സില്‍വര്‍ ലൈനില്‍ അപ്രതീക്ഷിത നീക്കവുമായി മുഖ്യമന്ത്രി, നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ അനുമതി
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍. പ്രതിപക്ഷം കൊണ്ട് വന്ന അടിയന്തര പ്രമേയ നോട്ടീസ് സര്‍ക്കാര്‍ അംഗീകരിച്ചു. ഉച്ചയ്ക്ക് ഒരു മണിക്കാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ചുള്ള അടിയന്തര പ്രമേയം നിയമസഭ ചര്‍ച്ച ചെയ്യുക. പിസി വിഷ്ണുനാഥാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ നോട്ടീസ് നല്‍കിയ്ത. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചര്‍ച്ച ചെയ്യുന്ന ആദ്യത്തെ അടിയന്തര പ്രമേയ നോട്ടീസാണിത്. സില്‍വര്‍ ലൈനില്‍ സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യാമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. പദ്ധതിക്ക് പൊതുസമൂഹത്തില്‍ നിന്നും പ്രതിപക്ഷത്തില്‍ നിന്നും വലിയ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അതാണ് ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്.

കേരളത്തിന് വേണ്ടപ്പെട്ട പദ്ധതിയാണെന്നും, വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്നതും കേരളത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് താങ്ങാനാകാത്തതുമായ സില്‍വര്‍ലൈന്‍ പദ്ധതിയെ കുറിച്ചുള്ള ആശങ്കകള്‍ ചര്‍ച്ച ചെയ്യണം എന്ന് പിസി വിഷ്ണുനാഥ് ആവശ്യപ്പെടുകയായിരുന്നു. നിയമസഭയെ ഇരുട്ടില്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസില്‍ പറയുന്നുണ്ട്. സര്‍വേ നടപടികളും കല്ലിടലും മൂലമുള്ള സംഘര്‍ഷങ്ങള്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നും പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസില്‍ ആരോപിച്ചിരുന്നു.
കടുത്ത പാരിസ്ഥിതിക നാശങ്ങളും സാമ്പത്തിക പ്രതിസന്ധിയും പദ്ധതിയിലൂടെ ഉണ്ടാവും എന്ന് അടിയന്തര പ്രമേയ നോട്ടീസ് പ്രതിപക്ഷം പറയുന്നു. നോട്ടീസിന് മറുപടി നല്കുമ്പോള് വിശദമായ ചര്‍ച്ചയാവാമെന്നാണ് മുഖ്യമന്ത്രി സഭയെ അറിയിച്ചത്. അതേസമയം മുഖ്യമന്ത്രി സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദമായ മറുപടി പ്രസംഗം ഉണ്ടാവുമെന്നാണ് സൂചന. ഇതിനോടകം 150 കിലോമീറ്റര്‍ ദൂരത്തില്‍ സില്‍വര്‍ ലൈനിനായി അതിരിടല്‍ കല്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പദ്ധതിയുടെ അടുത്ത ഘട്ടം എന്തൊക്കെയാണെന്നും പ്രതിപക്ഷത്തെ മുഖ്യമന്ത്രി ബോധ്യപ്പെടുത്തിയേക്കും. നഷ്ടപരിഹാരവും വീട് നഷ്ടപ്പെടുന്നതും അടക്കമുള്ള വിഷയങ്ങള്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നാണ് പ്രതിപക്ഷ ആരോപണം.
-
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ..












Click it and Unblock the Notifications