കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം ഇന്ന് കേരള നിയമസഭ പാസാക്കും: യുഡിഎഫിന്റെ ആവശ്യം തള്ളും!!

Google Oneindia Malayalam News

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രമേയം ഇന്ന് കേരള നിയമസഭ പാസാക്കും. രാജ്യത്ത് ആദ്യമായി പൗരത്വ നിയമഭേദഗതിക്കെതിരായി പ്രമേയം ചര്‍ച്ച ചെയ്യുന്ന നിയമസഭയായി ഇതോടെ കേരളം മാറും. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി പിന്‍വലിക്കണമെന്ന പ്രമേയമാണ് സര്‍ക്കാര്‍ നിയമസഭയില്‍ കൊണ്ടുവരുന്നത്. നിയമഭേദഗതിക്കെതിരായ സംസ്ഥാനത്തിന്റെ പൊതു വികാരം കേന്ദ്രസര്‍ക്കാരിനെ അറിയിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ നീക്കം. നിയമസഭയുടെ അജന്‍ഡയുടെ പുറത്ത് നടക്കുന്ന പ്രത്യേക സമ്മേളനത്തിലാണ് പ്രമേയം പാസാക്കുന്നത്.

നടിയെ ആക്രമിച്ച കേസ്; പ്രതിഭാഗത്തിന്റെ വാദം ഇന്ന്, നടക്കേണ്ടത് ദിലീപ്, മാർട്ടിൻ എന്നിവരുടെ വാദം!

​എന്നാല്‍ വിജ്ഞാപനം ഇറക്കുന്നത് തടയണമെന്നുള്ള കോണ്‍ഗ്രസ് ഉന്നയിച്ച ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കാനിടയില്ല. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് വിഡി സതീശന്‍ എംഎല്‍എ സ്പീക്കര്‍ക്ക് ഇതിനകം തന്നെ കത്ത് നല്‍കിയിട്ടുണ്ട്. അതേസമയം പ്രമേയം പാസാക്കുന്ന നീക്കത്തിനെതിരെ രാഷ്ട്രപതിയെ സമീപിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന പ്രമേയം മുഖ്യമന്ത്രിയാണ് സഭയില്‍ അവതരിപ്പിക്കുന്നത്. സര്‍വ്വകക്ഷി യോഗത്തിലെ തീരുമാന പ്രകാരമാണ് പ്രമേയം പാസാക്കുന്നത്.

pinarayi-vijayan-kerala

Recommended Video

cmsvideo
ചരിത്രം കുറിച്ച് കേരള നിയമസഭ | Oneindia Malayalam

പട്ടികജാതി- പട്ടികവര്‍ഗ്ഗ സംവരണം പത്ത് വര്‍ഷം കൂടി നീട്ടി നല്‍കുന്നതിനുള്ള പ്രമേയം പാസാക്കുകയാണ് പ്രത്യേക നിയമസഭാ സമ്മേളനത്തിന്റെ പ്രധാന അജന്‍ഡ. ആഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ ഒഴിവാക്കിയതിനെതിരെയുള്ള പ്രമേയവും പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പരിഗണിക്കും.

English summary
Kerala assembly to pass a resolution against CAA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X