സഭ പൂട്ടി, ഇനി അടി പുറത്ത്; വിഡി സതീശന് 2 കോടി ചെലവാകുമോ!! കൊണ്ടും കൊടുത്തും മുന്നണികള്‍
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ബഹളത്തില്‍ മുങ്ങിയ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. പ്രതിപക്ഷ അംഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് ബോഡി ഷെയ്മിങ് നടത്തിയന്ന് ആരോപണം ഉയരുകയും ചര്‍ച്ച ചൂടുപിടിക്കുകയും ചെയ്തിരിക്കെ പിപി ചിത്തരഞ്ജന് വഴി അടുത്ത വെടി. പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ അനിശ്ചകാലത്തേക്ക് പിരഞ്ഞു. മൂന്ന് യുഡിഎഫ് അംഗങ്ങളെ സസ്പെന്റ് ചെയ്തു. ഇനി സഭയ്ക്ക് പുറത്തുകാണാം.
ശബരിമലയിലെ സ്വര്‍ണം എവിടെ പോയി, ദേവസ്വം മന്ത്രി വിഎന്‍ വാസവന് രാജിവയ്ക്കണം, ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം, ബോഡി ഷെയ്മിങ് നടത്തിയ മുഖ്യമന്ത്രി വാക്കുകള്‍ പിന്‍വലിക്കണം തുടങ്ങി ആയുധങ്ങള്‍ മൂര്‍ച്ച കൂടി പ്രതിപക്ഷം സഭയുടെ നടുത്തളം നിറയവെ, ഒരു തരി സ്വര്‍ണം പോലും നഷ്ടമാകില്ല, കുറ്റക്കാരെ സംരക്ഷിക്കില്ല തുടങ്ങി പരിചയുമായി ഭരണപക്ഷവും നിലയുറപ്പിച്ചതായിരുന്നു ആദ്യ ചിത്രം.

പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധത്തിനിടെ വാച്ച് ആന്റ് വാഡിലെ വനിതകളെ ആക്രമിച്ചു എന്നാണ് ബുധനാഴ്ച ഭരണപക്ഷം ആരോപിച്ചത്. വാച്ച്ആന്റ് വാഡ് ചീഫിന് കൈക്ക് പരിക്കേറ്റുവെന്നും അദ്ദേഹം ആശുപത്രിയില്‍ ആണെന്നുമാണ് ഇന്ന് സ്പീക്കര്‍ പറഞ്ഞത്. പ്രതിഷേധം ശക്തമായിരുന്നു എങ്കിലും അസാധാരണ സംഭവങ്ങളുണ്ടായിട്ടില്ല എന്ന് പ്രതിപക്ഷം. ഒടുവില്‍ പ്രതിപക്ഷ അംഗങ്ങളായ എം വിന്‍സെന്റ്, സനീഷ് കുമാര്‍, റോജി എം ജോണ്‍ എന്നിവര്‍ക്ക് സസ്പെന്ഷന്.
കടകംപള്ളിയുടെ 2 കോടി
ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിന് ആസ്പദമായ സംഭവം 2019ലാണ് എന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തി. വിവാദ നായകന് ഉണ്ണി കൃഷ്ണന് പോറ്റിയുമായി കടകംപള്ളിക്ക് അടുത്ത ബന്ധമുണ്ട്, ദ്വാരപാലക ശില്‍പ്പം ഏത് കോടീശ്വരന് വിറ്റു എന്ന് കടകംപള്ളിക്ക് അറിയാം, അദ്ദേഹത്തിന് പേര് വെളിപ്പെടുത്തണം എന്നും വിഡി സതീശന് ആവശ്യപ്പെട്ടു.
പരാമര്‍ശം പിന്‍വലിച്ച് പ്രതിപക്ഷ നേതാവ് മാപ്പ് പറയണം എന്നാവശ്യപ്പെട്ട് കടകംപള്ളി സുരേന്ദ്രന് അഡ്വ. രാജഗോപാലന്‍ നായര്‍ മുഖേന വക്കീല്‍ നോട്ടീസ് അയച്ചു. മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും നോട്ടീസില്‍ പറയുന്നു. പ്രതിപക്ഷ നേതാവ് സഭയ്ക്ക് പുറത്തുവച്ച് ആരോപണം ഉന്നയിച്ചതാണ് വക്കീല്‍ നോട്ടീസ് അയക്കാന്‍ കാരണം.
