നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; രാവിലെ 9 മണിക്ക് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് തുടങ്ങും. ഗവർണറും സർക്കാറും തമ്മിലുള്ള തർക്കം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സമ്മേളനം. മാർച്ച് 27 വരെ ആകെ 32 ദിവസം ആയിരിക്കും സമ്മേളനം.
ഗവർണർ 8.50 ഓടെ നിയമസഭയുടെ മുന്നിലെത്തും. മുഖ്യമന്ത്രിയും സ്പീക്കറും പാർലമെന്ററികാര്യമന്ത്രിയും ചേർന്നാണ് ഗവർണറെ സ്വീകരിക്കേണ്ടത്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണർ പ്രസംഗം മുഴുവൻ വായിക്കുമോ എന്ന സംശയമുണ്ട്. കേന്ദ്രത്തിന് എതിരായ വിമർശനങ്ങൾ പ്രസംഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, അത് ഗവർണറ്‍ വായിക്കുമോ എന്ന സംശയവും ഉണ്ട്.

പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഗവർണർ വിട്ട് കളഞ്ഞാലും മന്ത്രിസഭ അംഗീകരിച്ച പ്രസംഗം മുഴുവനായി സഭാ രേഖയുടെ ഭാഗമാകും. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ വിശദീകരണം പോലും ചോദിക്കാതെ ഗവർണർ ഒപ്പിട്ട ആശ്വസാം സർക്കരിന് ഉണ്ട്.
കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിൽ ഉൾപ്പെടെ കേന്ദ്രത്തിനെതിരായ വിമർശനങ്ങളാണ് ഉണ്ടാവുക.മാർച്ച് 27 വരെയാണ് സമ്മേളനം. ഓർഡിനൻസുകൾക്ക് പകരമുള്ള മൂന്ന് ബില്ലുകൾ അടക്കം ആകെ എട്ട് ബില്ലുകളാണ് പരിഗണിക്കുന്നത്. സർക്കാർ - പ്രതിപക്ഷ പോര് രൂക്ഷമാകാനാണ് സാധ്യത. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ ആർ ഒ സി കണ്ടെത്തലുകൾ, അന്വേഷണം, സാമ്പത്തിക പ്രതിസന്ധി, നവകേരള സദസ്സിനെ ചൊല്ലിയുള്ള തർക്കങ്ങൾ ഒക്കെ പ്രതിപക്ഷം ഉന്നയിക്കും.
കേന്ദ്രത്തിന് എതിരായ സമരത്തിൽ പ്രതിപക്ഷം വിട്ട് നിൽക്കുന്നതായിരിക്കും സർക്കാർ പ്രതിപക്ഷത്തിനെതിരെ ഉന്നയിക്കുക. മാർച്ച് 27 വരെ നീണ്ടുനിൽക്കുന്ന സമ്മേളനം ലോക്സഭ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെ തുടക്കമാകും. ഫെബ്രുവരി 5ന് 2024 - 25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണവും നടക്കും.
ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നേ ഉള്ള ബജറ്റായത് കൊണ്ട് ക്ഷേമപെൻഷൻ വർദ്ധിപ്പിക്കുന്നത് അടക്കമുള്ള പ്രഖ്യാപനങ്ങൾക്ക് സാധ്യത ഉണ്ട്. ജനുവരി 29, 30, 31 തീയിതികളിൽ ഗവർണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രേമേയത്തിൻ മേലുള്ള ചർച്ച നടക്കും.
കടുത്ത സാമ്പത്തിക പ്രതിസന്ധി ആണ് സർക്കാർ നേരിടുന്ന വെല്ലുവിളി












Click it and Unblock the Notifications