Get Updates
Get notified of breaking news, exclusive insights, and must-see stories!

അപ്പീൽ പിൻവലിക്കുമോ? നിയമസഭാ കയ്യാങ്കളിക്കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ

കേസിലെ അപ്പീല്‍ പിന്‍വലിക്കുന്നതില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കും

ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളിക്കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് തീര്‍പ്പാക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹര്‍ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി സംസ്ഥാന സര്‍ക്കാരിനെ വിമർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസിലെ അപ്പീല്‍ പിന്‍വലിക്കുന്നതില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കും.

Kerala Assembly

അതിസുന്ദരിയായി ആൻ അഗസ്റ്റിൻ; വൈറലായി ചിത്രങ്ങൾ

എംഎൽഎമാരുടേത് ഒരിക്കലും യോജിക്കാനാകാത്ത പ്രവൃത്തിയാണെന്ന് കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. തെറ്റായ സന്ദേശമാണ് നിയമസഭാ കയ്യാങ്കളിക്കേസിലൂടെ ഇടതുനേതാക്കള്‍ നല്‍കിയതെന്നും കോടതി നിരീക്ഷിച്ചു. വിശദമായി കേൾക്കാതെ ഹര്‍ജി തള്ളരുതെന്ന സര്‍ക്കാര്‍ ആവശ്യം പരിഗണിച്ചാണ് കോടതി കേസ് ഇന്നത്തേക്ക് മാറ്റിവച്ചത്. അപ്പീല്‍ പിന്‍വലിക്കുകയാണെങ്കില്‍ പ്രതികള്‍ക്ക് വിചാരണാകോടതിയില്‍ വിചാരണ നേരിടേണ്ടി വരും.

Recommended Video

cmsvideo
    CM Pinarayi Vijayan has the right to wear the ponnada to me says PM Modi

    സംസ്ഥാന സർക്കാർ ഇന്ന് അപ്പീൽ പിൻവലിക്കുന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെങ്കിലും അങ്ങനെ സംഭവിച്ചാൽ പ്രതികളും അപ്പീൽ പിൻവലിച്ചേക്കും. കേസില്‍ ഇന്ന് സര്‍ക്കാര്‍ വാദം തുടരുമെന്നും കോടതിക്ക് തൃപ്തികരല്ലെങ്കില്‍ അപ്പീല്‍ പിന്‍വലിക്കുമെന്നാണ് സര്‍ക്കാരിനോട് അടുത്ത് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

    കേസ് പിൻവലിക്കണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് കേരളം സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനം അംഗീകരിക്കണമെന്ന് അപ്പീലിൽ പറയുന്നു. 2015 മാർച്ച് പതിമൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് ധനമന്ത്രിയായിരുന്ന കെഎം മാണി ബജറ്റ് അവതരിപ്പിക്കുമ്പോൾ പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു.സ്പീക്കറുടെ കസേരയടക്കം മറിച്ചിട്ട് നടത്തിയ പ്രതിഷേധത്തിൽ രണ്ടര ലക്ഷം രൂപ നഷ്ടമുണ്ടായെന്നാണ് കേസ്.

    എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+