ഒന്നല്ല രണ്ടു ബാനര്‍, ചില മാറ്റങ്ങളും
പ്രതിപക്ഷ അംഗത്തിന്റെ ഉയരമില്ലായ്മയെ പരിഹസിച്ചാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സംസാരിച്ചത്. ഇതിനെ ന്യായീകരിച്ച് മന്ത്രി എംബി രാജേഷ് സംസാരിച്ചെങ്കിലും ചിത്തരഞ്ജന്റെ അനാവശ്യ പ്രയോഗങ്ങള്‍ രംഗം കൂടുതല്‍ വഷളാക്കി. അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍ എന്നതായിരുന്നു പ്രതിപക്ഷം കഴിഞ്ഞ ദിവസം ഉയര്‍ത്തിയ ബാനര്‍. അയ്യപ്പന്റെ സ്വര്‍ണം ചെമ്പാക്കിയ കൊള്ള സംഘം, അയ്യപ്പന്റെ സ്വര്‍ണം ചെമ്പാക്കിയ എല്‍ഡിഎഫ് രാസവിദ്യ തുടങ്ങിയ രണ്ട് ബാനറുകളാണ് ഇന്ന് ഉയര്‍ന്നത്.
ഇന്ന് നിയമസഭയില്‍ നടന്നത്
സ്പീക്കര്‍ എത്തുന്നതിന് മുമ്പ് തന്നെ ഇന്ന് പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയിരുന്നു. പ്ലക്കാര്‍ഡുമായി മുദ്രാവാക്യം വിളികള്‍ ശക്തമായി. ആദ്യം അംഗങ്ങള്‍ ഇരിക്കട്ടെ, എന്നിട്ടേ പ്രതിപക്ഷ നേതാവിന് മൈക്ക് തരൂ എന്നു സ്പീക്കര്‍. മുഖ്യമന്ത്രിയുടെ മോശം വാക്കുകള്‍ വിഡി സതീശന് സഭയില്‍ ഉന്നയിച്ചു. ഇന്ന് സ്പീക്കറും എത്തിയത് രണ്ടുകല്‍പ്പിച്ചാണ്. ഡയസിന് തൊട്ടുമുമ്പില്‍ ബാനര്‍ പിടിക്കാന്‍ സാധിക്കില്ലെന്ന് കട്ടായം പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ മൗനാനുവാദത്തോടെയാണ് അംഗങ്ങള്‍ പ്രശ്നമുണ്ടാക്കുന്നതെന്ന് മന്ത്രി എംബി രാജേഷ് ആരോപിച്ചു. വാച്ച് ആന്റ് വാഡിനെ ആക്രമിക്കുന്നു എന്നതും ഭരണപക്ഷം വിഷയമാക്കി. അതിനിടെയാണ് ചിത്തരഞ്ജന് ഭിന്നശേഷിക്കാരെ അധിക്ഷേപിക്കുംവിധം സംസാരിച്ചത്. ഇതോടെ ചിത്രം പൂര്‍ണമായി മാറി. ഇതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷം സഭവിട്ടു. എങ്കിലും ബില്ലുകള്‍ പാസാക്കിയാണ് സഭ പിരിഞ്ഞത്.
പുറത്ത് പോര് തുടങ്ങിക്കഴിഞ്ഞു
ഇനി പോര് നിയമസഭയ്ക്ക് പുറത്ത്. പ്രതിപക്ഷത്തായിരുന്ന വേളയില്‍ ഇടത് അംഗങ്ങള്‍ കെഎം മാണിക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ സഭയില്‍ അക്രമം നടത്തിയ വീഡിയോ പ്രചരിപ്പിച്ച് യുഡിഎഫ് സൈബര്‍ വിങ് പോരിന് മൂര്‍ച്ച കൂട്ടിക്കഴിഞ്ഞു. ഇവരാണോ ഇപ്പോള്‍ സഭയിലെ സഭ്യതയെ കുറിച്ച് പറയുന്നത് എന്നാണ് ചോദ്യം. ഇനി തലസ്ഥാനവും ജില്ലാ കേന്ദ്രങ്ങളും മുദ്രാവാക്യങ്ങളില്‍ മുങ്ങുമെന്ന് ഉറപ്പായി. അതിനിടെ ബിജെപി എല്ലാ ജില്ലകളിലും ശബരിമല വിഷയത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.
-
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ












Click it and Unblock the Notifications