കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധി: ശിവന്‍കുട്ടിയുടെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളികേസിലെ സുപ്രീം കോടതിയ വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി വി ശിവന്‍കുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷം. മന്ത്രി സ്വയം രാജിവെച്ച് പുറത്ത് പോവാന്‍ തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അഭിപ്രായപ്പെട്ടു. സ്വയം പുറത്ത് പോവാന്‍ തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ചോദിച്ച് വാങ്ങാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യം.

നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്

മന്ത്രി സ്ഥാനത്ത് തുടരാനുള്ള എല്ലാ ധാര്‍മ്മികമായ അര്‍ഹതയും ശിവന്‍കുട്ടിക്ക് നഷ്ടമായെന്നായിരുന്നു കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്റെ പ്രതികരണം. സുപ്രീംകോടതിയില്‍ സര്‍ക്കാറിന് കനത്ത തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. മന്ത്രി ഇനിയും പദവിയില്‍ തുടരുന്നത് ധാര്‍മ്മികപരമായും നിയമപരമായും ശരിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 paravur

Recommended Video

cmsvideo
തിരുവനന്തപുരം; വി ശിവന്‍കുട്ടി രാജിവെയ്ക്കണമെന്ന് പ്രതിപക്ഷം

അതേസമയം സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജിയില്ലെന്നായിരുന്നു വി ശിവന്‍കുട്ടിയുടെ പ്രതികരണം. വിചാരണക്കോടതിയില്‍ നിരപരാധിത്വം തെളിയിക്കും. സുപ്രീംകോടതി കേസിന്റെ മറ്റ് കാര്യങ്ങളിലേക്ക് കടന്നിട്ടില്ലെന്നും ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭാ കൈയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാറിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു. ഇതോടെ മന്ത്രി വി ശിവന്‍കുട്ടിക്ക് പുറമെ കെടി ജലീൽ എംഎൽഎ മുൻ എംഎൽഎമാരായ കെ.കുഞ്ഞമ്മദ്, ഇപി ജയരാജൻ, സികെ സദാശിവൻ, കെ അജിത്ത് എന്നിവരടക്കം കൈയ്യാങ്കളി കേസില്‍ പ്രതികളായ ആറ് നേതാക്കളും വിചാരണ നേരിടേണ്ടി വരും. തിരുവനന്തപുരം സിജെഎം കോടതിയിൽ നിയമസഭാ കൈയ്യാങ്കളി കേസിൻ്റെ വിചാരണ നടന്നിരുന്നത്.

ആരാധകര്‍ നിലത്ത് നിര്‍ത്തിയില്ല: ഒടുവില്‍ മണിക്കുട്ടനേയും ഉള്‍പ്പെടുത്തി നവരസയുടെ ട്രെയ്‍ലര്‍

English summary
kerala assembly ruckus case; Opposition leaders demands resignation of v sivankutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X