കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാമര്‍ശങ്ങളെ ശക്തമായി എതിര്‍ക്കുന്നു; നിയമസഭയില്‍ കാര്‍ഷിക നിയമത്തെ പിന്തുണച്ച് ഒ രാജഗോപാല്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം നടക്കുന്നതിനിടെ നിയമത്തെ പിന്തുണച്ച് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ രംഗത്ത്. കര്‍ഷകര്‍ക്ക് എല്ലാ സംരക്ഷണവും ഉറപ്പ് നല്‍കികൊണ്ടാണ് കേന്ദ്രം കാര്‍ഷിക നിയമം പാസാക്കിയതെന്ന് ഒ രാജഗോപാല്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് തങ്ങള്‍ക്ക് കൃഷി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങളും എവിടെയും കൊണ്ടുപോയി വില്‍പ്പന ചെയ്യാന്‍ സാധിക്കുന്നതാണ് പുതിയ നിയമമെന്നും അദ്ദേഹം പറഞ്ഞു.

rajagopal

കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്ക് എതിരായി നില്‍ക്കുന്നവരാണ് ഈ നിയമത്തെ എതിര്‍ക്കുന്നത്. ഈ നിയമം കോണ്‍ഗ്രകസ് മുമ്പ് അവരുടെ അവകാശ പത്രികയില്‍ പറഞ്ഞിട്ടുള്ളതാണെന്നും സിപിഎം അവരുടെ പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം നിയമം പാസാക്കിയതെന്നും രാജഗോപാല്‍ വ്യക്തമാക്കി.

ചിലര്‍ക്ക് എന്ത് വന്നാലും മോദിയെ വിമര്‍ശിക്കണം. ദില്ലി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ കാണാന്‍ പ്രധാനമന്ത്രി തയ്യാറായില്ലെന്നാണ് ഇവിടെ നേരത്തെ പറഞ്ഞത്. എന്നാല്‍ പ്രധാനമന്ത്രി കാണാന്‍ തയ്യാറായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയോട് രാഷ്ട്രീയ നേതാക്കള്‍ പറഞ്ഞത് ആദ്യം നിയമങ്ങള്‍ പിന്‍വലിക്കട്ടെ എന്നാണ് - രാജഗോപാല്‍ പറഞ്ഞു. സഭയില്‍ നിയമത്തിനെതിരെ നടക്കുന്ന പരാമര്‍ശങ്ങളെ ശക്തമായി എതിര്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പ്രതിപക്ഷ നേതാവിന്റെ അഭാവത്തില്‍ കര്‍ഷക സമരത്തിനെതിരായ പ്രമേയത്തെ പിന്തുണച്ച് കോണ്‍ഗ്രസില്‍ നിന്ന് കെ സി ജോസഫാണ് സംസാരിച്ചത്. പ്രമേയത്തില്‍ മൂന്ന് നിയമസഭേദഗതികളും കെസി ജോസഫ് നിര്‍ദേശിച്ചു. പ്രമേയത്തിന്റെ അടിസ്ഥാന ആസയത്തെ പിന്തുണയ്ക്കുന്നതായും എന്നാല്‍ ഇതില്‍ ഭേദഗതി വേണമെന്നും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് കെസി ജോസഫ് ആവശ്യപ്പെട്ടു.

സാധരാണ കൃഷിക്കാരുടെ ആശ്രയമായ മാണി എന്ന ആഴ്ച സംവിധാനത്തെ പുതിയ നിയമം തകര്‍ക്കും എന്ന് കൂടി പ്രമേയത്തില്‍ ഉള്‍പ്പെടുത്തണം. പ്രധാനമന്ത്രി ചര്‍ച്ചക്ക് പോലും തയ്യറാകാത്തതില്‍ പ്രതിഷേധം അറിയിക്കുന്നതായും ചര്‍ച്ചയ്ക്ക് പോലും തയ്യാറാവാതിരുന്ന പ്രധാനമന്ത്രിയെ വിമര്‍ശിക്കണമെന്നും കെസി ജോസഫ് ആവശ്യപ്പെട്ടു.

പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കര്‍ഷകര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്നും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കര്‍ഷകരുടെ ഐതിഹാസികമായ പോരാട്ടത്തിനാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
Actor Krishna Kumar supports Farm Bills | Oneindia Malayalam

English summary
Kerala Assembly Special Session; O Rajagopal Strongly opposes against allegations of Farmers law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X