Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭാ സമ്മേളനം: ലോകായുക്ത ഭേദഗതി ബില്ല് നിയമസഭ പാസാക്കി

Aug 30, 2022, 4:36 pm IST

കുരയ്ക്കാന്‍ പോലും കഴിയാത്ത രീതിയില്‍ ലോകായുക്തയെ തകര്‍ത്ത് തരിപ്പണമാക്കിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
Aug 30, 2022, 4:06 pm IST

ബില്ലിന്റെ വോട്ടെടുപ്പിന് മുന്‍പ് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. ഇതിന് കൂട്ടുനില്‍ക്കാനാകില്ല എന്നും വി ഡി സതീശന്‍ പറഞ്ഞു. ജുഡീഷ്യല്‍ തീരുമാനം പരിശോധിക്കാന്‍ എക്‌സിക്യൂട്ടീവിന് സാധിക്കില്ലെന്ന് വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു
Aug 30, 2022, 3:47 pm IST

ലോകായുക്ത ഭേദഗതി ബില്ല് നിയമസഭ പാസാക്കി. പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. ചരിത്രത്തിലെ കറുത്ത ദിനമെന്ന് വിഡി സതീശന്‍
Aug 30, 2022, 3:34 pm IST

സഭക്കുള്ള അധികാരം സബ്ജക്ട് കമ്മിറ്റിക്കും ഉണ്ടെന്ന് പി രാജീവ് വ്യക്തമാക്കി. പ്രതിപക്ഷത്തിന്‍റെ ക്രമ പ്രശ്‌നം തള്ളി സ്പീക്കർ റൂളിംഗ് നല്‍കി.
Aug 30, 2022, 3:08 pm IST

സഭ അധികാരപ്പെടുത്താതെ പുതിയ ഭേദഗതി ചേർത്തത് ചട്ട വിരുദ്ധമെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
Aug 30, 2022, 3:07 pm IST

സബ്ജക്ട് കമ്മറ്റി പരിഗണിച്ച ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു
Aug 30, 2022, 1:52 pm IST

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവബത്ത നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്
Aug 30, 2022, 12:06 pm IST

ആരോഗ്യമന്ത്രിക്ക് സ്പീക്കറുടെ താക്കീത്. നിയമസഭാ ചോദ്യങ്ങൾക്ക് അവ്യക്തമായ മറുപടികൾ അവർത്തിച്ച് നൽകരുത്. ഇത്തരം ശൈലി ഇനി ആവർത്തിക്കരുതെന്നും സ്പീക്കർ നിർദേശം നൽകി. പി.പി.ഇ കിറ്റ് അഴിമതി സംബന്ധിച്ച ചോദ്യത്തിന് ഒരേ മറുപടി നൽകിയതിനാണ് താക്കീത്. നിയമസഭ സെക്രട്ടറിയേറ്റ് ഇക്കാര്യം ആരോഗ്യ മന്ത്രിയെ അറിയിച്ചു.
Aug 30, 2022, 11:29 am IST

കേരളത്തില്‍ മൂന്നര കോടി ജനങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാന്‍ പറ്റാത്ത അവസ്ഥയും മറിച്ച് നായകള്‍ക്ക് സുഖകരമായി ജീവിക്കാന്‍ പറ്റുന്ന അവസ്ഥയാണെന്ന് പി കെ ബഷീര്‍ എംഎല്‍എ നിയമസഭയില്‍.
Aug 30, 2022, 11:24 am IST

ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാനോ കാലാവസ്ഥാ മുന്നറിയിപ്പുകളോ സംസ്ഥാനത്ത് ഫലപ്രദമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.
Aug 30, 2022, 10:25 am IST

ഇടുക്കിയിലും വയനാട്ടിലും ഹൈആൾട്ടിറ്റ‍്യൂഡ് റെസ്ക്യു ഹബ് തുടങ്ങുമെന്ന് റവന്യുമന്ത്രി കെ. രാജൻ. കാലാവസ്ഥാ പ്രവചനത്തിന് കൂടുതൽ ഡോപ്ലാർ റഡാറുകൾ കേന്ദ്രസർക്കാരിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
Aug 30, 2022, 10:15 am IST

കാലാവസ്ഥ പ്രവചനത്തിന് കേന്ദ്രത്തോട് കൂടുതല്‍ സഹായം തേടിയിട്ടുണ്ടെന്ന് മന്ത്രി
Aug 30, 2022, 10:14 am IST

കുടയത്തൂര്‍ ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ള സ്ഥലമായിരുന്നില്ലെന്ന് മന്ത്രി കെ രാജന്‍ നിയമസഭയില്‍
Aug 30, 2022, 8:36 am IST

നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സഭ ഇന്നലെ വീണ്ടും സമ്മേളിച്ചത്
Aug 30, 2022, 8:32 am IST

കേരള നിയമസഭ ഇന്ന് സമ്മേളിക്കും. വ്യാഴാച മുതലുള്ള അവധിക്ക് ശേഷം ഇന്നലെയാണ് സഭ വീണ്ടും ആരംഭിച്ചത്.
Aug 24, 2022, 7:28 pm IST

ചാൻസ്ലറുടെ അധികാരം പരിമിതപെടുത്താൻ ആണ് നീക്കമെന്നും,.ഭേദഗതി ഭരണ ഘടനാ വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.
Aug 24, 2022, 7:27 pm IST

വി സി നിയമനത്തിനുള്ള സെർച് കമ്മിറ്റിയിലെ മാറ്റം യുജിസി മാനദണ്ഡത്തിന് വിരുദ്ധം എന്ന് പിസി വിഷ്ണു നാഥ് ആരോപിച്ചു.
Aug 24, 2022, 7:27 pm IST

