കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പോകുമ്പോൾ ആ ജോസ് മോനെയും ഒപ്പം കൂട്ടണം;ഒറ്റ അപേക്ഷ, തലയിൽ മുണ്ടിട്ട് പോയേക്കരുത്';പരിഹസിച്ച് ഫിറോസ്

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസില്‍ വിചാരണ കോടതി നടപടികള്‍ സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസില്‍ മന്ത്രിമാരായ കെടി ജലീലും ഇപി ജയരാജനും ഇന്ന് ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് രണ്ട് മന്ത്രിമാരും ഇന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജോസ് കെ മാണിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്.

ഹാജകാരണം

ഹാജകാരണം

മന്ത്രിമാരായ ഇ.പി ജയരാജനും കെ.ടി ജലീലിലും പോകുമ്പോള്‍ ജോസ് കെ മാണിയെയും കോടതിയില്‍ കൂട്ടണമെന്നാണ് പികെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചത്. 'കെ.എം മാണിക്കെതിരെയുള്ള ബാര്‍ കോഴ ആരോപണത്തിന്റെ പേരില്‍ നിയസഭ തല്ലിത്തകര്‍ത്ത കേസില്‍ മന്ത്രിമാരായ ഇ.പി ജയരാജനോടും കെ.ടി ജലീലിനോടും ഇന്ന് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പോകുമ്പോള്‍ ആ ജോസ് മോനെയും ഒപ്പം കൂട്ടണം'- പികെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം

ജോസ് മോനെയും ഒപ്പം കൂട്ടണം

ജോസ് മോനെയും ഒപ്പം കൂട്ടണം

കെ.എം മാണിക്കെതിരെയുള്ള ബാര്‍ കോഴ ആരോപണത്തിന്റെ പേരില്‍ നിയസഭ തല്ലിത്തകര്‍ത്ത കേസില്‍ മന്ത്രിമാരായ ഇ.പി ജയരാജനോടും കെ.ടി ജലീലിനോടും ഇന്ന് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പോകുമ്പോള്‍ ആ ജോസ് മോനെയും ഒപ്പം കൂട്ടണം. അതൊക്കെ അന്നത്തെ ഒരു തമാശയായിരുന്നെന്നും കേരളത്തിലെ ജനങ്ങളെ ഞങ്ങളെത്ര തവണ ഇത് പോലെ വിഡ്ഢികളാക്കിയിട്ടുണ്ടെന്നും വാദിക്കണം.

നോട്ടെണ്ണല്‍ മെഷീന്‍

നോട്ടെണ്ണല്‍ മെഷീന്‍

മാത്രവുമല്ല സ്വര്‍ണ്ണക്കടത്ത് വഴി വന്ന പണമൊക്കെ എണ്ണാന്‍ നോട്ടെണ്ണല്‍ മെഷീന്റെ ആവശ്യമുണ്ടെന്നുള്ള കാര്യവും പറഞ്ഞ് വെച്ചേക്കണം. ഒറ്റ അപേക്ഷയേ ഉള്ളൂ. തലയില്‍ മുണ്ടിട്ട് പോയേക്കരുത്. നെഞ്ച് വിരിച്ച്, മലയാളികളെ കൊഞ്ഞനം കുത്തി തന്നെ പോവണം. അതാണന്തസ്സ്.

അകമ്പടിയായി ജോസും

അകമ്പടിയായി ജോസും

അതേസമയം, ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യനും ജോസ് കെ മാണിയെ പരിഹസിച്ചിരുന്നു. കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാന്‍ നിയമസഭയില്‍ കയ്യാങ്കളിയും അക്രമവും നടത്തിയ കേസില്‍ കോടതിയില്‍ ഹാജരാകാന്‍ മന്ത്രിമാരായ ഇ പി ജയരാജനും കെ ടി ജലീലും പോകുമ്പോള്‍ അവര്‍ക്കു അകമ്പടിയായി ജോസ് കെ മാണി ഉണ്ടാകുന്നതു നല്ലതാണെന്ന് സുബ്രഹ്മണ്യന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പാലാ കയ്യിൽ നിന്ന് പോയേക്കും; എൽഡിഎഫിനെ ഞെട്ടിക്കാൻ എൻസിപി, നിർണായക നീക്കവുമായി രണ്ട് വിഭാഗങ്ങൾപാലാ കയ്യിൽ നിന്ന് പോയേക്കും; എൽഡിഎഫിനെ ഞെട്ടിക്കാൻ എൻസിപി, നിർണായക നീക്കവുമായി രണ്ട് വിഭാഗങ്ങൾ

ശിവശങ്കറിലൂടെ പിണറായി വിജയനിലേക്ക്... ഇഡിയുടെ തന്ത്രം ഫലിച്ചു; പിണറായി രാജിവയ്ക്കുമോ?ശിവശങ്കറിലൂടെ പിണറായി വിജയനിലേക്ക്... ഇഡിയുടെ തന്ത്രം ഫലിച്ചു; പിണറായി രാജിവയ്ക്കുമോ?

കോട്ടയത്ത് 4 സീറ്റുകള്‍ കൂടി കോണ്‍ഗ്രസ് സ്വന്തമാക്കും;ജോസിന് 6 ഉം മുസ്ലിം ലീഗിന് ഒരു സീറ്റും നല്‍കുംകോട്ടയത്ത് 4 സീറ്റുകള്‍ കൂടി കോണ്‍ഗ്രസ് സ്വന്തമാക്കും;ജോസിന് 6 ഉം മുസ്ലിം ലീഗിന് ഒരു സീറ്റും നല്‍കും

കളം പിടിക്കാൻ ഉറച്ച് ഉമ്മൻ ചാണ്ടി; തന്ത്രപരമായി കരുക്കൾ നീക്കി എ ഗ്രൂപ്പ്.. അവസാന ലാപ്പിൽ അട്ടിമറി?കളം പിടിക്കാൻ ഉറച്ച് ഉമ്മൻ ചാണ്ടി; തന്ത്രപരമായി കരുക്കൾ നീക്കി എ ഗ്രൂപ്പ്.. അവസാന ലാപ്പിൽ അട്ടിമറി?

Recommended Video

cmsvideo
Assembly election campaign; UDF wanted Rahul Gandhi more time in Kerala

English summary
Kerala Assembly ruckus; Youth League leader PK Firos mocks Jose K. Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X