കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാളയാര്‍ കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്ന് മുഖ്യമന്ത്രി; നിയമസഭയില്‍ പ്രതിപക്ഷ ബഹളം

Google Oneindia Malayalam News

തിരുവനന്തപുരം: വാളയാര്‍ കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കേസില്‍ സിബിഐ വേണോ പുനരന്വേഷണം വേണോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാളയാര്‍ കേസില്‍ എംഎല്‍എ ഷാഫി പറമ്പില്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

 pinarayiassembly

വാളയാര്‍ കേസില്‍ ഒരു ചുക്കും ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.രണ്ട് കുട്ടികളെ കൊന്ന് തള്ളിയവര്‍ പാട്ടും പാടി നടക്കുന്നുവെന്നും ഷാഫി പറമ്പില്‍ എംഎല്‍എ സഭയില്‍ ആരോപിച്ചു. സിപിഎം പ്രാദേശിക നേതാക്കളാണ് കേസില്‍ ഇടപെട്ട് പ്രതികളെ രക്ഷിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പോലീസ് ഇടപെട്ടിരുന്നുവെങ്കില്‍ രണ്ടാമത്തെ കുട്ടിയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

എന്നാല്‍ കേസ് അട്ടിമറിച്ചുവെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. പോലീസിന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും.സര്‍ക്കാര്‍ എന്നും ഇരകള്‍ക്കൊപ്പമാണ്.ഇക്കാര്യത്തില്‍ രാഷ്ട്രീയം നോക്കില്ല. അപ്പീല്‍ അടക്കം കേസിന്‍റെ തുടര്‍നടപടികള്‍ക്ക് പ്രഗത്ഭരായ അഭിഭാഷകരെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം കേസില്‍ സിബിഐ അന്വേഷണം വേണമെന്നും മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരല്ലെന്നും കാണിച്ച് പ്രതിപക്ഷ അംഗങ്ങള്‍ നടത്തുളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. സ്പീക്കറുടെ ഇരിപ്പിടത്തിന് മുന്നില്‍ കയറിയും പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചു.

പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനമാണ് തിങ്കളാഴ്ച തുടങ്ങിയത്.ചോദ്യോത്തര വേളയ്ക്ക് ശേഷം രാവിലെ പത്ത് മണിയോടെ പുതിയ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു. കോന്നി മണ്ഡലം എംഎല്‍എ കെയു ജനീഷ് കുമാറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദ്ദീന്‍ സത്യപ്രതിജ്ഞ ചെയ്തു. കന്നഡയിലാണ് ഖമറുദ്ദീന്‍ സത്യപ്രതിജ്ഞ ചെയ്തത്.

Recommended Video

cmsvideo
Walayar case; victims family reveals more details | Oneindia Malayalam

വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്ത് ആണ് മൂന്നാമതായി സത്യപ്രതിജ്ഞ ചെയ്തത്. അരൂര്‍ എംഎല്‍എ ഷാനിമോള്‍ ഉസ്മാന്‍, എറണാകുളത്ത് നിന്ന് ജയിച്ച ടിജെ വിനോദ് എന്നിവര്‍ തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്തു.
പാലായില്‍ നിന്നും ജയിച്ച മാണി സി കാപ്പന്‍ നേരത്തേ സത്യപ്രതിജ്ഞ ചെയ്തിരുന്നു.

'നിങ്ങളുടെ കോപ്പിലെ നിയമവിജ്ഞാനം തൽക്കാലത്തേക്ക് കയ്യിൽ വച്ചാൽ മതി';വിടി ബല്‍റാം'നിങ്ങളുടെ കോപ്പിലെ നിയമവിജ്ഞാനം തൽക്കാലത്തേക്ക് കയ്യിൽ വച്ചാൽ മതി';വിടി ബല്‍റാം

ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ കൈയ്യേറ്റ ശ്രമം; നടി നൂറിന്‍ ഷെരീഫിന് മൂക്കിന് പരിക്ക്! വീഡിയോ

വിവാഹം കഴിക്കാന്‍ ലക്ഷ്യം വെച്ചത് ഷാജുവിനെ അല്ല, മറ്റൊരാളെ..പാരയായത് ഭാര്യ,ജോളിയുടെ വെളിപ്പെടുത്തല്‍

English summary
Kerala assembly; Opposition uproar over Valayar case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X