Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ്സിനെ സംസ്ഥാന കമ്മിറ്റിയില്‍ എതിര്‍ത്തു; പി രാജീവ് മത്സരിക്കില്ല

തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മറ്റിയില്‍ വിഎസ്സിന്റെ സ്ഥാനാര്‍ഥിത്വത്തെ മൂന്നുപേര്‍ എതിര്‍ത്തു. സിഎന്‍ മോഹനന്‍, എംഎം ലോറന്‍സ്, എന്‍ആര്‍ ബാലന്‍ എന്നിവരാണ് വിഎസ് മത്സരിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നുകാട്ടി സംസ്ഥാന കമ്മറ്റിയില്‍ എതിര്‍ത്തത്.

എന്നാല്‍ എതിര്‍പ്പിനെതിരെ സീതാറാം യെച്ചൂരി പ്രതികരിച്ചു. ജനങ്ങളുടെ ആഗ്രഹമല്ല വ്യക്തിപരമായ അഭിപ്രായമാണ് അറിയിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വിഎസ്സിനെ മലമ്പുഴയില്‍ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ സംസ്ഥാന കമ്മറ്റിയും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റും കഴിഞ്ഞദിവസം വിഎസ്സിന്റെ സ്ഥാനാര്‍ഥിത്വത്തെ അംഗീകരിച്ചിരുന്നു.

p-rajeev

അതേസമയം, നേരത്തെ സ്ഥാനാര്‍ഥിയാകുമെന്ന് കരുതപ്പെട്ടിരുന്ന സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവ് മത്സരിക്കേണ്ടെന്ന് സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. സജി ചെറിയാന്‍, വിഎന്‍ വാസവന്‍ എന്നിവരും മത്സരിക്കില്ല. മൂന്നു ജില്ലാ സെക്രട്ടറിമാരാണ് ഇത്തവണ സിപിഎമ്മിനുവേണ്ടി ജനവിധി തേടുന്നത്. സികെ ശശീന്ദ്രന്‍, എസി മൊയ്തീന്‍, കടകംപ്പള്ളി സുരേന്ദ്രന്‍ എന്നിവരാണ് അവര്‍.

രാജ്യസഭാ എം പി കാലാവധി കഴിയുന്ന ടി എന്‍ സീമ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കും, വി ശിവന്‍കുട്ടി (നേമം), ഐ ബി സതീഷ് (കാട്ടാക്കട), ഡി കെ മുരളി (വാമനപുരം) തുടങ്ങിയവരുടെ സ്ഥാനാര്‍ത്ഥിത്വം സംസ്ഥാനസമിതി അംഗീകരിച്ചു. പി ശ്രീരാമകൃഷ്ണന്‍, എ പ്രദീപ്കുമാര്‍, എ എം ആരിഫ്, ജി സുധാകരന്‍, എസ് ശര്‍മ്മ, സാജു പോള്‍ എന്നിവരെ വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+