Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭയിലെ സംഘർഷം അടിയന്തര പ്രമേയമായി ഉന്നയിക്കാൻ പ്രതിപക്ഷം; സഭ ഇന്നും പ്രക്ഷുബ്ധമായേക്കും

മർദിച്ച വാച്ച് ആൻറ് വാർഡുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് 6 പ്രതിപക്ഷ എംഎൽഎമാർ സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്. പ്രതിപക്ഷ എംഎൽഎമാർ മർദിച്ചെന്നാണ് വനിതാ വാച്ച് ആൻറ് വാർഡുകളുടെ പരാതി.

assembly1331

തിരുവനന്തപുരം: നിയമസഭയിലെ സംഘർഷം അടിയന്തര പ്രമേയമായി ഉന്നയിക്കാൻ പ്രതിപക്ഷം. നിയമസഭയിൽ ഇന്നലെ ഉണ്ടായ സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ സ്പീക്കർ വിളിച്ച കക്ഷിനേതാക്കളുടെ യോഗം ഇന്ന് രാവിലെ നടക്കും.

മർദിച്ച വാച്ച് ആൻറ് വാർഡുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് 6 പ്രതിപക്ഷ എംഎൽഎമാർ സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്. പ്രതിപക്ഷ എംഎൽഎമാർ മർദിച്ചെന്നാണ് വനിതാ വാച്ച് ആൻറ് വാർഡുകളുടെ പരാതി. സംഘർഷം അടിയന്തര പ്രമേയമായി സഭയിൽ കൊണ്ടുവരാനാണ് പ്രതിപക്ഷ നീക്കം.

ഇതിനായി കെകെ രമ നോട്ടീസ് നൽകും. അടിയന്തിരപ്രമേയ നോട്ടീസ് തുടർച്ചയായി നിരാകരിച്ചതിനെതിരെ സ്പീക്കറുടെ ഓഫീസ് പ്രതിപക്ഷം ഉപരോധിക്കുന്നതിനിടെയാണ് ഇന്നലെ പ്രതിഷേധം സംഘർഷത്തിലേക്ക് മാറിയത്.

സ്പീക്കർ നീതി പാലിക്കണമെന്ന ബാനർ ഉയർത്തിയായിരുന്നു പ്രതിപക്ഷം ഓഫീസ് ഉപരോധിച്ചത്.

സംഘർഷത്തിനിടെ ഭരണപക്ഷ എംഎൽഎമാരുടെ സംരക്ഷണയിൽ സ്പീക്കർ ഓഫീസിൽ പ്രവേശിച്ചിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണനെ വാച്ച് ആന്റ് വാർഡ് മർദിച്ചതായി പ്രതിപക്ഷം ആരോപിച്ചു. അതിനിടെ ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് കുഴഞ്ഞുവീണിരുന്നു.

Hair Care: തിളങ്ങും, തിങ്ങിത്തിങ്ങി വളരും.. ചെയ്യേണ്ടത് ഇക്കാര്യം

പ്രതിഷേധിച്ച എംഎൽഎമാരെ വാച്ച് ആന്റ് വാർഡ് ബലം പ്രയോഗിച്ചു നീക്കിയിരുന്നു. നിരന്തരമായി അടിയന്തര പ്രമേയ നോട്ടീസുകൾക്ക് അനുമതി നിഷേധിക്കുന്നതിന് എതിരെയായിരുന്നു പ്രതിഷേധം. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ കൂടി സംരക്ഷിക്കേണ്ട സ്പീക്കർ ഏകപക്ഷീയമായി പെരുമാറുന്നു എന്നും പ്രതിപക്ഷം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+