കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭ സമ്മേളനം ഇന്ന് മുതൽ; വിഴിഞ്ഞം ,സർവ്വകലാശാല വിഷയങ്ങൾ ആയുധമാക്കാൻ പ്രതിപക്ഷം

Google Oneindia Malayalam News

തിരുവനന്തപുരം: പതിഞ്ചാം കേരള നിയമ സഭയുടെ ഏഴാം സമ്മേളനത്തിന് ഇന്ന് മുതൽ തുടക്കമാകും. ഇന്നും നാളെയുമായി ഏഴ് ബില്ലുകളാണ് അവതരിപ്പിക്കുന്നത്. 4 സർവകലാശാലകളുടെ ചാൻസല‍ർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റാൻ ഉള്ള ബില്ലുകൾ, ധനവകുപ്പിന്റെ ബിൽ എന്നിവയെല്ലാമാണ് അവതരിപ്പിക്കാനുള്ളത്.

erala-assembly-160-1660143101-16

വിദേശമദ്യത്തിന് നാലു ശതമാനം നികുതി കൂട്ടാനുള്ള പൊതുവിൽപ്പന നിയമഭേദഗതി ബില്ലിനാണ് ഗവർണറുടെ അനുമതി തേടിയിരിക്കുന്നത്. നികുതി സംബന്ധമായ ബില്ലായതിനാൽ അവതരിപ്പിക്കും മുമ്പ് ഗവർണറുടെ അനുമതി വേണം. എന്നാൽ ധനമന്ത്രി കെ എൻ ബാലഗോപാലിനോടുള്ള പ്രീതി നഷ്ടപ്പെട്ടെന്ന് വ്യക്തമാക്കിയതോടെ അദ്ദേഹം അവതരിപ്പിക്കേണ്ട ബില്ലിനും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അനുമതി ലഭിച്ചിട്ടില്ല.

ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഓർഡിനൻസ് നേരത്തേ പുറപ്പെടുവിച്ചെങ്കിലും ഗവർണർ ഒപ്പിട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബിൽ അവതരിപ്പിക്കാനുള്ള സർക്കാർ തീരുമാനം. അതേസമയം വിഷയത്തിൽ ലീഗ് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന്റെ നിലപാട് ഉറ്റുനോക്കപ്പെടുന്നുണ്ട്. ഗവർണർ വിഷയത്തിൽ തുടക്കം മുതൽ സർക്കാർ അനുകൂല നിലപാടാണ് ലീഗ് സ്വീകരിച്ചിരുന്നത്. ഇന്ന് ചേരുന്ന യു ഡി എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ ഉന്നയിക്കും.

അതേസമയം തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം, സർവ്വകലാശാല വിഷയം, വിഴിഞ്ഞം സമയരം, സിൽവർ ലൈൻ പദ്ധതി തുടങ്ങിയ വിഷയങ്ങൾ സർക്കാരിനെതിരെ പ്രതിപക്ഷം ഇന്ന് ആയുധമാക്കിയേക്കും.
എ എൻ ഷംസീർ സ്പീക്കറായി സഭ നിയന്ത്രിക്കുന്ന ആദ്യ സമ്മേളനമാണെന്ന പ്രത്യേകയും ഈ സമ്മേളനത്തിന് ഉണ്ട്.

കോണ്‍ഗ്രസിന്റെ വിധി നിർണ്ണയിക്കുന്ന 93 മണ്ഡലങ്ങള്‍; ഗുജറാത്തിലിന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്കോണ്‍ഗ്രസിന്റെ വിധി നിർണ്ണയിക്കുന്ന 93 മണ്ഡലങ്ങള്‍; ഗുജറാത്തിലിന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്

സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ പണമില്ല, കനേഡിയക്കാരിക്ക് വിചാരിച്ചിരിക്കാതെ കോടികളുടെ ലോട്ടറിയടിച്ചുസ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ പണമില്ല, കനേഡിയക്കാരിക്ക് വിചാരിച്ചിരിക്കാതെ കോടികളുടെ ലോട്ടറിയടിച്ചു

ഭക്ഷണത്തിന് ബുദ്ധിമുട്ട്; യുവതിയെ തേടിയെത്തി മഹാഭാഗ്യം, ലക്ഷങ്ങള്‍ ലോട്ടറിയടിച്ചുഭക്ഷണത്തിന് ബുദ്ധിമുട്ട്; യുവതിയെ തേടിയെത്തി മഹാഭാഗ്യം, ലക്ഷങ്ങള്‍ ലോട്ടറിയടിച്ചു

English summary
erala-assembly-160-1660143101-16
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X