വീണ്ടും ചുവന്നുതുടുത്ത് കേരളം: മുഖ്യമന്ത്രിക്കും സർക്കാരിനും ആശംസ നേർന്ന് സിനിമാ ലോകം...
തിരുവനന്തപുരം: ചരിത്രം തിരുത്തിക്കുറിച്ച് കേരളത്തിൽ എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിലെത്തിയതോടെ ആശംസകൾ അറിയിച്ച് സിനിമാ താരങ്ങൾ. സിനിമാ താരങ്ങളായ പൃഥ്വിരാജും ഉണ്ണി മുകുന്ദനും ദുൽഖർ സൽമാനുമായി രംഗത്തെത്തിയിട്ടുള്ളത്. ഇവർക്ക് പുറമേ മോഹൻലാലും ടൊവിനോ തോമസും രംഗത്തെത്തിയിട്ടുണ്ട്. . തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് എല്ലാവരും ആശംസയറിയിച്ചിട്ടുള്ളത്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച എൽഡിഎഫിനും സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികൾക്കും അഭിനന്ദനങ്ങൾ. രാഷ്‌ട്രീയ വ്യത്യാസങ്ങളെ അടിസ്ഥാനമാക്കിയുള്ള എല്ലാ ചർച്ചകളും ഇന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മൾ കടന്നു പോകുന്ന പ്രതിസന്ധി ഘട്ടത്തെ ജനങ്ങളുമായി ചേർന്ന് ഭരണകൂടം വളരെ കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ മറികടക്കുമെന്ന് കരുതുന്നു.' എന്നാണ് പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

'ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാരിനും എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ.'- ഉണ്ണി മുകുന്ദൻ കുറിച്ചപ്പോൾ വിജയിച്ച എല്ലാ സ്ഥാനാർത്ഥികൾക്കും അഭിനന്ദനങ്ങൾ ഭരണം നിലനിർത്തിയ സർക്കാരിനും ആശംസകളെന്ന് ടൊവിനോ തോമസും ഫേസ്ബുക്കിൽ കുറിച്ചു. ശ്രീ പിണറായി വിജയൻ സാറിനും സർക്കാരിനും അഭിനന്ദനങ്ങളെല്ലാണ് നിവിൻ പോളി ഫേസ്ബുക്കിൽ കുറിച്ചത്.
നിയമസഭ തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച പ്രിയപ്പെട്ട എല്ലാ സ്ഥാനാർഥികൾക്കും അഭിനന്ദനങ്ങൾ . ഭരണതുടർച്ചയിലേക്ക് കാൽവയ്ക്കുന്ന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയൻ അവർകൾക്കും എൻ്റെ എല്ലാവിധ ആശംസകൾ എന്നായിരുന്നു നടൻ മോഹൻലാലിന്റെ ആശംസാ സന്ദേശം. ഇവർക്കെല്ലാം പുറമേ ഗീതുമോഹൻ ദാസ്, റിമ കല്ലിങ്കൽ, മാല പാർവ്വതി, നടൻ റോഷൻ ബഷീർ എന്നിവരും സർക്കാരിനും ആശംസ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications