കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭ സമ്മേളനം ഇന്ന് തുടങ്ങും!! പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്

Google Oneindia Malayalam News

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഇന്ന് തുടങ്ങും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അഞ്ച് അംഗങ്ങളും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പൂര്‍ണമായും നിയമനിര്‍മ്മാണം ഉദ്ദേശിച്ചുള്ളതാണ് സമ്മേളനം 19 ദിവസമാണ് ചേരുക.

 asembly-

പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ഭരണപക്ഷത്തിന്‍റെ അംഗബലം 90 ല്‍ നിന്ന് 93 ആയി വര്‍ധിക്കും. പ്രതിപക്ഷത്തിന്‍റേത് 47 ല്‍ നിന്ന് 45 ആയി കുറയും.ഉപതിരഞ്ഞെടുപ്പ് നടന്ന ആറിടങ്ങളില്‍ പാലായും വട്ടിയൂര്‍ക്കാവും കോന്നിയുമാണ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത്. എല്‍ഡിഎഫിന്‍റെ സിറ്റിങ്ങ് സീറ്റായ അരൂരാണ് യുഡിഎഫ് പിടിച്ചെടുത്തത്.

നിയമനിര്‍മാണമാണ് സഭാ സമ്മേളനത്തിന്‍റെ മുഖ്യ അജണ്ടയെങ്കിലും ഉപതിരഞ്ഞെടുപ്പും മറ്റ് രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളും ചര്‍ച്ചയാകും. വാളയാറിലെ പെണ്‍കുട്ടികളുടെ മരണവും മാര്‍ക്ക് ദാന വിവാദവും പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടും. അതേസമയം പാലരിവട്ടം പാലം അഴിമതി ഭരണപക്ഷം ചര്‍ച്ചയാക്കിയേക്കും.

2019 ലെ കേരള വെറ്ററിനറി ജന്തു ശാസ്ത്രങ്ങൾ സർവകലാശാല (ഭേദഗതി) ബിൽ. 2019 ലെ കേരള അങ്കണവാടി വർക്കർമാരുടേയും അങ്കണവാടി ഹെൽപ്പർമാരുടേയും ക്ഷേമനിധി (ഭേദഗതി) ബിൽ എന്നിവ സഭ ഇന്ന് പരിഗണിക്കും.

 <strong>വിവാഹം കഴിക്കാന്‍ ലക്ഷ്യം വെച്ചത് ഷാജുവിനെ അല്ല, മറ്റൊരാളെ..പാരയായത് ഭാര്യ,ജോളിയുടെ വെളിപ്പെടുത്തല്‍</strong> വിവാഹം കഴിക്കാന്‍ ലക്ഷ്യം വെച്ചത് ഷാജുവിനെ അല്ല, മറ്റൊരാളെ..പാരയായത് ഭാര്യ,ജോളിയുടെ വെളിപ്പെടുത്തല്‍

'രാഹുൽ ഗാന്ധി രാജിവച്ചിട്ട് ഇല്ലാത്ത ക്ഷീണമൊന്നും ഞങ്ങൾ രാജി വച്ചാൽ ഉണ്ടാകില്ലെന്ന് പറയണം'

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെ പിന്നിലാക്കിയത് ആ സഖ്യം..... 20 സീറ്റില്‍ നിലം തൊട്ടില്ല

English summary
Kerala assembly sessions to start today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X