ഗവർണ്ണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള സർവകലാശാല നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. എതിർപ്പുമായി പ്രതിപക്ഷം രംഗത്തെത്തി.
Aug 24, 2022, 2:51 pm IST

സഹകരണം , രജിസ്ട്രേഷൻ, സാംസ്കാരികം മന്ത്രിയുടെ വാർത്താ സമ്മേളനം ഇന്ന് വൈകിട്ട് നാലിന് നിയമസഭ മീഡിയ റൂമിൽ
Aug 24, 2022, 12:15 pm IST

വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.
Aug 24, 2022, 11:45 am IST

പ്രിയ വര്‍ഗ്ഗീസിന്‍റെ പേര് പറയാതെ കണ്ണൂര്‍ യൂണിവേഴ്സിസിറ്റിയിലെ വിവാദ നിയമനം റോജി എം ജോണാണ് ഉന്നയിച്ചത്. എന്നാല്‍ നിയമനത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ന്യായികരിച്ചു.
Aug 24, 2022, 11:45 am IST

സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ നടന്ന ബന്ധു നിയമനങ്ങളെക്കുറിച്ചും ക്രമക്കേടുകളെക്കുറിച്ചും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.
Aug 24, 2022, 10:33 am IST

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ഇതുവരെ എത്ര പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്, ഏതൊക്കെ റാങ്കില്‍പ്പെട്ട ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്?, ഇവര്‍ക്ക് ശമ്പളത്തിനായുള്‍പ്പടെ അനുവദിച്ചിരിക്കുന്ന തുക?, സര്‍ക്കാരിന് ആകെ എത്ര രൂപ ചെലവായി? എന്നീ ചോദ്യങ്ങളായിരുന്നു ഷാഫി പറമ്പില്‍ നിയമസഭയില്‍ ചോദിച്ചത്.
Aug 24, 2022, 9:42 am IST

ഇസെഡ് കാറ്റഗറിയില്‍ ഉള്‍പ്പെട്ട മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള സുരക്ഷയാണ് നല്‍കുന്നതെന്ന് നിയമസഭയില്‍ മറുപടി. ഷാഫി പറമ്പില്‍ എംഎല്‍എയുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് മറുപടി നല്‍കിയത്.
Aug 24, 2022, 9:09 am IST

വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച് കമ്മിറ്റിയിൽ രണ്ട് അംഗങ്ങളെ കൂടി ചേർത്തു സർക്കാരിന് മേൽക്കൈ നേടൽ ആണ് ലക്ഷ്യം.
Aug 24, 2022, 9:09 am IST

ഗവർണറുടെ അധികാരം വെട്ടി കുറക്കുന്ന സർവകലാശാല നിയമ ഭേദഗതി ബിൽ ഇന്നു നിയമസഭയിൽ അവതരിപ്പിക്കും.
Aug 23, 2022, 6:52 pm IST

ലോകായുക്ത നിയമഭേദഗതി ബില്ലിന്‍ മേല്‍ നിയമസഭയില്‍ തര്‍ക്കിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും നിയമമന്ത്രി പി രാജീവും
Aug 23, 2022, 6:16 pm IST

സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആവശ്യമുള്ള പദ്ധതിയാണ് ഇത് എന്നും ചില പ്രത്യേക സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് സില്‍വര്‍ ലൈനിലുള്ള അനുമതി വൈകിപ്പിക്കുന്നത് എന്നും മുഖ്യമന്ത്രി നിയമസഭയില്‍
Aug 23, 2022, 4:55 pm IST

കേരളത്തിലെ എല്ലാ ജില്ലകളേയും ബന്ധിപ്പിച്ച് കൊണ്ടുള്ള വിമാന സര്‍വീസ് വേണം എന്ന് മുസ്ലിം ലീഗ് എം എല്‍ എ മഞ്ഞളാംകുഴി അലി
Aug 23, 2022, 4:25 pm IST

ലോകായുക്ത ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. കൂടുതല്‍ ചര്‍ച്ച സബ്ജക്ട് കമ്മിറ്റിയില്‍ ആകാമെന്ന് നിയമമന്ത്രി
READ MORE

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം 2022 ആഗസ്റ്റ് 22 തിങ്കളാഴ്ച മുതല്‍ ആരംഭിച്ചിരിക്കുകയാണ്. പത്ത് ദിവസം സഭ സമ്മേളിച്ച് സെപ്റ്റംബര്‍ രണ്ടാം തീയതി സഭ പിരിയും. അഞ്ചാം സമ്മേളന കാലയളവില്‍ നിലവിലുണ്ടായിരുന്ന ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളും പരിഗണിക്കുന്നതിലേക്കായി ഒരു പ്രത്യേക സമ്മേളനം 2022 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ചേരുന്നതാണെന്ന പ്രഖ്യാപനത്തോടെയാണ് അഞ്ചാം സമ്മേളനം അവസാനിപ്പിച്ചത്.

നിലവിലുണ്ടായിരുന്ന 11 ഓര്‍ഡിനന്‍സുകള്‍ വീണ്ടും പ്രഖ്യാപിക്കുവാന്‍ കഴിയാതെ വരികയും അവ റദ്ദാവുകയും ച്യെതതുമൂലം ഉളവായിട്ടുള്ള അസാധാരണമായ സ്ഥിതിവിശേഷം മറികടക്കുന്നതിനായി, റദ്ദായിപ്പോയ ഓര്‍ഡിനന്‍സകളുടെ സ്ഥാനത്ത് പുതിയ നിയമനിര്‍മ്മാണം നടത്തുന്നതിനു വേണ്ടിയാണ് ഈ സമ്മേളനം ഇപ്പോള്‍ അടിയന്തരമായി ചേരുന്നത്.

kerala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+