കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമീല പ്രകാശം ശിവദാസന്‍ നായരെ കടിച്ചതെന്തിന്?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു പ്രതിഷേധം അരങ്ങേറിയിട്ടുണ്ടാവുക. ദേശീയ മാധ്യമങ്ങള്‍ വരെ ഇത് ആഘോഷിച്ചു.

എന്നാല്‍ ഒരു വനിത എംഎല്‍എയും പുരുഷ എംഎല്‍എയും തമ്മിലുള്ള കയ്യാങ്കളിക്കും നിയമസഭ സാക്ഷിയായി. ജമാല പ്രകാശവും കെ ശിവദാസന്‍ നായരും തമ്മിലായിരുന്നു പ്രശ്‌നം.

പ്രതിഷേധം ആളിക്കത്തിയപ്പോള്‍ ജമീല പ്രകാശം മുഖ്യമന്ത്രിക്ക് നേരെ ആക്രോശിച്ചുകൊണ്ടു പോവുകയായിരുന്നു എന്നാണ് ശിവദാസന്‍ നായരുടെ ആക്ഷേപം. അപ്പോള്‍ പിന്നെ അവരെ തടയുകയേ നിവൃത്തിയുണ്ടായിരുന്നുള്ളുവത്രെ.

jameela-prakash-shivadasan

പ്രതിഷേധിക്കുന്ന ഒരാളെ തടഞ്ഞാല്‍ സ്വാഭാവികമായും എതിര്‍പ്പുണ്ടാവും. ഒരു വനിത എംഎല്‍എക്ക് പുരുഷ എംഎല്‍എയോട് കാണിക്കാവുന്ന എതിര്‍പ്പിന് ഒരു പരിധിയില്ലേ. ഈ സന്ദര്‍ഭത്തില്‍ രക്ഷപ്പെടാന്‍ വേണ്ടി ജമീല പ്രകാശം കടിച്ചതാണെന്നാണ് വാര്‍ത്ത.

ശിവദാസന്‍ നായരുടെ വലത്തെ തോളിലാണ് ജമീല പ്രകാശം കടിച്ചത്. സംഭവം അങ്ങോട്ടും ഇങ്ങോട്ടും അതിക്രമം കാണിച്ചതോടെ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ശിവദാസന്‍ നായര്‍ കടിയേറ്റ പാടും കാണിച്ചുകൊണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വന്നു. മാത്രമല്ല, ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.

ജമീല പ്രകാശത്തെ ശിവദാസന്‍ നായര്‍ കാലിന്റെ മുട്ടുകൊണ്ട് ഇടിച്ചുവെന്നാണ് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഉന്നയിച്ച ആക്ഷേപം. ഇക്കാര്യം ശിവദാസന്‍ നായര്‍ നിഷേധിച്ചു.

ഇഎസ് ബിജിമോളും ജമീല പ്രകാശവും ഒരുമിച്ചാണ് മുഖ്യമന്ത്രിക്ക് നേര്‍ക്ക് നീങ്ങിയത്. എന്നാല്‍ ശിവദാസന്‍ നായര്‍ തടഞ്ഞത് ജമീലയെ മാത്രം.

English summary
Kerala Assembly witnessed unusual incidents on Budget Day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X