന്നോടിയായി നടന്ന കിസാന്‍ മാര്‍ച്ചില്‍ സംസാരിക്കുന്നതിനിടെയാണ് ഷാഫി ഇക്കാര്യം വ്യക്തമാക്കിയത്.

അനിവാര്യമായ തീരുമാനം
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നഷ്ടമായ സീറ്റുകള്‍ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. ഇതിനായി അനിവാര്യമായ തീരുമാനം ഉടനുണ്ടാകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് ഇത്തവണ എത്ര പേര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നത് സംബന്ധിച്ച് ധാരണയുണ്ടാക്കുമെന്നും ഷാഫി വ്യക്തമാക്കി.

പ്രവര്‍ത്തകരെ സജ്ജരാക്കും
നിയമസഭ തിരഞ്ഞെടുപ്പിനായി പ്രവര്‍ത്തകെ സജ്ജരാക്കുകയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യം. മലമ്പുഴയിലെ സംസ്ഥന എക്‌സിക്യുട്ടീവ് പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ രേഖയുണ്ടാക്കുമെന്നും ഷാഫി വ്യക്തമാക്കി. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടി നിയമസഭ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമോ എന്ന ആശങ്ക മുന്നണിക്കുണ്ട്. അതുകൊണ്ട് തന്നെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയെ സംബന്ധിച്ച് അത്യാവശ്യമാണ്.

കര്‍ഷക സമരം
കര്‍ഷക സമരത്തിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് നടത്തിയ കിസാന്‍ മാര്‍ച്ചില്‍ നൂറിലധികം ട്രാക്ടറുകളുമായാണ് പ്രവര്‍ത്തകര്‍ പങ്കെടുത്തത്. കുഴല്‍ മനന്ദത്ത് നിന്ന് ആരംഭിത്ത് പാലക്കാട് നഗരത്തില്‍ അവസാനിച്ച മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് ബി ശ്രീനിവാസാണ് ഉദ്ഘാടനം ചെയ്തത്.












Click it and Unblock the Notifications