പറഞ്ഞത് കേള്‍ക്കാതെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍, ബഹളം: ക്ഷുഭിതനായി സ്പീക്കർ എഎന്‍ ഷംസീർ
തിരുവനന്തപുരം: നിയമസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങളോട് ക്ഷുഭിതനായി സ്പീക്കർ എഎന്‍ ഷംസീർ. പുതുപ്പള്ളിയിലെ സതിയമ്മയുടെ ജോലിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പരാമർശങ്ങളെ തുടർന്നാണ് സഭയില്‍ നാടകീയ സംഭവങ്ങള്‍ക്ക് ഇടയാക്കിയത്. ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് സംസാരിച്ചതിനാണ് സതിയമ്മയുടെ ജോലി നഷ്ടമാക്കിയതെന്ന വാദമാണ് വിഡി സതീശന്‍ നിയമസഭയിലും നടത്തിയത്
പൊലീസിനെതിരെ രൂക്ഷമായ വിമർനങ്ങളായിരുന്നു പ്രതിപക്ഷ നേതാവ് നടത്തിയത്. സതിയമ്മയെ പിരിച്ച് വിട്ടതിന് പുറമെ അവർക്കെതിരെ കേസെടുത്തു. തൊണ്ണൂറിലേറെ വയസ്സുള്ള ഗ്രോ വാസു ഒരു മുദ്രാവാക്യം വിളിച്ചപ്പോള്‍ പൊലീസ് അദ്ദേഹത്തിന്റെ വായ് പൊത്തി പിടിക്കുകയാണ്. ഇതാണോ പൊലീസിന്റെ രീതി. കുഞ്ഞുങ്ങൾക്ക് എതിരായി 5315 കുറ്റകൃത്യങ്ങൾ കേരളത്തിലുണ്ടായി. ഹൃദയം നുറുങ്ങുന്ന സംഭവങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സതിയമ്മയുടെ ജോലിയുമായി ബന്ധപ്പെട്ട പരാമർശത്തിന് മറുപടി നൽകാൻ മന്ത്രി ചിഞ്ചു റാണി എഴുന്നേറ്റതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ വാക്കേറ്റം തുടർന്നതോടെ ഇരുപക്ഷത്തോടെയും സ്പീക്കർ സീറ്റിലിരിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ ക്ഷുഭിതനാവുകയായിരുന്നു. ഞാന്‍ സംസാരിക്കുമ്പോള്‍ മന്ത്രി സംസാരിക്കുന്നത് മര്യാദയാണോയെന്നായിരുന്നു വിഡി സതീശന്റെ ചോദ്യം.
തന്നെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുന്നത് അസഹിഷ്ണുതയാണ്. നിങ്ങള്‍ 99 പേർ വിചാരിച്ചാലും ഭീഷണിപ്പെടുത്തി എന്നെ ഇരുത്താമെന്ന് വിചാരിക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാല്‍ ബഹളം തുടർന്നതോടെ പ്രതിപക്ഷ നടുത്തളത്തില്‍ ഇറങ്ങുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് അംഗങ്ങള്‍ വാക്കൗട്ട് പ്രഖ്യാപിച്ചു.
പിന്നാലെ പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി സംസാരിക്കാൻ എഴുന്നേറ്റപ്പോഴും മന്ത്രി ചിഞ്ചുറാണി സതിയമ്മ വിഷയത്തിൽ മറുപടി പറയാൻ ശ്രമിച്ചു. ഇതോടെ പ്രതിപക്ഷ നിരയിൽ നിന്ന് മന്ത്രിക്കെതിരെ വീണ്ടും പ്രതിഷേധം ഉയർന്നു. ഇതിനെതിരെ ഭരണ പ്രതിപക്ഷ അംഗങ്ങളും രംഗത്ത് വന്നു. ഇതിനിടെ വാക്കൗട്ട് പ്രഖ്യാപിച്ച കോൺഗ്രസ് അംഗങ്ങൾ സഭ വിട്ട് പോകാതെ നടുത്തളത്തിലേക്ക് ഇറങ്ങി പ്രതിഷേധം തുടർന്നു. പുതിയ കീഴ്‌വഴക്കം ഉണ്ടാക്കരുതെന്നും ഇറങ്ങിപ്പോകുന്നുവെന്ന് പറഞ്ഞവർ ഇറങ്ങിപ്പോകണമെന്ന് പറഞ്ഞ് സ്പീക്കർ വീണ്ടും അംഗങ്ങളോട് ക്ഷുഭിതനായി.
അതേസമയം, സംസ്ഥാനത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും ഹാനികരമായ അന്തരീക്ഷം ഇല്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ആലുവയിൽ നടന്നത് ദൗർഭാഗ്യകരമായ സംഭവമാണെന്നും അത് ഇനി ആവർത്തിക്കപ്പെടാൻ പാടില്ല. കുറ്റകൃത്യങ്ങൾ നടത്തുന്നവരെ അടിച്ചമർത്തുമെന്ന് വ്യക്തമാക്കിയ അദ്ദേഹം ഒറ്റപ്പെട്ട സംഭവങ്ങൾ പർവ്വതീകരിക്കരുതെന്നും പറഞ്ഞു.
-
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം










Click it and Unblock the Notifications