കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള നിയമസഭയില്‍ ഹിന്ദി ഔദ്യോഗിക ഭാഷയല്ല?

Google Oneindia Malayalam News

തിരുവനന്തപുരം: ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കേ ലാലു പ്രസാദ് യാദവ് കേരള മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാര്‍ക്ക് ഹിന്ദിയില്‍ ഒരു കത്തയച്ചു. നായനാരോടാണോ കളി, രസികനായ നായനാര്‍ തനി മലയാളത്തില്‍ അതിന് മറുപടിയും അയച്ചത്രെ. സംഭവം സത്യമായാലും അല്ലെങ്കിലും ഹിന്ദിയോടുള്ള മലയാളിയുടെ മനോഭാവം ഇതാണ്. കേരള നിയമസഭയിലും സംഗതി വ്യത്യസ്തമല്ല.

നിയമസഭയിലെ ചോദ്യോത്തര വേളയില്‍ ഒരു ചേഞ്ചിന് വേണ്ടി ഹിന്ദിയില്‍ ചോദ്യം തൊടുത്ത ജമീല പ്രകാശത്തിനാണ് സ്പീക്കറുടെ കസേരയിലിരുന്ന എന്‍ ശക്തന്‍ ഈ മുന്നറിയിപ്പ് കൊടുത്തത്. മലയാളമായിക്കോ, ഇംഗ്ലീഷും കന്നഡയും തമിഴും ആയിക്കോ, പക്ഷേ ഹിന്ദി വേണ്ട. ജമീല പ്രകാശത്തിന്റെ ചോദ്യത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി കൊടുത്തു എന്നത് വേറെ കാര്യം.

hindi

കേരള നിയമസഭയില്‍ ഹിന്ദി ഔദ്യോഗിക ഭാഷയല്ല എന്ന കാര്യം അംഗങ്ങള്‍ക്ക് പോലും അറിയില്ല എന്നതാണ് കൗതുകകരമായ കാര്യം. എന്നാല്‍ നിയമസഭയില്‍ മുമ്പ് ഹിന്ദി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് മുതിര്‍ന്ന അംഗവും മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് പറയുന്നത്. നിയമം മാത്രമല്ല സഭയിലെ കാര്യങ്ങളും പറയാനുള്ള ആധികാരികത ആര്യാടനുണ്ടല്ലോ.

എന്നാല്‍ എന്‍ ശക്തന്‍ തന്റെ വാദത്തില്‍ ശക്തമായി ഉറച്ചുനിന്നും. വകുപ്പ് 305 പ്രകാരം ഹിന്ദി കേരള അസംബ്ലിയിലെ അംഗീകൃത ഭാഷകളില്‍ പെടില്ല. കാര്യങ്ങള്‍ അങ്ങനെയാണെങ്കില്‍ എത്രയും വേഗം ഹിന്ദിയെ ഉള്‍പ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. താന്‍ സ്പീക്കറായിരുന്ന കാലത്തും ഹിന്ദി വിഷയം ചര്‍ച്ചയില്‍ വന്നിട്ടുണ്ടെന്ന് സി പി എം നേതാവ് കെ രാധാകൃഷ്ണന്‍ പറഞ്ഞു.

ഇനി ഹിന്ദി ദേശീയഭാഷയാണ് എന്ന് പറയുന്നവര്‍ക്കായി - ഇന്ത്യയില്‍ രാഷ്ട്രഭാഷയില്ല എന്ന് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഒരു പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ട് 2010 ജനുവരിയിലാണ് കോടതി ഇത് പറഞ്ഞത്. വിവരാവകാശ നിയമ പ്രകാരം തിരക്കിയപ്പോള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും കിട്ടിയ മറുപടിയും വ്യത്യസ്തമല്ല, ഭരണഘടനയുടെ 343 വകുപ്പ് പ്രകാരം ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാണ്, രാഷ്ട്രഭാഷയല്ല.

English summary
Kerala Deputy Speaker N. Sakthan asks legislators not to speak in Hindi in assembly since it is not official language.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X