നിയമസഭ കയ്യാങ്കളി; പ്രചരിക്കുന്ന ദൃശ്യങ്ങള്‍ വ്യാജമെന്ന് പ്രതികള്‍, കോടതിയില്‍ വിചിത്ര വാദം
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ വിചിത്ര വാദവുമായി മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പടേയുള്ള പ്രതികള്‍. കേസില്‍ പ്രചരിക്കപ്പെടുന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതല്ലെന്നാണ് തിരുവനന്തപുരം സിജെഎം കോടതിയില്‍ പ്രതികള്‍ വാദിച്ചത്. കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിടുതല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലായിരുന്നു പ്രതികളുടെ ഈ വിചിത്ര വാദം. മന്ത്രി വി ശിവന്‍കുട്ടിക്ക് പുറമെ ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ് വിടുതല്‍ ഹര്‍ജി നല്‍കിയത്.
ഇതോടൊപ്പം തന്നെ സ്പീക്കറുടെ ഇരിപ്പിടത്തിൽ കയറിയ തോമസ് ഐസക്കിനെയും സുനിൽകുമാറിനെയും ബി സത്യനെയും എന്തുകൊണ്ട് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല എന്ന ചോദ്യവും പ്രതികള്‍ ഉന്നയിച്ചതായിട്ടാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 21 മന്ത്രിമാരും സ്പീക്കരും ഉള്‍പ്പടെ 140 ജനപ്രതിനിധികള്‍ ഉണ്ടായിട്ടും പൊലീസുകാരെയാണ് സാക്ഷികളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. തങ്ങളെ തടയാനത്തെ വാച്ച് ആന്‍റ് വാർഡൻമാരെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. പൊലീസ് മനപ്പൂര്‍വ്വം പ്രശ്നം സൃഷ്ടിക്കുകയായിരുന്നുവെന്നും പ്രതികള്‍ വാദിച്ചു.
അതേസമയം, ഇടത് നേതാക്കളുടെ വിടുതല്‍ ഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. നിയമപരമായി ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞുകൊണ്ടാണ് പ്രതികള്‍ പൊതുമുതൽ നശിപ്പിച്ചത്. ഇത് കേരള നിയമസഭയുടെ ചരിത്രത്തിലാദ്യത്തെ സംഭവമാണെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. കേസില്‍ അടുത്ത മാസം ഏഴിന് കോടതി ഉത്തരവ് പറയും.

അതിനിടെ,നിയമസഭാ കയ്യാങ്കളി കേസിൽ പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങൾ യഥാർത്ഥത്തിൽ ള്ളതല്ലെന്ന സർക്കാരിന്റെ പുതിയ വാദം പ്രഹസനമാണെന്ന വിമര്‍ശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത് എത്തി. വി ശിവൻകുട്ടി മുൻമന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി ജലീൽ ഇടതുമുന്നണി നേതാക്കളായ കെ അജിത്ത്, സി.കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരുടെ നിലപാട് സർക്കാരിന്റെത് തന്നെയാണ്. അന്നത്തെ സംഭവം കേരളം മുഴുവൻ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Recommended Video
നിയമസഭാ സെക്രട്ടറിയേറ്റ് റെക്കോർഡ് ചെയ്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നിട്ടും പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങൾ യഥാർത്ഥത്തിൽ ഉള്ളതല്ലെന്ന് പറയുന്നത് ജനാധിപത്യത്തെ അവഹേളിക്കലാണ്. കോടതിയുടെ അന്തിമവിധി വന്നിട്ടും സിപിഎമ്മും സർക്കാരും അത് അം ഗീകരിക്കാതെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്.
സംഘർഷം ഉണ്ടാക്കിയത് വാച്ച് ആൻറ് വാർഡായി എത്തിയ പൊലീസുകാരാണെന്നും അക്രമത്തിന് പ്രതികൾക്ക് ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നുമുള്ള വാദം അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications