കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രത്യേക നിയമസഭാ സമ്മേളനം ചൊവ്വാഴ്ച; പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കും, രാഷ്ട്രപതിയെ കാണും

Google Oneindia Malayalam News

തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനം ചൊവ്വാഴ്ച ചേരാന്‍ തീരുമാനം. പൗരത്വ നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കും. സഭയിലെ ആഗ്ലോ ഇന്ത്യന്‍ സംവരണം ഒഴിവാക്കിയതിനെതിരെയും പ്രമേയം പാസാക്കും. പട്ടിക ജാതി-പട്ടിക വര്‍ഗ സംവരണം പത്ത് വര്‍ഷത്തേക്ക് കൂടി തുടരുന്നതിന് നിയമസഭ അംഗീകാരം നല്‍കും.

19

ഇന്ന് രാവിലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. എല്ലാ നേതാക്കളും ഇതിനോട് യോജിച്ചു. സര്‍ക്കാരും അംഗീകരിച്ചതോടെയാണ് ചൊവ്വാഴ്ച നിയമസഭ സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചത്.

പൗരത്വ നിയമത്തില്‍ പെട്ടത് ബിജെപി സഖ്യകക്ഷികള്‍; ജെഡിയു നേതാവ് രാജിവച്ചു, കൂട്ടരാജിക്ക് സാധ്യതപൗരത്വ നിയമത്തില്‍ പെട്ടത് ബിജെപി സഖ്യകക്ഷികള്‍; ജെഡിയു നേതാവ് രാജിവച്ചു, കൂട്ടരാജിക്ക് സാധ്യത

പൗരത്വ നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് സര്‍വകക്ഷി യോഗം തീരുമാനിച്ചിരുന്നു. ഒറ്റയ്ക്കും അല്ലാതെയും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. സര്‍വകക്ഷി സംഘം രാഷ്ട്രപതിയെ കാണാന്‍ ദില്ലിയിലേക്ക് പോകും. ജനങ്ങളുടെ ആശങ്ക അകറ്റാന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രചാരണം നടത്തും. ഭാവി സമര പരിപാടികള്‍ തീരുമാനിക്കുന്നതിന് മുഖ്യമന്ത്രിയെയും പ്രതിപക്ഷനേതാവിനെയും യോഗം ചുമതലപ്പെടുത്തി.

കശ്മീരില്‍ ഇടപെടാന്‍ സൗദി; മുസ്ലിം രാജ്യങ്ങളുടെ യോഗം ചേരുന്നു, കരുനീക്കി പാകിസ്താന്‍കശ്മീരില്‍ ഇടപെടാന്‍ സൗദി; മുസ്ലിം രാജ്യങ്ങളുടെ യോഗം ചേരുന്നു, കരുനീക്കി പാകിസ്താന്‍

11 മണിക്ക് മസ്‌കറ്റ് ഹോട്ടലിലായിരുന്നു യോഗം. മുഖ്യമന്ത്രിയുടെ ആമുഖ പ്രസംഗത്തിന് ശേഷം ബിജെപി അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ഇറങ്ങിപ്പോകുകയും ചെയ്തു. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് പുറമെ മത നേതാക്കളും പങ്കെടുത്തിരുന്നു.

English summary
Kerala Assembly Special session to held on December 31
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X